തേജ് ബഹദൂര്‍ യാദവിനെതിരെ പ്രതികാര നടപടി; സൈന്യത്തില്‍നിന്നും പിരിച്ചുവിട്ടു

മൂന്നു മാസം നീണ്ടുനിന്ന കോര്‍ട്ട് മാര്‍ഷ്യലിനു ശേഷമാണ് തേജ് ബഹദൂറിനെ സൈന്യത്തില്‍നിന്നും പിരിച്ചുവിട്ടത്. സൈനികര്‍ക്ക് ലഭിക്കുന്നത് മോശം ഭക്ഷണമാണെന്നുള്ള ബഹദൂറിന്റെ വീഡിയോ ആര്‍മിക്ക് പേരുദോഷം ഉണ്ടാക്കിയെന്നുള്ളതാണ് കാരണം.

തേജ് ബഹദൂര്‍ യാദവിനെതിരെ പ്രതികാര നടപടി; സൈന്യത്തില്‍നിന്നും പിരിച്ചുവിട്ടു

അതിര്‍ത്തിയിലെ സൈനികര്‍ക്കു ലഭിക്കുന്നത് മോശം ഭക്ഷണമാണെന്നു വ്യക്തമാക്കിക്കൊണ്ട് ഫേസ്ബുക്കില്‍ വീഡിയോ ഷെയര്‍ ചെയ്ത ബിഎസ്എഫ് ജവാന്‍ തേജ് ബഹദൂര്‍ യാദവിനെതിരെ പ്രതികാര നടപടി.

മൂന്നു മാസം നീണ്ടുനിന്ന കോര്‍ട്ട് മാര്‍ഷ്യലിനു ശേഷമാണ് തേജ് ബഹദൂറിനെ സൈന്യത്തില്‍നിന്നും പിരിച്ചുവിട്ടത്. സൈനികര്‍ക്ക് ലഭിക്കുന്നത് മോശം ഭക്ഷണമാണെന്നുള്ള ബഹദൂറിന്റെ വീഡിയോ ആര്‍മിക്ക് പേരുദോഷം ഉണ്ടാക്കിയെന്നുള്ള കാരണം പറഞ്ഞാണ് തേജ് ബഹദൂറിനെ സൈന്യത്തില്‍ നിന്നും പുത്താക്കിയത്. സ്വയംവിരമിക്കാനുള്ള അവസരം തരണമെന്ന ബഹദൂറിന്റെ ആവശ്യം സൈന്യം നിരസിച്ചു.

ബിഎസ്എഫിന്റെ പ്രവര്‍ത്തനത്തിലെ അഴിമതി പുറത്തുകൊണ്ടുവന്ന തനിക്ക് നീതി ലഭിച്ചില്ലെന്നു തേജ് ബഹദൂര്‍ പറഞ്ഞിരുന്നു. ജനുവരി 10നാണ് സൈനികൻ വീഡിയോ സമൂഹമാധ്യമത്തിലൂടെ പുറത്തുവിട്ടത്.