നാരദന്‍ ആദ്യ ജേര്‍ണലിസ്റ്റ്: വാദം ആവര്‍ത്തിച്ച് ആര്‍എസ്എസ് സെമിനാര്‍

നാരദനാണ് ലോകത്തിലെ സകല ജേര്‍ണലിസ്റ്റുകളുടേയും പിതാവ് എന്ന് സെമിനാര്‍ നടത്തി ഉറപ്പിക്കുകയാണ് ആര്‍എസ്എസ്. അതിനായി ഗവേഷണവും നടത്തിയത്രേ...!

നാരദന്‍ ആദ്യ ജേര്‍ണലിസ്റ്റ്: വാദം ആവര്‍ത്തിച്ച് ആര്‍എസ്എസ് സെമിനാര്‍

നാരദന്‍ ജേണലിസ്റ്റുകളുടെ പിതാവാണെന്ന് ആര്‍എസ്എസ്. ജേണലിസ്റ്റുകള്‍ക്ക് ഒരു ഉത്തമ മാതൃകയായി അവര്‍ നിര്‍ദ്ദേശിക്കുന്നതും നാരദമുനിയെ തന്നെ!

പഞ്ചാബില്‍ ആര്‍എസ്എസ് സംഘടിപ്പിച്ച സെമിനാറിൽ വിശ്വ സംവദ് കേന്ദ്രയുടെ തലവന്‍ രാം ഗോപാല്‍ ആണു നാരദമുനി ആദ്യത്തെ ജേണലിസ്റ്റ് ആണെന്നതു പറഞ്ഞത്. 'ആധുനിക ഇന്ത്യയില്‍ മാധ്യമങ്ങളുടെ പങ്ക്' എന്ന വിഷയത്തിലായിരുന്നു സെമിനാർ.

'നാരദമുനി മാധ്യമങ്ങള്‍ക്കു വഴികാട്ടി മാത്രമല്ല, ലോകത്തിലെ ആദ്യത്തെ ജേണലിസ്റ്റ് കൂടിയാണ് അദ്ദേഹം എന്നാണു ഞങ്ങളുടെ ഗവേഷണങ്ങളില്‍ കണ്ടെത്തിയത്' ,രാം ഗോപാല്‍ പറഞ്ഞു.

'ജേണലിസ്റ്റുകളെ വഴികാട്ടികളെന്നു വിളിക്കാതായിട്ടു കാലങ്ങളായി. എന്നാല്‍ ഈ കണ്ടെത്തല്‍ അവര്‍ക്കു ചരിത്രപരമായ പ്രാധാന്യം നല്കുന്നു,' അദ്ദേഹം തുടര്‍ന്നു.

ഹിന്ദു കലണ്ടര്‍ പ്രകാരം മെയിലാണു നാരദമുനിയുടെ ജന്മദിനം. അത് ആഘോഷിക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു സെമിനാര്‍ സംഘടിപ്പിച്ചത്. പഞ്ചാബിലെ മാധ്യമസുഹൃത്തുക്കള്‍ നാരദനെ ജേണലിസത്തിന്റെ പിതാവായി അംഗീകരിച്ചിട്ടുണ്ടെന്നു അവിടെ വിതരണം ചെയ്ത ലഘുലേഖയില്‍ പറയുന്നു.

നാരദന്‍ അസുരന്മാര്‍ക്കും ദേവന്മാര്‍ക്കും മനുഷ്യര്‍ക്കും ഒരുപോലെ വേണ്ടപ്പെട്ടവനായിരുന്നു. ചോദ്യങ്ങള്‍ ചോദിക്കാനുള്ള കഴിവ് അദ്ദേഹത്തെ ഒരു ജേണലിസ്റ്റ് ആക്കി എന്നും ലഘുലേഖയില്‍ പറയുന്നുണ്ട്.

Story by