പനീർസെൽവത്തെ സ്വീകരിക്കാനുറച്ച് എഐഎഡിഎംകെ ശശികല വിഭാഗം

രാത്രി പതിനൊന്നോടെ മാധ്യമങ്ങളെ കണ്ട മന്ത്രി ഡി ജയകുമാറാണ് പനീർ ശെൽവം തിരികെ വന്നാൽ സ്വീകരിക്കുമെന്ന കാര്യം വ്യക്തമാക്കിയത്.

പനീർസെൽവത്തെ സ്വീകരിക്കാനുറച്ച് എഐഎഡിഎംകെ ശശികല വിഭാഗം

ശശികലയെയും കുടുംബത്തെയും ഒഴിവാക്കി എഐഎഡിഎംകെയിൽ ഐക്യത്തിനു ശ്രമം. പനീർസെൽവം പക്ഷവും മുഖ്യമന്ത്രി എടപ്പാടി പളനി സ്വാമിയുടെ നേതൃത്വത്തിലുള്ള ഔദ്യോഗിക പക്ഷവുമാണ് ഒന്നിക്കുന്നത്. അണ്ണാ ഡിഎംകെ (അമ്മ), അണ്ണാ ഡിഎംകെ (പുരട്ചിതലൈവി അമ്മ) പക്ഷവും തമ്മിലുള്ള ഐക്യപ്പടലുമായി ബന്ധപ്പെട്ട തീരുമാനം ഇന്ന് അറിയാനായേക്കും.

രാത്രി പതിനൊന്നോടെ മാധ്യമങ്ങളെ കണ്ട മന്ത്രി ഡി ജയകുമാറാണ് പനീർ ശെൽവം തിരികെ വന്നാൽ സ്വീകരിക്കുമെന്ന കാര്യം വ്യക്തമാക്കിയത്. എന്നാൽ ശശികല രാജി വെയ്ക്കുമെന്ന വാർത്ത അടിസ്ഥാനരഹിതമാണെന്നും ഇരു വിഭാഗത്തിലുമുള്ള എംഎൽഎമാർ ഒന്നിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും തമ്മിലുള്ള യോഗത്തിനുശേഷമാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

തെരഞ്ഞെടുപ്പ് കമ്മീഷന് കൈക്കൂലികൊടുത്തു സ്വീധീനിക്കാൻ ശ്രമിച്ചതിൻറെ പേരിൽ പാർട്ടി ഡപ്യൂട്ടി ജനറൽ സെക്രട്ടറിയും ശശികലയുടെ മകനുമായ ദിനകരനെതിരെ ക്രൈം ബ്രാഞ്ച് കേസെടുത്തതിനു പിന്നാലെയാണ് നാടകീയ നീക്കം. ദിനകരനെതിരെ കേസെടുത്തിനു പിന്നാലെ പാർട്ടിയിൽനിന്നുതന്നെ എതിർ സ്വരം ഉയർന്നിരുന്നു.