ഡല്‍ഹി, അംബേദ്കർ സർവകലാശാലകളിലെ പ്രവേശന നടപടികള്‍ ആരംഭിച്ചു

എന്‍ട്രന്‍സ് പരീക്ഷ അടിസ്ഥാനമാക്കി കുട്ടികളെ തിരഞ്ഞെടുക്കുന്ന ചുരുക്കം ബിരുദ കോഴ്‌സുകളും ഡല്‍ഹി സര്‍വകലാശാലയിലുണ്ട്.

ഡല്‍ഹി, അംബേദ്കർ സർവകലാശാലകളിലെ  പ്രവേശന നടപടികള്‍ ആരംഭിച്ചു

ഡല്‍ഹി, അംബേദ്കര്‍ സര്‍വകലാശാലകളിലെ പ്രവേശനത്തിനുള്ള അഡ്മിഷന്‍ നോട്ടിഫിക്കേഷന്‍ പ്രസിദ്ധീകരിച്ചു. ഡല്‍ഹി സര്‍വകലാശാല ബിരുദ കോഴ്‌സുകള്‍ക്കുള്ള ഓണ്‍ലൈന്‍ ആപ്ലിക്കേഷന്‍ മെയ് 22ന് തുടങ്ങും. പി.ജി / ഗവേഷണ കോഴ്‌സുകള്‍ക്ക് അപേക്ഷിക്കാനുള്ള സമയം മെയ് 31 മുതല്‍ ആണ്. പ്ലസ് ടു മാര്‍ക് അടിസ്ഥാനപ്പെടുത്തിയാണ് ഭൂരിപക്ഷം കോഴ്‌സുകളിലേക്കും അഡ്മിഷന്‍. എന്‍ട്രന്‍സ് പരീക്ഷ അടിസ്ഥാനമാക്കി കുട്ടികളെ തിരഞ്ഞെടുക്കുന്ന ചുരുക്കം ബിരുദ കോഴ്‌സുകളും ഡല്‍ഹി സര്‍വകലാശാലയിലുണ്ട്.

മെയ് 31 മുതലാണ് ഈ കോഴ്സുകള്‍ക്ക് അപേക്ഷിക്കേണ്ടത്. അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി തീരുമാനിച്ചിട്ടില്ല. ജൂണ്‍ പകുതിവരെ ഉണ്ടാവാനാണ് സാധ്യത. ജൂണ്‍ അവസാനത്തോടെ ആദ്യ കട്ട് ഓഫ് ലിസ്റ്റ് പ്രസിദ്ധീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ജൂലൈ അവസാനത്തോടെ ക്ലാസ്സുകള്‍ ആരംഭിക്കും. പ്ലസ് ടു മാര്‍ക്കിനെ അടിസ്ഥാനമാക്കി ബിരുദ കോഴ്‌സുകളിലേക്ക് പ്രവേശനം നടത്തുന്ന ഇന്ത്യയിലെ ഏറ്റവും വലിയ കേന്ദ്ര സര്‍വകലാശാലയാണ് ഡി.യു. 72ഓളം കോളേജുകളുള്ള ഡെല്‍ഹി കേന്ദ്ര സര്‍വ്വകലാശാല വലിയ അവസരങ്ങളാണ് നല്‍കുന്നത്.

