നോട്ട് ക്ഷാമം തിരിച്ചെത്തുന്നു; ഏറ്റിഎമ്മുകള്‍ കാലിയാകുന്നു

നോട്ട് നിരോധനത്തിനു ശേഷം കാലിയായ ഏറ്റിഎമ്മുകൾ നിത്യക്കാഴ്ചയായിരുന്നു. നാല് മാസങ്ങൾ പിന്നിടുമ്പോൾ സ്ഥിതിഗതികൾ അല്പം മാറിയിട്ടുണ്ടെന്ന് പറയാമെങ്കിലും വാസ്തവം അതല്ലെന്നാണ് സൂചന. ഇന്ത്യ രൂക്ഷമായ നോട്ട് ക്ഷാമത്തിലേയ്ക്ക് അതിവേഗം കുതിയ്ക്കുകയാണ്.

നോട്ട് ക്ഷാമം തിരിച്ചെത്തുന്നു; ഏറ്റിഎമ്മുകള്‍ കാലിയാകുന്നു

നോട്ട് നിരോധനം പ്രഖ്യാപിക്കപ്പെട്ടതിന്‌റെ അടുത്ത നാളുകള്‍ ഓര്‍മ്മയുണ്ടോ? ഏറ്റിമ്മുകള്‍ തോറും കയറിയിറങ്ങി കാശില്ലായെന്ന മറുപടി മാത്രം കിട്ടി അസ്വസ്ഥത പരന്ന നാളുകളായിരുന്നു അത്.

ഇപ്പോഴും ഏറ്റിഎമ്മില്‍ പോകുമ്പോള്‍ കാശില്ല എന്ന മറുപടിയാണ് കിട്ടുന്നതെങ്കില്‍ അത്ഭുതപ്പെടേണ്ട. രാജ്യം മുഴുവനും പണഞെരുക്കം അനുഭവപ്പെടുന്നുണ്ടെന്നാണ് പറയപ്പെടുന്നത്. അതേ, നോട്ട് നിരോധനത്തിന്‌റെ നാളുകളിലെ പ്രതിസന്ധി തിരിച്ചെത്തുന്നു.

നിലവിൽ ഏതാണ്ട് 60% ഏറ്റിഎമ്മുകളും പ്രവര്‍ത്തിക്കുന്നുണ്ട് എന്നാണ് വയ്പ്പ്. അതില്‍ മിക്കവാറുമെല്ലാം അതിവേഗം കാലിയായിക്കൊണ്ടിരിക്കുകയാണ്. അവയുടെ മുഴുവന്‍ കപാസിറ്റിയിലും പണം നിറയ്ക്കപ്പെടുന്നില്ലെന്നും കറന്‍സിയുടെ തിരിച്ചുവരവ് കാരണം വേഗത്തില്‍ കാലിയാകുന്നെന്നുമാണ് ബന്ധപ്പെട്ട വൃന്ദങ്ങള്‍ പറയുന്നത്.

ഏറ്റിഎമ്മുകള്‍ക്ക് വഹിക്കാന്‍ കഴിയുന്ന പരമാവധി തുകയായ 30 ലക്ഷം രൂപ ഒരിക്കലും നിറയ്ക്കപ്പെടുന്നില്ല. നോട്ടുകള്‍ ലഭ്യമല്ല എന്നത് തന്നെ കാരണം. പകരം നിറയ്ക്കപ്പെടുന്നത് 10 ലക്ഷം രൂപ മാത്രമാണ്.

100 രൂപ നോട്ടുകളുടെ ദൗര്‍ലഭ്യത കാരണം മെഷീനുകളില്‍ 70% കുറവ് പണമാണ് നിക്ഷേപിക്കപ്പെടുന്നതെന്ന് ഏറ്റിഎമ്മുകളില്‍ പണം നിക്ഷേപിക്കുന്ന കമ്പനികള്‍ പറയുന്നു. സാമ്പത്തികവര്‍ഷം അവസാനിക്കുന്ന സമയത്ത് പണം പിന്‍വലിക്കല്‍ അധികമായതും ഒരു കാരണമാണ്.