യോഗി ആദിത്യനാഥിന്റെ സ്ത്രീവിരുദ്ധലേഖനം; മാപ്പ് പറയണമെന്ന് കോണ്‍ഗ്രസ്‌

യോഗിയുടെ സംസ്‌കൃതവരികളില്‍ പുരുഷഗുണങ്ങളും പ്രകൃതവും ഉള്ള സ്ത്രീകള്‍ രാക്ഷസികളാണെന്നാണ് പറയുന്നത്. അങ്ങിനെ ചെയ്തതിലൂടെ യോഗി രാജ്യത്തിനെ പ്രക്ഷുബ്ധമാക്കുക മാത്രമല്ല, കോണ്‍ഗ്രസ്സിനു വിമര്‍ശിക്കാനുള്ള ഒരു അവസരം നല്‍കുക കൂടിയാണ് ചെയ്തതെന്ന് പറയേണ്ടി വരും. ഹിന്ദിയിലുള്ള ലേഖനത്തിലെ സ്ത്രീവിരുദ്ധത ചൂണ്ടിക്കാണിച്ച് യോഗി മാപ്പ് പറയണമെന്നാണ് കോണ്‍ഗ്രസ് ആവശ്യപ്പെടുന്നത്.

യോഗി ആദിത്യനാഥിന്റെ സ്ത്രീവിരുദ്ധലേഖനം; മാപ്പ് പറയണമെന്ന് കോണ്‍ഗ്രസ്‌

ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സ്ത്രീകളെ അപമാനിച്ചെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. തന്‌റെ വെബ്‌സൈറ്റില്‍ എഴുതിയ ലേഖനത്തിലാണ് യോഗി സ്ത്രീകള്‍ക്കെതിരായ പരാമര്‍ശങ്ങള്‍ നടത്തിയതെന്നാണ് കോണ്‍ഗ്രസ് പറയുന്നത്. സ്ത്രീകളെ പ്രശംസിക്കുന്നതിനോടൊപ്പം സംസ്‌കൃതത്തിലുള്ള ചില ഭാഗങ്ങളും ലേഖനത്തില്‍ ചേര്‍ത്തിട്ടുണ്ട്.

യോഗിയുടെ സംസ്‌കൃതവരികളില്‍ പുരുഷഗുണങ്ങളും പ്രകൃതവും ഉള്ള സ്ത്രീകള്‍ രാക്ഷസികളാണെന്നാണ് പറയുന്നത്. അങ്ങിനെ ചെയ്തതിലൂടെ യോഗി രാജ്യത്തിനെ പ്രക്ഷുബ്ധമാക്കുക മാത്രമല്ല, കോണ്‍ഗ്രസ്സിനു വിമര്‍ശിക്കാനുള്ള ഒരു അവസരം നല്‍കുക കൂടിയാണ് ചെയ്തതെന്ന് പറയേണ്ടി വരും.

ഹിന്ദിയിലുള്ള ലേഖനത്തിലെ സ്ത്രീവിരുദ്ധത ചൂണ്ടിക്കാണിച്ച് യോഗി മാപ്പ് പറയണമെന്നാണ് കോണ്‍ഗ്രസ് ആവശ്യപ്പെടുന്നത്. ഇന്ത്യയിലെ സ്ത്രീകളെപ്പറ്റി യോഗി നടത്തിയ വിദ്വേഷപരമായ പരാമര്‍ശങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപി അദ്ധ്യക്ഷന്‍ അമിത് ഷായും അപലപിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സര്‍ജീവാല പറഞ്ഞു. ഇനി മേലില്‍ സ്ത്രീകള്‍ക്കെതിരായി ഇത്തരം നിന്ദാപരമായതും അപമാനിക്കുന്നതുമായ ഭാഷ യോഗി ഉപയോഗിക്കില്ലെന്ന് ഉറപ്പ് വരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

'ഇന്ത്യയിലെ സ്ത്രീസമത്വത്തിനെപ്പറ്റി തിങ്കളാഴ്ച മോദി പ്രസംഗിച്ചിരുന്നു. ഒറീസ്സയില്‍ ജാതി, മതം, വിശ്വാസം, നിറം എന്നിവയുടെ പേരില്‍ സ്ത്രീകള്‍ക്കു നേരേ ഉണ്ടാകുന്ന അനീതികളെക്കുറിച്ചും അദ്ദേഹം പ്രസംഗിച്ചു. ആദിത്യനാഥും സ്ത്രീകളുടെ സമത്വത്തിനെക്കുറിച്ച് സംസാരിച്ചു. 2010 ല്‍ അദ്ദേഹം ഒരു ലേഖനം എഴുതിയിരുന്നു. മുഖ്യമന്ത്രിയായ ശേഷം വീണ്ടും ആ ലേഖനം പ്രസിദ്ധീകരിച്ചു. സ്ത്രീസ്വാതന്ത്ര്യത്തിനെക്കുറിച്ച് സംസാരിക്കുമ്പോള്‍ തന്നെ അദ്ദേഹത്തിന്‌റെ ലേഖനങ്ങള്‍ സംസാരിക്കുന്നത് വേറെ വിധത്തിലാണ്. ബിജെപിയുടെ ചിന്താഗതി അദ്ദേഹത്തിന്‌റെ ലേഖനത്തില്‍ കാണാന്‍ കഴിയും,' സര്‍ജീവാല പറഞ്ഞു.

