കറവവറ്റിയ പശുക്കളെ ബിജെപി നേതാക്കളുടെ വീടിനു മുന്നില്‍ കെട്ടിയിട്ടു; ലാലുപ്രസാദ് യാദവ് ഉള്‍പ്പെടെ അഞ്ചുപേര്‍ക്കെതിരെ കേസ്

ബിഹാറില്‍ വൈശാലി ജില്ലയില്‍ ചന്ദ്രേശ്വരി ഭാരതി എന്ന ബിജെപി നേതാവിന്റെ വീടിനുമുന്നിലാണ് ആര്‍ജെഡി പ്രവര്‍ത്തകര്‍ പശുക്കളെ കെട്ടിയിട്ടത്. ലാലുപ്രസാദ് യാദവിന്റെ ആഹ്വാനപ്രകാരമാണ് പശുക്കളെ കൊണ്ടുകെട്ടിയതെന്ന ബിജപി നേതാവ് ചന്ദ്രേശ്വരി ഭാരതിയുടെ പരാതിയിലാണ് ലാലുവിനെതിരെ കേസെടുത്തത്....

കറവവറ്റിയ പശുക്കളെ ബിജെപി നേതാക്കളുടെ വീടിനു മുന്നില്‍ കെട്ടിയിട്ടു; ലാലുപ്രസാദ് യാദവ് ഉള്‍പ്പെടെ അഞ്ചുപേര്‍ക്കെതിരെ കേസ്

കറവ വറ്റിയ പശുക്കളെ ബിജെപി നേതാക്കളുടെ വീടിനുമുന്നില്‍ കൊണ്ടുപോയി കെട്ടിയിടണമെന്ന ആഹ്വാനം നല്‍കിയ ആര്‍ജെഡി നേതാവ് ലാലുപ്രസാദ് യാദവ് ഉള്‍പ്പെടെ അഞ്ചു പേര്‍ക്കെതിരെ ഹാജിപൂര്‍ സിവില്‍ കോടതിയില്‍ കേസ് ഫയല്‍ ചെയ്തു.

ബിഹാറില്‍ വൈശാലി ജില്ലയില്‍ ചന്ദ്രേശ്വരി ഭാരതി എന്ന ബിജെപി നേതാവിന്റെ വീടിനുമുന്നിലാണ് ആര്‍ജെഡി പ്രവര്‍ത്തകര്‍ പശുക്കളെ കെട്ടിയിട്ടത്. ലാലുപ്രസാദ് യാദവിന്റെ ആഹ്വാനപ്രകാരമാണ് പശുക്കളെ കൊണ്ടുകെട്ടിയതെന്ന ചന്ദ്രേശ്വരി ഭാരതിയുടെ പരാതിയിലാണ് ലാലുവിനെതിരെ കേസെടുത്തത്.

രാജ്യത്ത് ബിജെപി-ആര്‍എസ്എസ് നേതാക്കള്‍ പശുക്കളെ സ്‌നേഹിക്കുന്നത് പാലിനു വേണ്ടിയല്ല, വോട്ടിനുവേണ്ടിയാണെന്നു ലാലു ആരോപിച്ചിരുന്നു. ഗോരക്ഷയുടെ പേരില്‍ അവര്‍ ന്യൂനപക്ഷങ്ങളെ ലക്ഷ്യമിടുകയാണെന്നും വയസായ, പാലില്ലാത്ത പശുക്കളെ കണ്ട് പിടിച്ച് അവയെ ഇവരുടെ വീടിനുമുന്നില്‍ കെട്ടിയിടുകയാണ് ഇതിനുള്ളമറുപടിയെന്നും അദ്ദേഹം പറഞ്ഞിരുന്നു.

വീടിനുമുന്നില്‍ പശുവിനെ കട്ടുമ്പോള്‍ അവര്‍ ഇക്കാര്യം എങ്ങനെയാണ് കൈകാര്യം ചെയ്യുന്നതെന്നു വ്യക്തമാകും.ചിലപ്പോള്‍ ബിജെപി നേതാക്കള്‍ വന്ന് നിങ്ങളെ വടികൊണ്ടടിക്കും. അതു തടയഒകയോ തിരിച്ചു പ്രതികരിക്കുകയോ ചെയ്യരുത്. അവര്‍ക്ക് ശരിക്കും പശു സേവനത്തെക്കുറിച്ച് ഉത്കണ്ഠയുണ്ടോയെന്ന് അപ്പോള്‍മനസ്സിലാകുമെന്നും ലാലു പറഞ്ഞിരുന്നു.

ഒരു വശത്തു പശു സംരക്ഷണത്തെക്കുറിച്ചു സംസാരിക്കുന്നവര്‍ കാലില്‍ ധരിക്കുന്നത് പശുത്തോല്‍ ഉപയോഗിച്ചുണ്ടാക്കിയ ചെരിപ്പുകളാണെന്നും ലാലു പറഞ്ഞിരുന്നു. ലാലുവിന്റെ ആഹ്വാനത്തിനെതിരെ ബിജെപി നേതാക്കള്‍ രംഗത്തെത്തിയിരുന്നു.

Read More >>