ഗോസംരക്ഷകന്‌റെ കാറിടിച്ച് ഉത്തര്‍ പ്രദേശില്‍ പശുക്കുട്ടി ചത്തു; പൊലീസ് കേസെടുത്തു

ഇരുപത് മീറ്ററോളം ദൂരത്തില്‍ കാര്‍ പശുക്കുട്ടിയെ വലിച്ചിഴച്ചു എന്ന് രാജ്‌റാണി പരാതിയില്‍ പറഞ്ഞു. കാറിന്‌റെ ഡ്രൈവര്‍ മദ്യപിച്ചിരുന്നെന്ന് രാജ്‌റാണിയുടെ മകന്‍ അശ്വിനി കുമാര്‍ ആരോപിച്ചു. കാറില്‍ മദ്യക്കുപ്പികള്‍ ഉണ്ടായിരുന്നെന്നും അയാള്‍ പറഞ്ഞു.

ഗോസംരക്ഷകന്‌റെ കാറിടിച്ച് ഉത്തര്‍ പ്രദേശില്‍ പശുക്കുട്ടി ചത്തു; പൊലീസ് കേസെടുത്തു

ഗോസംരക്ഷണം പ്രധാനലക്ഷ്യമാക്കിയ ഹിന്ദു യുവ വാഹിനിയുടെ ജില്ലാ കണ്‍വീനര്‍ സഞ്ചിരിച്ചിരുന്ന കാര്‍ ഇടിച്ച് പശുക്കുട്ടി ചത്തു. ഉത്തര്‍ പ്രദേശിലെ നിവാഡയിലാണ് സംഭവം. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആണ് ഹിന്ദു യുവ വാഹിനിയുടെ സ്ഥാപകന്‍.

പശുക്കുട്ടിയുടെ ഉടമസ്ഥയായ രാജ്‌റാണിയുടെ പരാതി അനുസരിച്ച് പൊലീസ് കേസെടുത്തിട്ടുണ്ട്. കാറില്‍ ആരൊക്കെയാണ് ഉണ്ടായിരുന്നതെന്ന് തിരിച്ചറിയിക്കപ്പെട്ടിട്ടില്ല. രാജ്‌റാണി പറയുന്നതനുസരിച്ച് വൈകുന്നേരം ഏഴരയ്ക്ക് മദ്യശാലയ്ക്കടുത്ത് നിന്നും ഒരു കൂട്ടം ആളുകള്‍ കാര്‍ സ്റ്റാര്‍ട്ട് ചെയ്ത് അടുത്ത് കെട്ടിയിട്ടിയിട്ടിരിക്കുകയായിരുന്ന പശുക്കുട്ടിയെ ഇടിക്കുകയായിരുന്നു.

ഇരുപത് മീറ്ററോളം ദൂരത്തില്‍ കാര്‍ പശുക്കുട്ടിയെ വലിച്ചിഴച്ചു എന്ന് രാജ്‌റാണി പരാതിയില്‍ പറഞ്ഞു. കാറിന്‌റെ ഡ്രൈവര്‍ മദ്യപിച്ചിരുന്നെന്ന് രാജ്‌റാണിയുടെ മകന്‍ അശ്വിനി കുമാര്‍ ആരോപിച്ചു. കാറില്‍ മദ്യക്കുപ്പികള്‍ ഉണ്ടായിരുന്നെന്നും അയാള്‍ പറഞ്ഞു.

പിന്നീട് നാട്ടുകാര്‍ എത്തി കാര്‍ തല്ലിപ്പൊളിച്ചു. മദ്യശാലയ്‌ക്കെതിരേ പ്രതിഷേധപ്രകടനവും നടത്തി. തിരിച്ചറിയപ്പെട്ടിട്ടില്ലാത്ത ആള്‍ക്കാര്‍ക്കെതിരേ പൊലീസ് കേസെടുത്തിട്ടുണ്ട്. കാറിന്‌റെ ഉടമസ്ഥന്‍ ആരാണെന്നറിയാന്‍ പ്രാദേശിക ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ക്ക് കത്തയച്ചിട്ടുണ്ടെന്ന് ജാനകീപുരം സ്റ്റേഷന്‍ ഓഫീസര്‍ സതീഷ് കുമാര്‍ പറഞ്ഞു.

ഹിന്ദു യുവ വാഹിനിയുടെ ലഖ്‌നൗ ജില്ലാ കണ്‍വീനര്‍ അഖണ്ഡ് പ്രതാപ് സിംങിന്‌റെയാണ് കാര്‍ എന്നാണ് നാട്ടുകാര്‍ പറയുന്നത്.

loading...