ഇന്ത്യന്‍ സ്ത്രീകള്‍ക്ക് സുരക്ഷ വേണമെന്ന് അദ്ദേഹത്തിന്‌റെ ലേഖനത്തില്‍ പറയുന്നു. ഊര്‍ജ്ജത്തിനെ നിയന്ത്രണമില്ലാതെ വിട്ടയയ്ക്കാന്‍ പറ്റാത്തതു പോലെ സ്ത്രീകളേയും സ്വതന്ത്രമായി വിട്ടയയ്ക്കാന്‍ പാടില്ല. അത് സ്ത്രീകളുടെ നാശത്തിലേയ്ക്ക് വഴിതെളിക്കും.സ്ത്രീകള്‍ക്ക് സ്വാതന്ത്ര്യം ആവശ്യമില്ല, അവരെ ഉല്‍പന്നങ്ങള്‍ എന്ന നിലയില്‍ നിയന്ത്രിക്കുകയാണ് വേണ്ടത് എന്ന് യോഗിയുടെ ലേഖനത്തില്‍ പറയുന്നുണ്ടെന്ന് സര്‍ജീവാല പറഞ്ഞു.

തന്‌റെ ആരോപണങ്ങള്‍ സാധൂകരിക്കാനായി അദ്ദേഹം യോഗിയിടെ വരികള്‍ വായിച്ച് യൂട്യൂബില്‍ വീഡിയോ ആയി ചേര്‍ത്തിട്ടുമുണ്ട്.

ബിജെപിയോടും ആദിത്യനാഥിനോടും കോണ്‍ഗ്രസ്സിന്‌റെ ആഞ്ച് ചോദ്യങ്ങള്‍:

1) രാജ്യത്തിലെ സ്ത്രീകള്‍ക്ക് സ്വയംപര്യാപ്തരാകാന്‍ കഴിയില്ലേ? അവരെ എപ്പോഴും ബിജെപിയുടെ കണ്ണിലൂടെ കാണണോ?

2) സ്ത്രീകള്‍ സ്വതന്ത്രരായാല്‍ അവര്‍ നാശകാരികളും രാക്ഷസികളുമാകുമോ? ഇതാണോ ബിജെപിയുടെ മുഖം?

3) ഇന്ത്യയിലെ സ്ത്രീകള്‍ക്ക് സ്വയം സംരക്ഷിക്കാനാവില്ലെന്നും എപ്പോഴും അവര്‍ പിതാവിന്‌റെയോ, ഭര്‍ത്താവിന്‌റെയോ, മകന്‌റെയോ സംരക്ഷണത്തില്‍ ആയിരിക്കണമെന്നും ബിജെപി വിചാരിക്കുന്നുണ്ടോ?

4) ഇന്ത്യയിലെ സ്ത്രീകളെ കെട്ടിയിടണോ, നിങ്ങള്‍ പറയുന്നത് സ്ത്രീകള്‍ സ്വതന്ത്രരാകാന്‍ പാടില്ലെന്നാണല്ലോ?

5) ബിജെപിയും ആദിത്യനാഥും മോദിയും അമിത് ഷായും കാളി, റാണി ലക്ഷ്മീഭായ്, ക്യാപ്റ്റന്‍ ലക്ഷ്മീ സെയ്ഗാള്‍ തുടങ്ങിയ കരുത്തരായ സ്ത്രീകളെ എന്തു വിളിക്കും?

ബിജെപിയുടെ മറുപടി ഇങ്ങനെയായിരുന്നു:

ഇന്ത്യന്‍ സംസ്‌കാരത്തില്‍ സ്ത്രീകളെ ഒരിക്കലും വില്‍പനച്ചരക്കായി കണ്ടിട്ടില്ല. അവരെ ആരാധിച്ചിട്ടേയുള്ളൂ. സ്ത്രീകളുടെ ഗുണങ്ങളായ ഊര്‍ജ്ജം, അറിവ്, ത്യാഗം, അര്‍പ്പണം തുടങ്ങിയവയെ ഉപയോഗിക്കേണ്ടത് രാജ്യത്തിന്‌റെ ഉത്തരവാദിത്തമാണ്,' ഉത്തര്‍ പ്രദേശ് ബിജെപി വക്താവ് ഹിമാന്‍ഷു ദുബേ പറഞ്ഞു.

കോണ്‍ഗ്രസ് ആരോപിക്കുന്ന പോലെയൊന്നും ആദിത്യനാഥ് പറഞ്ഞിട്ടില്ലെന്നും പാര്‍ലമെന്‌റില്‍ സ്ത്രീകള്‍ക്കുള്ള സംവരണ ബില്‍ ചര്‍ച്ച ചെയ്തിരുന്ന സമയത്ത് എഴുതിയതാണ് ലേഖനമെന്നും ഹിന്ദു ഗ്രന്ഥങ്ങളില്‍ നിന്നുമുള്ള വരികള്‍ തന്‌റെ വാദം തെളിയിക്കാനായി ഉപയോഗിച്ചതാണെന്നും മറ്റൊരു ബിജെപി നേതാവ് പറഞ്ഞു.