40 രൂപയെ ചൊല്ലി തർക്കം: 14കാരൻ ഇരട്ട സഹോദരനെ ചുറ്റികയ്ക്കടിച്ച് കൊന്നു

വീട്ടിലും പുറത്തും ബന്ധുക്കളും സുഹൃത്തുക്കളും തന്നെ തഴയുന്നുവെന്നും മൂത്ത സഹോദരനാണ് വീട്ടിലും സ്കൂളിലും തന്നേക്കാൾ പരി​ഗണനയും സ്നേഹവും ലഭിക്കുന്നതെന്നും ഇളയ ആൾക്ക് പരാതി ഉണ്ടായിരുന്നു

40 രൂപയെ ചൊല്ലി തർക്കം: 14കാരൻ ഇരട്ട സഹോദരനെ ചുറ്റികയ്ക്കടിച്ച് കൊന്നു

40 രൂപയെ ചൊല്ലിയുള്ള തർക്കത്തിനൊടുവിൽ 14 കാരൻ ഇരട്ട സഹോദരനെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ചു കൊന്നു. മഹാരാഷ്ട്രയിലെ ഔറം​ഗാബാദിലാണ് സംഭവം. ഇളയ സഹോദരനാണ് ജ്യേഷ്ഠനെ കൊലപ്പെടുത്തിയത്.

കൊലപാതകത്തിന്റെ തലേദിവസം രാത്രി 40 രൂപയെ ചൊല്ലി ഇരുവരും തമ്മിൽ വാക്കേറ്റം ഉണ്ടായിരുന്നു. സംഭവദിവസം ഉച്ചയ്ക്ക് വീട്ടിലെത്തിയ മൂത്ത സഹോദരൻ ഭക്ഷണം കഴിച്ച് ഉറങ്ങാൻ കിടന്നപ്പോൾ ഇളയ സഹോദരൻ ചുറ്റിക കൊണ്ട് തലയ്ക്കടിച്ചു കൊല്ലുകയായിരുന്നു.

വീട്ടിലും പുറത്തും ബന്ധുക്കളും സുഹൃത്തുക്കളും തന്നെ തഴയുന്നുവെന്നും മൂത്ത സഹോദരനാണ് വീട്ടിലും സ്കൂളിലും തന്നേക്കാൾ പരി​ഗണനയും സ്നേഹവും ലഭിക്കുന്നതെന്നും ഇളയ ആൾക്ക് പരാതി ഉണ്ടായിരുന്നു. ഇതേ ചൊല്ലിയും ഇരുവരും തമ്മിൽ വഴക്കടിക്കുക പതിവായിരുന്നു.

മാത്രമല്ല, മൂത്തയാള്‍ സ്‌കൂളില്‍ പ്രസിദ്ധനായതും ഇളയാളെ ചൊടിപ്പിച്ചു. ഇതും കൊലപാതകത്തിനു കാരണമാണെന്ന് ചോദ്യം ചെയ്യലിൽ വ്യക്തമായതായി പൊലീസ് അറിയിച്ചു. കൊല്ലപ്പെട്ടയാളുടെ മൃതദേഹം പൊലീസ് പോസ്റ്റ്മോര്‍ട്ടത്തിനയച്ചു.

Read More >>