ഉത്തര്‍പ്രദേശ് മുന്‍മന്ത്രി ഗായത്രി പ്രജാപതി ജാമ്യം നേടിയത് കോഴ കൊടുത്ത്

കൂട്ടബലാത്സംഗക്കേസില്‍ ഉത്തര്‍പ്രദേശ് മുന്‍മന്ത്രി ഗായത്രി പ്രജാപതിക്ക് ജാമ്യം അനുവദിച്ചത് കോഴപ്പണം വാങ്ങിയെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. ഒരു ജഡ്ജിയും മൂന്ന് അഭിഭാഷകരും കുറ്റക്കാര്‍..

ഉത്തര്‍പ്രദേശ് മുന്‍മന്ത്രി ഗായത്രി പ്രജാപതി ജാമ്യം നേടിയത് കോഴ കൊടുത്ത്

പത്ത് കോടി രൂപയുടെ കോഴപ്പണത്തിന്റെ ബലത്തിലാണ് മുന്‍ ഉത്തര്‍പ്രദേശ് മന്ത്രി ഗായത്രി പ്രജാപതിക്ക് ബലാത്സംഗക്കേസില്‍ ജാമ്യം അനുവദിച്ചതെന്ന് അന്വേഷണത്തില്‍ വ്യക്തമായി. കൂട്ടബലാത്സംഗക്കേസില്‍ പ്രതിയായിരുന്ന ഗായത്രി പ്രജാപതിയെ രക്ഷിക്കാന്‍ പത്ത് കോടി വാങ്ങിയവരില്‍ ജഡ്ജി ഒപി മിശ്ര, മൂന്ന് അഭിഭാഷകര്‍ എന്നിവര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് അലഹബാദ് ഹൈക്കോടതിയുടെ അന്വേഷണത്തിലാണ് കണ്ടെത്തിയത്. അലഹബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ദിലീപ് ബി ഭോസ്ലെ ഗായത്രി പ്രജാപതിക്ക് ജാമ്യം കിട്ടിയതിനെക്കുറിച്ച് അന്വേഷണം നടത്തിയിരുന്നു. കുട്ടികള്‍ക്കെതിരെ നടക്കുന്ന ലൈംഗിക അതിക്രമക്കേസുകളില്‍ വിധി പ്രസ്താവിക്കാനുള്ള അധികാരം ജഡ്ജി ഒ പി മിശ്രയ്ക്കായിരുന്നു. ഒപി മിശ്ര ഈ അധികാരം നേടിയത് കോഴ വാങ്ങിയാണ് എന്നാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ജാമ്യം അനുവദിച്ച് മൂന്നാഴ്ചയ്ക്കുള്ളില്‍ വിരമിക്കാനായിരുന്നു മിശ്രയുടെ തീരുമാനം.

കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക കുറ്റകൃത്യങ്ങള്‍ കൈകാര്യം ചെയ്തിരുന്നത് ജഡ്ജി ലക്ഷ്മികാന്ത് റാവുത്തര്‍ ആയിരുന്നു. എന്നാല്‍ പെട്ടെന്ന് തന്നെ അദ്ദേഹത്തെ സ്ഥലം മാറ്റുകയും തല്‍സ്ഥാനത്ത് റിട്ടയര്‍ ചെയ്യാന്‍ ആഴ്ചകള്‍ മാത്രം ബാക്കിയുള്ള മിശ്രയെ നിയമിച്ചതും സംശയത്തിനിട നല്‍കിയിരുന്നു എന്ന് ദിലീപ് ബി ഭോസ്ലെ തന്റെ റിപ്പോര്‍ട്ടില്‍ വെളിപ്പെടുത്തുന്നു. ഇ പത്ത് കോടി കോഴപ്പണത്തില്‍ അഞ്ച് കോടി വീതിച്ചെടുത്തത് മൂന്ന് അഭിഭാഷകര്‍ ചേര്‍ന്നാണെന്ന് ഇന്റലിജന്‍സ് ബ്യൂറോ അന്വേഷണത്തില്‍ കണ്ടെത്തി. മിശ്രയെ പോസ്‌കോ ജഡ്ജായി നിയമിക്കാന്‍ ബാര്‍ അസോസിയേഷനിലെ മറ്റ് അഭിഭാഷകര്‍ക്കും ഇവര്‍ ഇതില്‍ നിന്നൊരു ഭാഗം നല്‍കിയിരുന്നു. അഞ്ച് കോടി കൈപ്പറ്റിയത് ഒപി മിശ്രയാണ്.

35 വയസ്സുള്ള വീട്ടമ്മയെ ബലാത്സംഗം ചെയ്യുകയും അവരുടെ പ്രായപൂര്‍ത്തിയാകാത്ത മകളെ ലൈംഗിക ദുരുപയോഗം ചെയ്തതിന്റെയും പേരില്‍ 2014 മാര്‍ച്ചിലാണ് മുന്‍ മന്ത്രി ഗായത്രി പ്രജാപതി അറസ്റ്റ് ചെയ്യപ്പെട്ടത്. ഏപ്രില്‍ 28 ന് പ്രജാപതിയ്ക്ക് ജാമ്യം ലഭിച്ചു. എന്നാല്‍ തിരിമറി നടന്നു എന്ന സംശയത്താല്‍ അലഹബാദ് ഹൈക്കോടതി ജാമ്യം സ്‌റ്റേ ചെയ്തു. കോഴ വാങ്ങി ജാമ്യം നല്‍കിയ കാരണത്താല്‍ ജഡ്ജി ഒപി മിശ്രയെ സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തു.

Story by
Read More >>