കലാപ സാധ്യത: അമിത് ഷായുടെ രഥയാത്രയ്ക്കു കൽക്കട്ട ഹൈക്കോടതിയുടെ വിലക്ക്

അമിത്ഷായുടെ രഥയാത്ര വർഗീയ കലാപങ്ങളിലേയ്ക്ക് നയിക്കാൻ സാധ്യത ഉണ്ടെന്ന കാരണം പറഞ്ഞായിരുന്നു സർക്കാർ അനുമതി നിഷേധിച്ചത്.

കലാപ സാധ്യത: അമിത് ഷായുടെ രഥയാത്രയ്ക്കു കൽക്കട്ട ഹൈക്കോടതിയുടെ വിലക്ക്

ബിജെപി ദേശീയ പ്രസിഡന്റ് അമിത് ഷായുടെ ബംഗാളിലെ രഥയാത്രയ്ക്കു അനുമതി നിഷേധിച്ചു കൽക്കട്ട ഹൈക്കോടതി. അനുമതി നിഷേധിച്ച വെസ്റ്റ് ബംഗാൾ സർക്കാരിന്റെ നടപടിക്കെതിരെ ബിജെപി നൽകിയ ഹര്ജിയിലാണ് സർക്കാർ നടപടിയെ ശരിവെച്ചു കോടതി ഉത്തരവിറക്കിയത്. അമിത്ഷായുടെ രഥയാത്ര വർഗീയ കലാപങ്ങളിലേയ്ക്ക് നയിക്കാൻ സാധ്യത ഉണ്ടെന്ന കാരണം പറഞ്ഞായിരുന്നു സർക്കാർ അനുമതി നിഷേധിച്ചത്.

എല്ലാ ബിജെപി ജില്ലാപ്രസിഡന്റുമാരുടെയും വാദം കേട്ടതിനുശേഷം ഡിസംബർ 21 നു മുൻപ് റാലി നടത്തിപ്പിനെക്കുറിച്ചു റിപ്പോർട് സമർപ്പിക്കാൻ എല്ലാ ജില്ലാ പോലീസ് സൂപ്രണ്ടുമാർക്കും ഹൈകോടതി നിർദേശം നൽകിയിട്ടുണ്ട്.

അടുത്ത വധം കേൾക്കുന്ന 2019 ജനുവരി ഒൻപതു വരെ റാലി നടത്തുന്നതിൽ നിന്നും ബിജെപിയെ ഹൈക്കോടതി വിലക്കിയിട്ടുണ്ട്. ബിജെപിയുടെ ഹർജി പ്രകാരം തല്ക്കാലം റാലി നടത്താൻ അനുമതി കൊടുക്കാൻ സാധിക്കില്ലെന്ന് തന്റെ ഉത്തരവിൽ ജസ്റ്റിസ് തപാബ്രത ചക്രബർത്തി നിരീക്ഷിച്ചു. ബംഗാളിലെ 42 ലോക്സഭാ മണ്ഡലങ്ങളിലൂടെയും കടന്നുപോകുന്ന രീതിയിൽ 3 രഥയാത്രകൾക്കാണ് ബിജെപി നിലവിൽ പദ്ധതിയിട്ടിരിക്കുന്നത്