ശിവജിയുടെ ജന്മദിനം രണ്ടുതവണ ആഘോഷിക്കുന്നതെന്തിനെന്ന ചോദ്യം; അധ്യാപകന് വിദ്യാര്‍ത്ഥികളുടെയും സഹപ്രവര്‍ത്തകരുടെയും ക്രൂരമര്‍ദനം

പോലീസിലേല്‍പ്പിച്ച വാഗ്മറക്കെതിരേ ഐപിസി 295 എ വകുപ്പു പ്രകാരം മതവികാരങ്ങളെ വ്രണപ്പെടുത്തിയതിന് കേസും രജിസ്റ്റര്‍ ചെയ്തു. ചോദ്യം പിന്‍വലിച്ച് മാപ്പ് പറയാനുള്ള ആവശ്യം നിരാകരിച്ചതിനെത്തുടര്‍ന്നാണ് കെഎംസിയിലെ മുതിര്‍ന്ന അധ്യാപകനായ വാഗ്മറെക്കെതിരേ കേസ് കൊടുത്തതെന്ന് സഹപ്രവര്‍ത്തകനായ പ്രഫ. നാഗര്‍ഗോജ് പറഞ്ഞു.

ശിവജിയുടെ ജന്മദിനം രണ്ടുതവണ ആഘോഷിക്കുന്നതെന്തിനെന്ന ചോദ്യം; അധ്യാപകന് വിദ്യാര്‍ത്ഥികളുടെയും സഹപ്രവര്‍ത്തകരുടെയും ക്രൂരമര്‍ദനം

മഹാരാഷ്ട്ര രാജാവായിരുന്ന ഛത്രപതി ശിവജിയുടെ ജന്മദിനം വര്‍ഷത്തില്‍ രണ്ടുദിവസം ആഘോഷിക്കുന്നത് എന്തിനാണെന്നു ചോദിച്ച അധ്യാപകനു ക്രൂരമര്‍ദനവും കേസും. റായ്ഗഡ് ഖോപ്പോലി സ്വദേശി സുനില്‍ വാഗ്മാറെയെയാണ് വിദ്യാര്‍ത്ഥികളും സഹപ്രവര്‍ത്തകരും ചേര്‍ന്നു മര്‍ദിച്ചത്. മഹാരാഷ്ട്രയിലെ കെഎംസി ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജില്‍ കൊമേഴ്സ് അധ്യാപകനായ വാഗ്മറയെ സംംഘം ചേര്‍ന്നു മര്‍ദിച്ചതിനു പുറമേ കോളേജില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യുകയും ചെയ്തു.

കഴിഞ്ഞ ബുധനാഴ്ച കോളേജ് അധ്യാപകരുടെ വാട്ട്സാപ്പ് ഗ്രൂപ്പില്‍ വാഗ്മറെ എന്തിനാണു ശിവജിയുടെ ജന്മദിനം രണ്ടുതവണ ആഘോഷിക്കുന്നതെന്ന ചോദ്യം ഉന്നയിച്ചിരുന്നു. ഉടന്‍ തന്നെ ഗ്രൂപ്പിലുള്ളവര്‍ ഇദ്ദേഹത്തെ ശകാരിക്കുകയും ഗ്രൂപ്പില്‍ നിന്നു പുറത്താക്കുകയും ചെയ്തു. ഇതുകൊണ്ടും അരിശം തീരാതിരുന്നവര്‍ പിറ്റേന്നു കോളേജിലെത്തിയ വാഗ്മറയെ മര്‍ദിക്കുകയായിരുന്നു. തുടര്‍ന്ന് പോലീസിലേല്‍പ്പിച്ച വാഗ്മറക്കെതിരേ ഐപിസി 295 എ വകുപ്പു പ്രകാരം മതവികാരങ്ങളെ വ്രണപ്പെടുത്തിയതിനു കേസും രജിസ്റ്റര്‍ ചെയ്തു.

ചോദ്യം പിന്‍വലിച്ചു മാപ്പ് പറയാനുള്ള ആവശ്യം നിരാകരിച്ചതിനെത്തുടര്‍ന്നാണ് കെഎംസിയിലെ മുതിര്‍ന്ന അധ്യാപകനായ വാഗ്മറെക്കെതിരേ കേസ് കൊടുത്തതെന്നു സഹപ്രവര്‍ത്തകനായ പ്രഫ. നാഗര്‍ഗോജ് പറഞ്ഞു. ഛത്രപതി ശിവജിയുടെ ജന്മദിനത്തെ സംബന്ധിച്ച് ഇന്നും തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ ഫെബ്രുവരിയിലും മാര്‍ച്ചിലും മഹാരാഷ്ട്ര നിവാസികള്‍ അദ്ദേഹത്തിന്റെ ജന്മദിനം ആഘോഷിക്കാറുണ്ട്.