മലപ്പുറത്ത് ഉപതെരഞ്ഞെടുപ്പിന് കാഹളമോതി; ഏപ്രില്‍ 12ന് വോട്ടെടുപ്പ്

അന്തരിച്ച തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ മണ്ഡലമായ തമിഴ്‌നാട്ടിലെ ആര്‍കെ നഗറിലും ഇതേ ദിവസമായിരിക്കും ഉപതെരഞ്ഞെടുപ്പ് നടക്കുക. ഇവയെ കൂടാതെ ജമ്മു കശ്മീരിലെ രണ്ടു ലോക്‌സഭാ മണ്ഡലങ്ങളിലും സിക്കിമിലെ വിവിധ മണ്ഡലങ്ങളിലും ഏപ്രില്‍ 12നാണ് വോട്ടെടുപ്പ്. ഇതുകൂടാതെ മറ്റു ചില സംസ്ഥാനങ്ങളില്‍ ഏപ്രില്‍ ഒമ്പതിനും വോട്ടെടുപ്പ് നടക്കുന്നുണ്ട്.

മലപ്പുറത്ത് ഉപതെരഞ്ഞെടുപ്പിന് കാഹളമോതി; ഏപ്രില്‍ 12ന് വോട്ടെടുപ്പ്

രാജ്യത്തെ വിവിധ ലോക്‌സഭാ സീറ്റിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. മുന്‍ എംപി ഇ അഹമ്മദിന്റെ നിര്യാണത്തെ തുടര്‍ന്ന് ഒഴിവുവന്ന മലപ്പുറം ലോക്‌സഭാ സീറ്റില്‍ ഏപ്രില്‍ 12നാണ് ഉപതെരഞ്ഞെടുപ്പ്. മാര്‍ച്ച് 16ന് തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തിറക്കും. മാര്‍ച്ച് 23 വരെ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കാം. ഏപ്രില്‍ 17നാണ് വോട്ടെണ്ണല്‍.

ഇതോടൊപ്പം, അന്തരിച്ച തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ മണ്ഡലമായ തമിഴ്‌നാട്ടിലെ ആര്‍കെ നഗറിലും ഇതേ ദിവസമായിരിക്കും ഉപതെരഞ്ഞെടുപ്പ് നടക്കുക. ഇവയെ കൂടാതെ ജമ്മു കശ്മീരിലെ രണ്ടു ലോക്‌സഭാ മണ്ഡലങ്ങളിലും സിക്കിമിലെ വിവിധ മണ്ഡലങ്ങളിലും ഏപ്രില്‍ 12നാണ് വോട്ടെടുപ്പ്. ഇതുകൂടാതെ മറ്റു ചില സംസ്ഥാനങ്ങളില്‍ ഏപ്രില്‍ ഒമ്പതിനും വോട്ടെടുപ്പ് നടക്കുന്നുണ്ട്.

കഴിഞ്ഞ ഫെബ്രുവരി ഒന്നിനായിരുന്നു മുസ്ലിം ലീഗ് ദേശീയ അധ്യക്ഷനും എംപിയുമായിരുന്ന ഇ അഹമ്മദ് എംപി ലോക്സഭയില്‍ കുഴഞ്ഞുവീണതിനെത്തുടര്‍ന്ന് അന്തരിച്ചത്. ഡല്‍ഹിയിലെ ലേക് ഷോര്‍ ആശുപത്രിയിലായിരുന്നു അന്ത്യം. അതേസമയം, മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ച് പാര്‍ട്ടികളില്‍ ഏകദേശ ധാരണ ആയെന്നാണ് സൂചന.

മലപ്പുറത്ത് സ്ഥാനാര്‍ത്ഥി നിര്‍ണയത്തിനുള്ള ലീഗ് യോഗം ഉടന്‍ വിളിച്ചു ചേര്‍ക്കുമെന്ന് ലീഗ് നേതാവ് ഇ ടി മുഹമ്മദ് ബഷീര്‍ എംപി അറിയിച്ചു. വേങ്ങര എംഎല്‍എയും മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറിയുമായ പി കെ കുഞ്ഞാലിക്കുട്ടി ഇവിടെ സ്ഥാനാര്‍ത്ഥിയായി വരുമെന്നാണ് സൂചന.