ശിവസേന എംപിയെ വിലക്കിയതിനു പിന്നാലെ പ്രശ്നക്കാരെ പറക്കാൻ അനുവദിക്കേണ്ടെന്നും വിമാനക്കമ്പനികൾ തീരുമാനിച്ചേക്കും

വിമാനങ്ങളില്‍ പ്രശ്‌നമുണ്ടാക്കുന്ന യാത്രക്കാരെ കരിമ്പട്ടികയില്‍ പെടുത്തി അവര്‍ക്ക് ടിക്കറ്റ് നല്‍കാതിരിക്കാനുള്ള നടപടികള്‍സ്വീകരിക്കാന്‍ ന്ത്യന്‍ എയര്‍ലൈന്‍സ് ഫെഡറേഷന്‍ തയ്യാറെടുക്കുകയാണ്്. ജെറ്റ് എയര്‍വെയ്‌സ്, ഇന്‍ഡിഗോ, സ്‌പൈസ് ജെറ്റ്, ഗോ എയര്‍ തുടങ്ങി ഫെഡറേഷന്‍ അംഗങ്ങളായ സ്വകാര്യ കമ്പനികള്‍ ഈ നീക്കത്തിന് പിന്തുണയുമായി രംഗത്തുണ്ട്. നിയമം പ്രാബല്യത്തില്‍ വന്നാല്‍ പ്രശ്‌നക്കാര്‍ക്ക് വിമാനയാത്ര സ്വപ്‌നം മാത്രമാകും.

ശിവസേന എംപിയെ വിലക്കിയതിനു പിന്നാലെ പ്രശ്നക്കാരെ പറക്കാൻ അനുവദിക്കേണ്ടെന്നും വിമാനക്കമ്പനികൾ തീരുമാനിച്ചേക്കും

എയര്‍ ഇന്ത്യ ജീവനക്കാരനെ മര്‍ദിച്ച ശിവസേന എം പി രവീന്ദ്ര ഗേയ്ക്ക്വാദിനെ കരിമ്പട്ടികയില്‍ പെടുത്തിയ എയര്‍ഇന്ത്യക്കു പിന്നാലെ പ്രശ്‌നക്കാരായ യാത്രക്കാര്‍ക്കെതിരേ കടുത്ത നടപടികള്‍ സ്വീകരിക്കാന്‍ സ്വകാര്യ വിമാനക്കമ്പനികളും രംഗത്ത്. എയര്‍ ഇന്ത്യയില്‍ മാത്രമല്ല എല്ലാ വിമാനങ്ങളിലും ഈ നിയമം പ്രാബല്യത്തിലാക്കണമെന്നാണ് സ്വകാര്യകമ്പനികളുടെ നിലപാട്. വിമാനങ്ങളില്‍ പ്രശ്‌നമുണ്ടാക്കുന്ന യാത്രക്കാരെ കരിമ്പട്ടികയില്‍ പെടുത്തി അവര്‍ക്ക് ടിക്കറ്റ് നല്‍കാതിരിക്കാനുള്ള നടപടികള്‍സ്വീകരിക്കാന്‍ ന്ത്യന്‍ എയര്‍ലൈന്‍സ് ഫെഡറേഷന്‍ തയ്യാറെടുക്കുകയാണ്.

ജെറ്റ് എയര്‍വെയ്‌സ്, ഇന്‍ഡിഗോ, സ്‌പൈസ് ജെറ്റ്, ഗോ എയര്‍ തുടങ്ങി ഫെഡറേഷന്‍ അംഗങ്ങളായ സ്വകാര്യ കമ്പനികള്‍ ഈ നീക്കത്തിന് പിന്തുണയുമായി രംഗത്തുണ്ട്. നിയമം പ്രാബല്യത്തില്‍ വന്നാല്‍ പ്രശ്‌നക്കാര്‍ക്ക് വിമാനയാത്ര സ്വപ്‌നം മാത്രമാകും. അമേരിക്കന്‍ മാതൃകയിലായിരിക്കും പട്ടിക തയ്യാറാക്കുക. അമേരിക്കയില്‍ ഈ പട്ടികയില്‍ പെടുന്നവര്‍ക്ക് ഭാവിയില്‍ വിമാനയാത്ര ചെയ്യാനാകില്ല. ഇക്കാര്യത്തില്‍ ജീവനക്കാരുടെ സുരക്ഷക്ക് പ്രാധാന്യം നല്‍കിയുള്ള തീരുമാനം തന്നെയാണ് എടുക്കുകയെന്ന് എയര്‍പോര്‍ട്ട് അഥോറിട്ടിയും അറിയിച്ചിട്ടുണ്ട്.

കഴിഞ്ഞ വ്യാഴാഴ്ച പൂനെയില്‍ നിന്ന് ന്യൂഡല്‍ഹിയിലേക്ക് യാത്രതിരിച്ച വിമാനത്തില്‍വച്ചാണ് ശിവസേന എം പി, ജീവനക്കാരനെ മര്‍ദിച്ചത്. ബിസിനസ് ക്ലാസ് കൂപ്പണുമായെത്തിയെങ്കിലും ഇക്കോണമി ക്ലാസില്‍ യാത്ര ചെയ്യേണ്ടി വന്നതാണ് ഒസ്മാനാബാദില്‍നിന്നുള്ള എംപിയെ പ്രകോപിപ്പിച്ചത്. വിമാനത്തില്‍ ബിസിനസ് ക്ലാസില്ലെന്ന് ജീവനക്കാര്‍ പറഞ്ഞെങ്കിലും ഗേയ്ക്ക്വാദ് അതംഗീകരിക്കാന്‍ തയ്യാറായലല്. അനുനയിപ്പിക്കാന്‍ ശ്രമിച്ച എയര്‍ ഇന്ത്യ ഡെപ്യൂട്ടി ക്രൂ മാനേജര്‍ സുകുമാറിനെ എം പി, മര്‍ദിക്കുകയായിരുന്നു. ചെരിപ്പുകൊണ്ട് പതിനഞ്ചു തവണ അടിച്ചുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. അടിയേറ്റ് ജീവനക്കാരന്റെ കണ്ണടപൊട്ടുകയും ഷര്‍ട്ട് കീറുകയും ചെയ്തു. യാത്രികരെല്ലാം പുറത്തിറങ്ങിയെങ്കിലും എയര്‍ഇന്ത്യ ചെയര്‍മാനോ വ്യോമയാന മന്ത്രിയോ ക്ഷമപറഞ്ഞാലേ താന്‍ ഇറങ്ങൂ എന്നായിരുന്നു എംപിയുടെ നിലപാട്.

ബിസിനസ് ക്ലാസ് കൂപ്പണുള്ള തനിക്ക് എയര്‍ ഇന്ത്യ പതിവായി ഇക്കോണമി ക്ലാസിലാണ് സീറ്റ് നല്‍കുന്നതെന്നും അതാണ് തന്നെ രോഷാകുലനാക്കിയതെന്നും പിന്നീട് ഗേയ്ക്കവാദ് പറഞ്ഞു. സംഭവം ഏറെ വിവാദമായതോടെ ഗേയ്ക്ക്വാദിനെ എയര്‍ ഇന്ത്യ കരിമ്പട്ടികയില്‍പ്പെടുത്തുകയായിരുന്നു. ഇനി ഇദ്ദേഹത്തിന് എയര്‍ഇന്ത്യയില്‍ യാത്രചെയ്യാനാകില്ല.

Read More >>