ഉപതെരഞ്ഞെടുപ്പില്‍ അക്രമം; കശ്മീരില്‍ ആറ് പേര്‍ കൊല്ലപ്പെട്ടു; മധ്യപ്രദേശിലും വ്യാപക അക്രമം

കശ്മീരിലെ ബുദ്ഗാം ജില്ലയിലെ പോളിംഗ് ബൂത്തുകളില്‍ അക്രമം നടത്തിയവര്‍ക്ക് നേരെ സുരക്ഷാ സൈന്യം നടത്തിയ വെടിവെയ്പിലാണ് മരണം.

ഉപതെരഞ്ഞെടുപ്പില്‍ അക്രമം; കശ്മീരില്‍ ആറ് പേര്‍ കൊല്ലപ്പെട്ടു; മധ്യപ്രദേശിലും വ്യാപക അക്രമം

ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ അക്രമങ്ങളില്‍ കശ്മീരില്‍ ആറ് പേര്‍ കൊല്ലപ്പെട്ടു. കശ്മീരിലെ ബുദ്ഗാം ജില്ലയിലെ പോളിംഗ് ബൂത്തുകളില്‍ അക്രമം നടത്തിയവര്‍ക്ക് നേരെ സുരക്ഷാ സൈന്യം നടത്തിയ വെടിവെയ്പിലാണ് മരണം. രാജ്യത്ത് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ഒമ്പത് സംസ്ഥാനങ്ങളിലൊന്നാണ് ജമ്മു കശ്മീര്‍. നിയമസഭയിലേക്കും ലോക്‌സഭയിലേക്കുമുള്ള ഉപതെരഞ്ഞെടുപ്പുകളാണ് നടക്കുന്നത്.

വിഘടനവാദികളുടെ വോട്ട് ബഹിഷ്‌കരണാഹ്വാനത്തിനിടെയാണ് ശ്രീനഗര്‍ ലോക്‌സഭാ മണ്ഡലത്തിലേക്കുള്ള വോട്ടിംഗ് നടന്നത്. മധ്യപ്രദേശിലെ അത്തേറില്‍ വോട്ടെടുപ്പിനോടനുബന്ധിച്ച് വ്യാപക അക്രമങ്ങളുണ്ടായതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. അക്രമങ്ങളില്‍ നിരവധിപ്പേര്‍ക്ക് പരിക്കേറ്റു. മൂന്ന് സംസ്ഥാനങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് ഏപ്രില്‍ 12ന് നടക്കും. വോട്ടെണ്ണല്‍ 13, 15 തീയതികളിലാണ്.