ബാബരി മസ്ജിദ് കേസ്:അദ്വാനിയെ കുടുക്കിയത് മോദിയുടെ ഗൂഢാലോചനയെന്ന് ലാലു പ്രസാദ് യാദവ്

'സിബിഐ പ്രധാനമന്ത്രിയുടെ കൈയിലാണ്. ബാബരി മസ്ജിദ് കേസില്‍ അദ്വാനിക്കെതിരേ അന്വേഷണം വേണമെന്ന് സിബി ഐ ആവശ്യപ്പെടുന്നു. അദ്വാനിയെ രാഷ്ട്രപതി ആക്കാമെന്ന് ഇത്തവണ പറഞ്ഞിരുന്നു. അദ്വാനി രാഷ്ട്രപതി ആകാനുള്ള സാധ്യത പ്രധാനമന്ത്രി അടച്ചു. ഇത് മോദി സര്‍ക്കാരിന്‌റെ ഗൂഢാലോചനയാണെന്ന് എല്ലാവര്‍ക്കും മനസ്സിലാകും,' ലാലു പറ്റ്‌നയില്‍ പറഞ്ഞു.

ബാബരി മസ്ജിദ് കേസ്:അദ്വാനിയെ കുടുക്കിയത് മോദിയുടെ ഗൂഢാലോചനയെന്ന് ലാലു പ്രസാദ് യാദവ്

എല്‍ കെ അദ്വാനിയെ രാഷ്ട്രപതി സ്ഥാനാര്‍ഥി ആകുന്നതില്‍ നിന്നും തടയുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഗൂഢാലോചനയാണ് ബാബരി മസ്ജിദ് കേസ് പുനഃസ്ഥാപിക്കാനുള്ള സുപ്രീം കോടതി ഉത്തരവെന്ന് രാഷ്ട്രീയ ജനതാ ദള്‍ തലവന്‍ ലാലു പ്രസാദ് യാദവ്.

'സിബിഐ പ്രധാനമന്ത്രിയുടെ കൈയിലാണ്. ബാബരി മസ്ജിദ് കേസില്‍ അദ്വാനിക്കെതിരേ അന്വേഷണം വേണമെന്ന് സിബി ഐ ആവശ്യപ്പെടുന്നു. അദ്വാനിയെ രാഷ്ട്രപതി ആക്കാമെന്ന് ഇത്തവണ പറഞ്ഞിരുന്നു. അദ്വാനി രാഷ്ട്രപതി ആകാനുള്ള സാധ്യത പ്രധാനമന്ത്രി അടച്ചു. ഇത് മോദി സര്‍ക്കാരിന്‌റെ ഗൂഢാലോചനയാണെന്ന് എല്ലാവര്‍ക്കും മനസ്സിലാകും,' ലാലു പറ്റ്‌നയില്‍ പറഞ്ഞു.

2002 ലെ ഗുജറാത്ത് കലാപത്തിനു ശേഷം മോദിയെ പിന്തുണച്ചിട്ടും അദ്വാനിയെ തള്ളിപ്പറയുകയാണെന്നും ലാലു പറഞ്ഞു.

2017 ജൂലൈയില്‍ ആണ് രാഷ്ട്രപതി തെരഞ്ഞെടുപ്പ്. ബിജെപി സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും അദ്വാനിയുടെ പേരായിരുന്നു ഉയര്‍ന്നിരുന്നത്. അപ്പോഴാണ് ബാബരി മസ്ജിദ് തകര്‍ത്ത കേസില്‍ അദ്വാനി, ഉമാ ഭാരതി, മുരളി മനോഹര്‍ ജോഷി, കല്യാണ്‍ സിംങ് എന്നിവരെ കുറ്റവിമുക്തരാക്കിയ അലഹാബാദ് കോടതിയുടെ ഉത്തരവിനെ ചോദ്യം ചെയ്ത് സിബിഐ സുപ്രീം കോടതിയെ സമീപിച്ചത്.

കോടതിവിധി പ്രതികൂലമായതോടെ രാഷ്ട്രപതി സ്ഥാനത്തേയ്ക്കുള്ള അദ്വാനിയുടെ യാത്ര മുടങ്ങിയിരിക്കുകയാണ്.