സംഘര്‍ഷങ്ങള്‍ക്ക് അയവില്ല; അനന്ദ്‌നാഗ് ലോക്‌സഭാ മണ്ഡലത്തിലേക്കുള്ള ഉപതെരഞ്ഞടുപ്പ് റദ്ദാക്കി

ഈ മാസം 25നായിരുന്നു തിരഞ്ഞെടുപ്പ് നിശ്ചയിച്ചിരുന്നത്. സംഘര്‍ഷങ്ങളും ഭീകരാക്രമണങ്ങളും തുടര്‍ച്ചയായി നടക്കുന്ന സാഹചര്യമാണ് അനന്ദ്‌നാഗിലുള്ളതെന്നു കമ്മീഷന്‍ വിലയിരുത്തി. പുതിയ തീയതി പ്രഖ്യാപിച്ചിട്ടില്ല.

സംഘര്‍ഷങ്ങള്‍ക്ക് അയവില്ല; അനന്ദ്‌നാഗ് ലോക്‌സഭാ മണ്ഡലത്തിലേക്കുള്ള ഉപതെരഞ്ഞടുപ്പ് റദ്ദാക്കി

ജമ്മുകശ്മീരിലെ അനന്ദ്നാഗ് ലോക്‌സഭാ മണ്ഡലത്തിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് റദ്ദാക്കി. തെരഞ്ഞെടുപ്പ് നടത്താനുള്ള സാഹചര്യം നിലവിലില്ല എന്നു ചൂണ്ടിക്കാണിച്ചാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടി കൈക്കൊണ്ടത്.

ഈ മാസം 25നായിരുന്നു തിരഞ്ഞെടുപ്പ് നിശ്ചയിച്ചിരുന്നത്. സംഘര്‍ഷങ്ങളും ഭീകരാക്രമണങ്ങളും തുടര്‍ച്ചയായി നടക്കുന്ന സാഹചര്യമാണ് അനന്ദ്‌നാഗിലുള്ളതെന്നു കമ്മീഷന്‍ വിലയിരുത്തി. പുതിയ തീയതി പ്രഖ്യാപിച്ചിട്ടില്ല.

നേരത്തേ ഏപ്രില്‍ 12നാണ് ഉപതിരഞ്ഞെടുപ്പ് നടത്താനിരുന്നത്. അതിനിടെ ശ്രീനഗര്‍ നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതിരഞ്ഞെടുപ്പിനിടെയുണ്ടായ അക്രമ സംഭവങ്ങളെ തുടര്‍ന്ന് തെരഞ്ഞെടുപ്പ് മെയ് 25ലേക്ക് മാറ്റിവെക്കുകയായിരുന്നു.

എന്നാല്‍ സംഘര്‍ഷങ്ങള്‍ക്ക് അയവില്ലാത്ത സാഹചര്യമാണ് നിലനില്‍ക്കുന്നതെന്നു കമ്മീഷന്‍ അറിയിച്ചു. തുടര്‍ന്ന് തെരഞ്ഞെടുപ്പമാറ്റിവയ്ക്കുകയായിരുന്നു. മാറ്റിവച്ച തെരഞ്ഞെടുപ്പ് ഒക്ടോബറില്‍ നടത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.