ലോക്‌സഭ- നിയമസഭ തെരഞ്ഞെടുപ്പുകള്‍ ഒന്നിച്ചുനടത്തണം; രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും പിറകേ ആവശ്യവുമായി നീതി ആയോഗും

ഭരണനടപടികള്‍ തടസപ്പെടുന്നത് ഒഴിവാക്കാനും പൊതുഖജനാവിലെ പണം വലിയ തോതില്‍ ലാഭിക്കാനും ഈ നീക്കത്തിനു കഴിയുമെന്നാണ് വിലയിരുത്തല്‍. 2009ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 1,100 കോടി രൂപ ചെലവായെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ 2014ലെ പൊതു തെരഞ്ഞെടുപ്പില്‍ അത് 4,000 കോടി രൂപയായി ഉയര്‍ന്നുവെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.

ലോക്‌സഭ- നിയമസഭ തെരഞ്ഞെടുപ്പുകള്‍ ഒന്നിച്ചുനടത്തണം; രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും പിറകേ ആവശ്യവുമായി നീതി ആയോഗും

സംസ്ഥാനങ്ങളില്‍ ലോക്‌സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍ ഒന്നിച്ചു നടത്തണമെന്ന നിര്‍ദ്ദേശവുമായി വീണ്ടും നീതി ആയോഗ് രംഗത്തെത്തി. 2024 മുതല്‍ പ്രസ്തുത തെരഞ്ഞെടുപ്പുകള്‍ ഒന്നിച്ചു നടത്തണമെന്ന ആവശ്യമാണ് നീതി ആയോഗ് മുന്നോട്ടു വച്ചിരിക്കുന്നത്. രാഷ്ട്രപതി പ്രണാബ് മുഖര്‍ജിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുമ്പ് തന്നെ ഇക്കാര്യം പറഞ്ഞിരുന്നു.

നീതി ആയോഗ് ഗവേണിംഗ് കൗണ്‍സിലിന്റെ കഴിഞ്ഞ യോഗത്തില്‍ ത്രിവര്‍ഷ നയരൂപീകരണ കരടു രേഖ അവതരിപ്പിച്ചിരുന്നു. ഇതിലാണ് പ്രധാന തെരഞ്ഞെടുപ്പുകള്‍ ഒരുമിച്ചു നടത്തണമെന്ന് ആവര്‍ത്തിച്ചത്. പ്രസ്തുത നിര്‍ദ്ദേശത്തെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനും അനുകൂലിക്കുന്നുണ്ട്.

ഭരണനടപടികള്‍ തടസപ്പെടുന്നത് ഒഴിവാക്കാനും പൊതുഖജനാവിലെ പണം വലിയ തോതില്‍ ലാഭിക്കാനും ഈ നീക്കത്തിനു കഴിയുമെന്നാണ് വിലയിരുത്തല്‍. 2009ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 1,100 കോടി രൂപ ചെലവായെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ 2014ലെ പൊതു തെരഞ്ഞെടുപ്പില്‍ അത് 4,000 കോടി രൂപയായി ഉയര്‍ന്നുവെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.

ഇതിനിടെ തെരഞ്ഞെടുപ്പുകള്‍ ഒന്നിച്ചു നടത്തന്നതില്‍ സാങ്കേതിക പ്രശ്‌നങ്ങളും വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. ചില സംസ്ഥാന നിയമസഭകളുടെ കാലാവധി വെട്ടിച്ചുരുക്കേണ്ടിവരുമെന്നും മറ്റു ചിലതിന്റെ കാലാവധി നീട്ടേണ്ടതായും വരുമെന്നും വിഗദ്ര്‍ പറയുന്നു. ഇതിനു ഭരണഘടനാ ഭേദഗതി വേണ്ടിവരുമെന്നുള്ള കാര്യവും തെരഞ്ഞെടുപ്പു കമ്മീഷന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.