കൊല്ലേണ്ടവരെ കൊല്ലാം; നിങ്ങളെ കയറൂരി വിട്ടിരിക്കുന്നു: നയം വ്യക്തമാക്കി യോഗി

ഒരു ബുള്ളറ്റിനു പകരം മറ്റൊന്ന് പ്രയോഗിക്കാമെന്നു മുഖ്യമന്ത്രി യോഗി പൊലീസിന് നിർദ്ദേശം നൽകി. അക്രമം നിയന്ത്രിക്കാൻ ക്രിമിനലുകൾക്കെതിരെ ഇത് നടപ്പിലാക്കാനാണെന്നാണ് വിശദീകരണമെങ്കിലും പൊലീസ് അതിക്രമം വർധിക്കുന്നു എന്ന പരാതിക്കിടെ ഇത്തരം പ്രസ്താവന സംഘർഷം വർധിപ്പിക്കുകയെ ഉള്ളൂ എന്നാണ്‌ പ്രതിപക്ഷ പാർട്ടികളുടെ വിമർശനം.

കൊല്ലേണ്ടവരെ കൊല്ലാം; നിങ്ങളെ കയറൂരി വിട്ടിരിക്കുന്നു: നയം വ്യക്തമാക്കി യോഗി

ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പോലീസ് നയം വ്യക്തമാക്കി. ഒരു ബുള്ളറ്റിനു പകരം മറ്റൊന്ന് പ്രയോഗിക്കാമെന്നു മുഖ്യമന്ത്രി യോഗി പൊലീസിന് നിർദ്ദേശം നൽകി. അക്രമം നിയന്ത്രിക്കാൻ ക്രിമിനലുകൾക്കെതിരെ ഇത് നടപ്പിലാക്കാനാണെന്നാണ് വിശദീകരണമെങ്കിലും പൊലീസ് അതിക്രമം വർധിക്കുന്നു എന്ന പരാതിക്കിടെ ഇത്തരം പ്രസ്താവന സംഘർഷം വർധിപ്പിക്കുകയെ ഉള്ളൂ എന്നാണ്‌ പ്രതിപക്ഷ പാർട്ടികളുടെ വിമർശനം. അധികാരം ദുർവിനിയോഗിക്കുന്ന നടപടി പൊലീസ് തുടരുന്നതിനിടെയാണ് യോഗിയുടെ 'കണ്ണിനു കണ്ണ്' എന്ന നയം.

യോഗി സര്‍ക്കാര്‍ അധികാരത്തിലേറി ആറ് മാസത്തിനിടെ 420 ഏറ്റുമുട്ടലുകളിലായി പൊലീസ് 15 പേരെ കൊലപ്പെടുത്തി എന്നാണ് കണക്ക്. മാര്‍ച്ച് 20നും സെപ്തംബര്‍ 14നുമിടെ ഉണ്ടായ ഏറ്റുമുട്ടലുകളുടെ കണക്കാണിത്. 48 ദിവസങ്ങള്‍ക്കിടയാണ് 10 പേരെ വധിച്ചത്. സംസ്ഥാന പൊലീസ് മേധാവിയുടെ ഓഫീസ് തന്നെയാണ് ഈ കണക്ക് പുറത്തുവിട്ടത്. യുപിയില്‍ ബിജെപി അധികാരത്തിലേറിയശേഷം ക്രമസമാധാനനില തകര്‍ന്നതില്‍ രൂക്ഷ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതിന്റെ മറവിലാണ് കുറ്റകൃത്യങ്ങള്‍ തടയാനെന്ന പേരില്‍ പൊലീസ് വ്യാപകമായി ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ തുടരുന്നത്. ഫലത്തിൽ ഈ നടപടിക്ക് ഊർജം പകരുന്നതായി യോഗിയുടെ പ്രസ്താവന.

കൊല്ലപ്പെട്ടവരെല്ലാം കുറ്റവാളികളാണെന്നാണ് പൊലീസിന്റെ അവകാശവാദം. സെപ്തംബര്‍ 14ന് മുമ്പുള്ള 48 ദിവസങ്ങള്‍ക്കിടയാണ് 10 പേരെ കൊന്നതെന്ന് പൊലീസ് പറഞ്ഞു. കുറ്റകൃത്യങ്ങള്‍ നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് ഈ കൊലകളെന്നും ക്രമസമാധാന ചുമതലയുള്ള ഐജി ഹരി റാം ശര്‍മ അവകാശപ്പെട്ടു. 'യുപി പൊലീസിന്റെ ഏറ്റുമുട്ടല്‍ എക്സ്പ്രസ് തലസ്ഥാനത്ത് എത്തിയിരിക്കുന്നു. ഇനിയുമേറെ ദൂരം പോകാനുണ്ട്' എന്ന കുറിപ്പോടെ പിടികിട്ടാപ്പുള്ളിയായ സുനില്‍ ശര്‍മയ്ക്കുനേരെ നടത്തിയ ഏറ്റുമുട്ടല്‍ വാര്‍ത്ത ഐജി ശര്‍മ ട്വീറ്റ് ചെയ്തിരുന്നു. 1106 പേര്‍ അറസ്റ്റിലായി. 84 പേര്‍ക്ക് പരിക്കേറ്റു. പൊലീസ് നടത്തുന്ന കൊലകളെ സ്വാഭാവിക സംഭവങ്ങളായി ചിത്രീകരിക്കുന്നത് ധാര്‍മികമാണോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ഐജി ശര്‍മ വ്യക്തമായി പ്രതികരിച്ചില്ല.

നരേന്ദ്രമോഡി മുഖ്യമന്ത്രിയായിരിക്കെ ഗുജറാത്തില്‍ ഒന്നിലേറെ വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ നടന്നിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോഡി, ബിജെപി പ്രസിഡന്റ് അമിത് ഷാ തുടങ്ങിയവര്‍ വ്യാജ ഏറ്റുമുട്ടല്‍ കൊലകളില്‍ ആരോപണവിധേയരാണ്. സൊഹ്റബ്ദീന്‍ ഷേഖ് വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകക്കേസില്‍ അമിത്ഷാ അറസ്റ്റിലായിരുന്നു.

Story by
Read More >>