ഇസ്ലാമിക് സ്‌റ്റേറ്റ് അനുഭാവികളെന്ന് സംശയം: ഇന്ത്യയില്‍ മൂന്ന് യുവാക്കള്‍ അറസ്റ്റില്‍

ജലന്ദര്‍, മുംബൈ, ബിജ്‌നോര്‍ എന്നിവിടങ്ങളില്‍ നിന്നാണ് ഉത്തര്‍പ്രദേശ് ഭീകരവിരുദ്ധ സേനയുടെ സഹായത്തോടെ ഡല്‍ഹി സ്‌പെഷ്യല്‍ സെല്‍ അറസ്റ്റുചെയ്തത്.

ഇസ്ലാമിക് സ്‌റ്റേറ്റ് അനുഭാവികളെന്ന് സംശയം: ഇന്ത്യയില്‍ മൂന്ന് യുവാക്കള്‍ അറസ്റ്റില്‍

ഇസ്ലാമിക് സ്‌റ്റേറ്റ് അനുഭാവികളെന്ന് സംശയിക്കുന്ന മൂന്ന് യുവാക്കളെ പോലീസ് അറസ്റ്റു ചെയ്തു. ജലന്ദര്‍, മുംബൈ, ബിജ്‌നോര്‍ എന്നിവിടങ്ങളില്‍ നിന്നാണ് ഉത്തര്‍പ്രദേശ് ഭീകരവിരുദ്ധ സേനയുടെ സഹായത്തോടെ ഡല്‍ഹി സ്‌പെഷ്യല്‍ സെല്‍ അറസ്റ്റുചെയ്തത്. രാജ്യത്ത് ഐഎസിന് വേണ്ടി ഭീകരപ്രവര്‍ത്തനം നടത്താന്‍ ചിലര്‍ തയ്യാറാകുന്നതായി തങ്ങള്‍ക്ക് വിവരം ലഭിച്ചതായി ഉത്തര്‍പ്രദേശ് ഭീകരവിരുദ്ധ സേന പറഞ്ഞു.

മുംബൈ, ലുധിയാന, ബിഹാറിലെ നാര്‍ക്കട്ടിയഗഞ്ച്, ഉത്തര്‍പ്രദേശിലെ ബിജ്‌നോര്‍, മുസാഫര്‍നഗര്‍ എന്നിവിടങ്ങളിലാണ് റെയ്ഡ് നടന്നത്. ഒരു സംഘം ഐഎസിനായി രാജ്യത്ത് ഭീകരപ്രവര്‍ത്തനങ്ങള്‍ നടത്താന്‍ പദ്ധതിയിടുന്നതായി പോലീസിന് വിവരം ലഭിച്ചതോടെയാണ് റെയ്ഡ് നടത്തിയത്. ഐഎസിനായി ഈ സംഘം റിക്രൂട്ട്‌മെന്റ് നടത്തിയിരുന്നതായും പോലീസ് പറയുന്നു.