വാചകമടി നിര്‍ത്തി വസ്തുതകള്‍ നിരത്തൂ; അര്‍ണബിനോട് ഡല്‍ഹി ഹൈക്കോടതി

ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ടു റിപബ്ലിക് ടിവിയിലൂടെ നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരേയാണു തരൂര്‍ പരാതി നല്‍കിയത്. കൂടാതെ,തരൂര്‍ രണ്ടു കോടി രൂപ നഷ്ടപരിഹാരവും ആവശ്യപ്പെട്ടിട്ടുണ്ട്.

വാചകമടി നിര്‍ത്തി വസ്തുതകള്‍ നിരത്തൂ; അര്‍ണബിനോട് ഡല്‍ഹി ഹൈക്കോടതി

കോണ്‍ഗ്രസ് എംപി ശശി തരൂര്‍ നല്‍കിയ പരാതിയില്‍ മറുപടി നല്‍കാന്‍ അർണബ് ​ഗോസ്വാമിക്കു ഡല്‍ഹി ഹൈക്കോടതിയുടെ നിര്‍ദ്ദേശം. ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ടു റിപബ്ലിക് ടിവിയിലൂടെ നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരേയാണു തരൂര്‍ പരാതി നല്‍കിയത്. കൂടാതെ,തരൂര്‍ രണ്ടു കോടി രൂപ നഷ്ടപരിഹാരവും ആവശ്യപ്പെട്ടിട്ടുണ്ട്.

വാചകമടി കുറച്ച് വസ്തുതകള്‍ നിരത്താനാണു അര്‍ണബിനോടു കോടതിയുടെ നിര്‍ദ്ദേശം. മറുപടി നല്‍കാന്‍ ആഗസ്റ്റ് 16വരെ സമയം അനുവദിച്ചിട്ടുമുണ്ട്. ജസ്റ്റിസ് മന്‍മോഹന്‍ ആണ് കേസ് വിചാരണയ്‌ക്കെടുത്തത്.

തരൂരിനു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ സല്‍മാന്‍ ഖുര്‍ഷിദ് തരൂരിനു സംരക്ഷണം നല്‍കണമെന്നും അദ്ദേഹത്തിനെതിരേ ചാനലും അര്‍ണബും ഉയര്‍ത്തിയ ആരോപണങ്ങള്‍ അവര്‍ ന്യായീകരിക്കണമെന്നും ആവശ്യപ്പെട്ടു.

അര്‍ണബിനും ചാനലിനും വേണ്ടി ഹാജരായ അഡ്വ. സന്ദീപ് സേഥി തരൂരിനെതിരേയുള്ള എല്ലാ പരാമര്‍ശങ്ങളും ന്യായീകരിക്കുമെന്ന് കോടതിയെ അറിയിച്ചു. ചാനലിനെതിരേ താല്‍ക്കാലിക നിരോധനം ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

സുനന്ദ കേസ് ഡല്‍ഹി പൊലീസ് അന്വേഷിച്ചു തീരുന്നതു വരെ ചാനലില്‍ അതിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ നല്‍കുന്നതു തടയണമെന്നു തരൂര്‍ കോടതിയോട് അപേക്ഷിച്ചിരുന്നു.

Read More >>