വര്‍ഗ്ഗീയ പ്രചാരണം: ആര്‍എസ്എസ് ചിന്തകന്‍ രാകേഷ് സിന്‍ഹയ്‌ക്കെതിരെ കേസ്

വര്‍ഗ്ഗീയ അസ്ഥിരതയെ പ്രോത്സാഹിപ്പിച്ചെന്നും സമുദായത്തിന്റെ വികാരം വ്രണപ്പെടുത്താന്‍ ശ്രമിച്ചുവെന്നുമുള്ള ആരോപണങ്ങളാണ് രാകേഷ് സിന്‍ഹയ്‌ക്കെതിരെ പൊലീസ് ചുമത്തിയിരിക്കുന്നത്.

വര്‍ഗ്ഗീയ പ്രചാരണം: ആര്‍എസ്എസ് ചിന്തകന്‍ രാകേഷ് സിന്‍ഹയ്‌ക്കെതിരെ കേസ്

സോഷ്യല്‍ മീഡിയയിലൂടെ വര്‍ഗ്ഗീയ വിദ്വേഷം പ്രചരിപ്പിച്ച ആര്‍എസ്എസ് ചിന്തകനെതിരെ കൊല്‍ക്കത്ത പൊലീസ് കേസെടുത്തു. പശ്ചിമബംഗാളില്‍ ബേസിറാത്ത് ആക്രമണത്തെക്കുറിച്ചുള്ള സോഷ്യല്‍ മീഡിയ പോസ്റ്റിട്ടതിന് ഡല്‍ഹി യൂണിവേഴ്‌സിറ്റി പ്രൊഫസറായ രാകേഷ് സിന്‍ഹയ്‌ക്കെതിരെയാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.

രാഷ്ട്രീയ സ്വയം സേവക് സംഘ് പ്രവര്‍ത്തകനായ രാകേഷ് സിന്‍ഹ ബിജെപിയുടെ പ്രത്യയശാസ്ത്രത്തില്‍ വിശ്വസിക്കുന്നയാളാണ്. വര്‍ഗ്ഗീയ അസ്ഥിരതയെ പ്രോത്സാഹിപ്പിച്ചെന്നും സമുദായത്തിന്റെ വികാരം വ്രണപ്പെടുത്താന്‍ ശ്രമിച്ചുവെന്നുമുള്ള കുറ്റങ്ങളാണ് രാകേഷ് സിന്‍ഹയ്‌ക്കെതിരെ പൊലീസ് ചുമത്തിയിരിക്കുന്നത്. പൊളിറ്റിക്കല്‍ സയന്‍സ് അധ്യാപകനാണ് സിന്‍ഹ. തന്നെ നിശ്ശബ്ദനാക്കുന്നതിന്റെ ഭാഗമായിട്ടാണ് ഈ പൊലീസ് കേസ് എന്ന് സിന്‍ഹ ആരോപിച്ചു.

''എന്റെ അമ്മയ്‌ക്കൊപ്പം ഉജ്ജയിനിലെ മഹാകാളി ക്ഷേത്ത്രിന് മുന്നില്‍ നിന്ന് പ്രാര്‍ത്ഥിക്കുന്ന ചിത്രമാണ് ഞാന്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. പോസ്റ്റ് ചെയ്തിരിക്കുന്ന മറ്റൊരു ചിത്രം ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതില്‍ നിന്ന് അവാര്‍ഡ് സ്വീകരിക്കുന്ന ചിത്രമാണ്. ഒരു പുസ്തകപ്രകാശനച്ചടങ്ങിലെ ചിത്രവും ഇതിലുണ്ട്. ഇതില്‍ എവിടെയാണ് പ്രകോപനപരമായ ഘടകങ്ങള്‍ ഉള്ളത്?''രാകേഷ് സിന്‍ഹ കുറ്റം ന്യായീകരിക്കാൻ ശ്രമിക്കുന്നത് ഇത്തരം ചോദ്യമുയർത്തിയാണ്. മമത ഗവണ്‍മെന്റിന്റെ അടിച്ചമര്‍ത്തലിന്റെ ഭാഗമായിട്ടാണ് തനിക്കെതിരെയുള്ള ഈ കേസെന്ന് രാകേഷ് സിന്‍ഹ ട്വീറ്റ് ചെയ്തിട്ടുമുണ്ട്.

Story by
Read More >>