ബിരുദ കോഴ്‌സുകള്‍ക്ക് അമ്പതിനായിരത്തില്‍പ്പരം സീറ്റുകളുണ്ട്. മികച്ച സിലബസ്, കൃത്യമായ പഠനക്രമം, മികച്ച നിലവാരമുള്ള അദ്ധ്യാപകര്‍, മികവുറ്റ അക്കാദമിക് അന്തരീക്ഷം, സംവാദാത്മകമായ ഇടങ്ങള്‍, മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങള്‍ തുടങ്ങി ഏതര്‍ത്ഥത്തിലും കേന്ദ്രസര്‍വകലാശാല നല്ലൊരു തെരഞ്ഞെടുപ്പാണ്. ഹോണേഴ്‌സ് കോഴ്‌സുകളാണ് ഡി യുവിന്റെ ഏറ്റവും വലിയ പ്രത്യേകതകളിലൊന്ന്. തിരഞ്ഞെടുക്കുന്ന വിഷയത്തിന് പരമാവധി പ്രാധാന്യം നല്‍കുന്നു. നിര്‍ബന്ധിതമായ സബ് പേപ്പറുകള്‍ ഇല്ല.കോളജുകളെ സംബന്ധിച്ച വിശദവിവരങ്ങള്‍,കഴിഞ്ഞ വര്‍ഷത്തെ കട് ഓഫ് ലിസ്റ്റ് തുടങ്ങിയവ സൈറ്റില്‍ ലഭ്യമാണ്. വെബ് സൈറ്റ് അഡ്രസ് :

www.du.ac.in

ഡെല്‍ഹിയിലെ തന്നെ മറ്റൊരു പ്രധാന സര്‍വ്വകലാശാലയായ അംബേദ്കര്‍ യൂണിവേഴ്‌സിറ്റിയുടെ ഓണ്‍ലൈന്‍ ആപ്ലിക്കേഷന്‍ സമയപരിധി മെയ് 5 മുതല്‍ ജൂണ്‍ 23 വരെയാണ് . ജൂലൈ 5 നാണ് ആദ്യ കട്ട് ഓഫ്. ഡല്‍ഹി സര്‍ക്കാരിനുകീഴിലുള്ള ഈ യൂണിവേഴ്‌സിറ്റിയില്‍ 85% സീറ്റുകള്‍ ഡല്‍ഹി നിവാസികളായ കുട്ടികള്‍ക്ക് വേണ്ടിയാണ് എങ്കിലും ഹയര്‍ സെക്കന്ററി മാര്‍ക്ക് അടിസ്ഥാനത്തില്‍ ബി എ ഹോണേഴ്‌സ് പ്രോഗ്രാമുകളിലേക്കും എന്‍ട്രന്‍സ് പരീക്ഷയിലൂടെ പി ജി / ഗവേഷണ കോഴ്‌സുകളിലേക്കും കുട്ടികള്‍ക്ക് അവസരമൊരുക്കുന്നു. മികച്ച അവസരങ്ങള്‍ ആണ് അംബേദ്കര്‍ യൂണിവേഴ്‌സിറ്റിയും മുന്നോട്ട് വയ്ക്കുന്നത്.നിരന്തരമൂല്യനിര്‍ണയത്തിലൂന്നിയ പഠനക്രമം, വൈവിധ്യമാര്‍ന്ന കോഴ്‌സുകള്‍ തുടങ്ങിയവ സര്‍വകലാശാലയുടെ പ്രത്യേകതയാണ്. വെബ് സൈറ്റ് അഡ്രസ് : www.aud.ac.in

ഡെല്‍ഹി യൂണിവേഴ്‌സിറ്റിയിലേക്കും അംബേദ്കര്‍ യൂണിവേഴ്‌സിറ്റിയിലേക്കുമുള്ള പ്രവേശനത്തിന് കേരളത്തില്‍ നിന്നുള്ള കുട്ടികളെ സഹായിക്കാനായി കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ യുവസമിതി ഡല്‍ഹി ഘടകം സജീവമാണ്. പ്രവേശന നടപടികളെക്കുറിച്ചുള്ള സംശയനിവാരണത്തിനും മറ്റു വിവരങ്ങള്‍ക്കും ചുവടെ കൊടുത്തിരിക്കുന്ന നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്. സുല്‍ത്താന : 08281365257,ആര്‍ദ്ര: 09958773960, അശ്വിന്‍ : 08376919750 , കാവേരി : 08010767983 ,അപര്‍ണ : 09560222969 , റിസ്വാന്‍ : 09560111474, ,ഇമ : 09599746997,അഖില്‍ : 09656459770

Facebook ID : facebook.com/YuvasamithyDelhiUnit