പാര്‍ലമെന്റിലും കോടതികളിലും പൊതുസ്ഥാപനങ്ങളിലും ദേശീയഗാനം നിര്‍ബന്ധമാക്കുന്ന കാര്യം സുപ്രീം കോടതിയുടെ പരിഗണനയില്‍

ഡല്‍ഹിയിലെ ബിജെപി വക്താവ് അശ്വിനി ഉപാധ്യായ് നല്‍കിയ പൊതുതാല്‍പര്യഹര്‍ജി പരിഗണിച്ചപ്പോൾ സുപ്രീം കോടതി കേന്ദ്രസര്‍ക്കാരിനോട് അഭിപ്രായം ചോദിച്ചു. സിനിമാ ഹാളുകള്‍ക്കു പുറമേ കോടതിയും പാര്‍ലമെന്റും ഉള്‍പ്പടെയുള്ള പൊതുസ്ഥാപനങ്ങളില്‍ ദേശീയഗാനം ആലപിക്കുന്നത് നിര്‍ബന്ധമാക്കണം എന്നായിരുന്നു അശ്വിനി നല്‍കിയ ഹര്‍ജി.

പാര്‍ലമെന്റിലും കോടതികളിലും പൊതുസ്ഥാപനങ്ങളിലും ദേശീയഗാനം നിര്‍ബന്ധമാക്കുന്ന കാര്യം സുപ്രീം കോടതിയുടെ പരിഗണനയില്‍

സിനിമാ തിയേറ്ററുകള്‍ക്കു പുറമേ പാര്‍ലമെന്റ്, പൊതുസ്ഥാപനങ്ങള്‍, സ്‌കൂളുകള്‍, കോടതികള്‍ എന്നിവിടങ്ങളിയും എല്ലാ പ്രവര്‍ത്തി ദിവസങ്ങളിലും ദേശീയഗാനം ആലപിക്കുന്നത് നിര്‍ബന്ധമാക്കണമെന്ന ആവശ്യം സുപ്രീം കോടതി പരിഗണിക്കും.

ജസ്റ്റിസുമാരായ ദീപക് മിശ്ര, എ എം ഖാന്‍വില്‍ക്കര്‍, എം എം സന്താനഗൗഡര്‍ എന്നിവരടങ്ങിയ ബഞ്ച് ഈ വിഷയത്തില്‍ അഭിപ്രായം ആരാഞ്ഞ് കേന്ദ്രസര്‍ക്കാരിനു നോട്ടീസ് അയച്ചു. ദേശീയഗാനം, ദേശീയപതാക എന്നിവയെ പ്രചരിപ്പിക്കുന്നതിനുള്ള ദേശീയനയം രൂപീകരിക്കുന്നതിനെക്കുറിച്ചും സര്‍ക്കാരിനോട് അഭിപ്രായം ചോദിച്ചിട്ടുണ്ട്.

ഡല്‍ഹിയിലെ ബിജെപി വക്താവ് അശ്വിനി ഉപാധ്യായ് നല്‍കിയ പൊതുതാല്‍പര്യഹര്‍ജി പരിഗണിക്കുമ്പോഴാണ് സുപ്രീം കോടതി സര്‍ക്കാരിനോട് അഭിപ്രായം ചോദിച്ചത്. സിനിമാ ഹാളുകള്‍ക്കു പുറമേ കോടതിയും പാര്‍ലമെന്റും ഉള്‍പ്പടെയുള്ള പൊതുസ്ഥാപനങ്ങളില്‍ ദേശീയഗാനം ആലപിക്കുന്നത് നിര്‍ബന്ധമാക്കണം എന്നായിരുന്നു അശ്വിനി നല്‍കിയ ഹര്‍ജി.

എല്ലാവരും ഒരേ മണ്ണിന്റെ മക്കളാണെന്ന ബോധം വളര്‍ത്തിയില്ലെങ്കില്‍ സമൂഹത്തിലെ ചില വിഭാഗങ്ങളില്‍ സാഹോദര്യമനോഭാവം ഇല്ലാതാകുകയും ജനാധിപത്യം ശൂന്യമാകുകയും ചെയ്യും. പല സംസ്‌കാരങ്ങളും മതങ്ങളും ഭാഷകളും ഉള്‍പ്പെട്ട ഒരു രാജ്യത്തില്‍ ഇതു വളരെ പ്രധാനമാണ് എന്നാണു ഹര്‍ജിക്കാരന്‍ പറയുന്നത്.

വീല്‍ ചെയറില്‍ ഉള്ളവര്‍, അംഗവൈകല്യങ്ങള്‍ ഉള്ളവര്‍, ഓട്ടിസം പോലെയുള്ള അവസ്ഥകള്‍ നേരിടുന്നവര്‍, അന്ധര്‍, ബധിരര്‍ എന്നിങ്ങനെ പ്രശ്‌നങ്ങള്‍ ഉള്ളവര്‍ സിനിമാ ഹാളില്‍ ദേശീയഗാനം പ്രദര്‍ശിപ്പിക്കുമ്പോള്‍ എഴുന്നേറ്റു നില്‍ക്കേണ്ട ആവശ്യമില്ലെന്ന് കോടതി വ്യക്തമാക്കി. അത്തരം ആളുകളെ മുമ്പത്തെ ഉത്തരവിന്റെ കീഴില്‍ കൊണ്ടുവരേണ്ടതില്ലെന്നും കോടതി പറഞ്ഞു.

Read More >>