പശുമൂത്രത്തെക്കുറിച്ച് പഠിക്കാനുള്ള സമിതിയുടെ ആദ്യ യോഗം ഓഗസ്റ്റില്‍

ചാണകം, പശുമൂത്രം എന്നിവയുടെ ഗുണങ്ങളെക്കുറിച്ച് പഠിക്കാനാണ് കേന്ദ്രമന്ത്രി ഹര്‍ഷവര്‍ദ്ധന്‍ ചെയര്‍മാനായ പാനല്‍ രൂപീകരിച്ചിട്ടുള്ളത്.

പശുമൂത്രത്തെക്കുറിച്ച് പഠിക്കാനുള്ള സമിതിയുടെ ആദ്യ യോഗം ഓഗസ്റ്റില്‍

പശുമൂത്രം, ചാണകം എന്നിവയെക്കുറിച്ച് പഠിക്കാനുള്ള സമിതിയുടെ ആദ്യ യോഗം ഓഗസ്റ്റില്‍ നടക്കാന്‍ സാധ്യത. ഏപ്രിലിലാണ് കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രി ഹര്‍ഷവര്‍ദ്ധന്‍ ചെയര്‍മാനായ സമിതി രൂപീകരിച്ചത്. ചാണകം, പശുമൂത്രം എന്നിവയുടെ ഗുണങ്ങളെക്കുറിച്ച് പഠിക്കാനാണ് സമിതിയെ ചുമതലപ്പെടുത്തിയിട്ടുള്ളത്. പഞ്ചഗവ്യത്തിന്റെ ഗുണങ്ങളെക്കുറിച്ചും സമിതി പഠനം നടത്തുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. സിഎസ്‌ഐര്‍ മുന്‍ ഡയറക്ടര്‍ ജനറലും ആര്‍എസ്എസ്-വിഎച്ച്പി പോലുള്ള സംഘടനകളില്‍ നിന്നുള്ളവരും സമിതിയിലുണ്ട്. മൂന്ന് വര്‍ഷത്തേയ്ക്കാണ് സമിതിയുടെ കാലാവധി.

Read More >>