ബ്രോയിലർ ബീഫ് വരും; ബീഫ് വ്യവസായികള്‍ കൊഴുക്കും: ഗോമാതാ വിളികള്‍ തട്ടിപ്പ്

കാർഷിക ആവശ്യങ്ങൾക്കുള്ള കന്നുകാലികളെ ഭക്ഷണമാക്കരുത്, ഇറച്ചിക്കായി വളർത്തുന്നവയെ ഭക്ഷിക്കാം എന്ന വ്യവസ്ഥ തന്നെ പ്രാദേശിക വിപണിയെ തകർക്കാൻ ലക്ഷ്യമിട്ടുകൊണ്ടാണ്. ഇറച്ചിക്കായി കന്നുകാലികളെ വളർത്തുന്ന രീതി ഇല്ലാത്തതിനാൽ തന്നെ പ്രാദേശിക അറവുശാലകൾക്ക് ഇറച്ചിയുത്പാദനം അസാധ്യമാകും.

ബ്രോയിലർ ബീഫ് വരും; ബീഫ് വ്യവസായികള്‍ കൊഴുക്കും: ഗോമാതാ വിളികള്‍ തട്ടിപ്പ്

കന്നുകാലികളെ അറുക്കാൻ വിൽക്കുന്നത് തടഞ്ഞുകൊണ്ടുള്ള കേന്ദ്ര നിയമം മൂലം ലാഭം കൊയ്യുക ഈ രംഗത്തെ കുത്തകക്കമ്പനികൾ. സംഘപരിവാർ രാഷ്ട്രീയവുമായി അടുത്ത ബന്ധം പുലർത്തുന്ന കന്നുകാലി മാംസക്കച്ചവടക്കാരുടെ പോക്കറ്റ് നിറക്കാനുള്ള തീരുമാനമാണ് ഹിന്ദുത്വ പശുരാഷ്ട്രീയത്തിന്റെ പഴുതിലൂടെ ഒളിച്ചുകടത്തുന്നത്.

കാർഷിക ആവശ്യങ്ങൾക്കുള്ള കന്നുകാലികളെ ഭക്ഷണമാക്കരുത്, ഇറച്ചിക്കായി വളർത്തുന്നവയെ ഭക്ഷിക്കാം എന്ന വ്യവസ്ഥ തന്നെ പ്രാദേശിക വിപണിയെ തകർക്കാൻ ലക്ഷ്യമിട്ടുകൊണ്ടാണ്. ഇറച്ചിക്കായി കന്നുകാലികളെ വളർത്തുന്ന രീതി ഇല്ലാത്തതിനാൽ തന്നെ പ്രാദേശിക അറവുശാലകൾക്ക് ഇറച്ചിയുത്പാദനം അസാധ്യമാകും.

ഈ സ്ഥാനത്തേക്ക് കുത്തകകൾ സംസ്കരിച്ച കന്നുകാലിമാംസവുമായി വിപണി കയ്യടക്കും. ബീഫ് കയറ്റുമതിയിൽ ഇന്ത്യ ഒന്നാം സ്ഥാനത്ത് നിൽക്കുന്നതിനാൽ തന്നെ ഈ രംഗത്തെ വൻകിട കുത്തകകൾ രാജ്യത്തു തന്നെയുണ്ട്. 'ബ്രോയിലർ ബീഫ്' ഉത്പാദനം ഇവർക്കുമാത്രമേ സാധ്യമാകൂ. അതിനാൽ തന്നെ ബീഫ് വില പതിന്മടങ്ങ് വർധിക്കും.

ബിജെപി നേതാവ് സംഗീത് സോം ബീഫ് വ്യവസായത്തിലെ പ്രധാന കച്ചവടക്കാരനാണ്. ബീഫ് വ്യവസായികൾക്ക് ദൈനംദിന രാഷ്ട്രീയത്തിൽ ഇടപെടാനുള്ള ശേഷിയുണ്ടെന്നിരിക്കെ, ഇപ്പോഴത്തെ തീരുമാനം അവരെ ബാധിക്കില്ലെന്നത് ഉറപ്പാണ്. നിലവിൽ ഇന്ത്യയിലെ പല നഗരങ്ങളിലും ഓൺലൈൻ ബീഫ് വിൽപ്പന തകൃതിയായി നടക്കുന്നുണ്ട്. ഇത് രാജ്യത്തിന്റെ ഓരോ കോണുകളിലേക്കും വ്യാപിപ്പിക്കുകവഴി വലിയ ലാഭം കൊയ്യാൻ കുത്തകകൾക്ക് കഴിയും.