ബിജെപി എംഎൽഎ ആയി മുസ്ലിം തുടരരുത്; രാജിവച്ചു ഉടൻ പാർട്ടി വിട്ടില്ലെങ്കിൽ വധിക്കുമെന്ന് മുസ്ലിം സംഘടനയുടെ ഭീഷണി

ബിജെപി ജനപ്രതിനിധിയായ ആമിനുൾ ഹഖിനാണ് വെടിയുണ്ടകൾ അടക്കം ചെയ്ത നിലയിൽ ഭീഷണിക്കത്ത് ലഭിച്ചത്. അസമിൽ ബിജെപിയുടെ ഏക മുസ്ലിം എംഎൽഎയാണ് ആമിനുൾ ഹഖ്

ബിജെപി എംഎൽഎ ആയി മുസ്ലിം തുടരരുത്; രാജിവച്ചു ഉടൻ പാർട്ടി വിട്ടില്ലെങ്കിൽ വധിക്കുമെന്ന് മുസ്ലിം സംഘടനയുടെ ഭീഷണി

ബിജെപി വർഗ്ഗീയ പാർട്ടിയാണെന്നും ആ പാർട്ടിയിൽ എംഎൽഎ ആയി മുസ്ലിം പ്രവർത്തിച്ചാൽ വധിക്കുമെന്നും അസമിലെ മുസ്ലിം സംഘടന.15 ദിവസത്തിനകം എംഎൽഎ സ്ഥാനം രാജിവയ്ച്ചു ബിജെപി വിടുക; അല്ലാത്ത പക്ഷം കൊലപ്പെടുത്തും എന്ന ഭീഷണി സന്ദേശം അസമിലെ ബിജെപി ജനപ്രതിനിധിയായ ആമിനുൾ ഹഖിനാണ് ലഭിച്ചത്. രണ്ടു വെടിയുണ്ടകൾ അടക്കം ചെയ്താണ് ഭീഷണിക്കത്ത് ലഭിച്ചത്. പ്രചാരമില്ലാത്ത മുസ്ലിം സംഘടനയിൽ നിന്നാണ് തനിക്ക് ഭീഷണിക്കത്ത് ലഭിച്ചത് എന്ന് ആമിനുൾ ഹഖ് ലഷ്ക്കർ പറഞ്ഞു.

എസ്എസ്ഡിപിഎഫ്എം (Save Secure and Development Protection Force of Muslim, Barak Valley Zone) എന്ന സംഘടനയുടെ പേരിൽ അയച്ച ഭീഷണിക്കത്ത് കഴിഞ്ഞ ദിവസമാണ് എംഎൽഎയ്ക്ക് തപാലിൽ കിട്ടിയത്. അസമിലെ സോനായി നിയോജക മണ്ഡലത്തെയാണ് ആമിനുൾ ഹഖ് പ്രതിനിധീകരിക്കുന്നത്. അസമിൽ ബിജെപിയുടെ ഏക മുസ്ലിം എംഎൽഎയാണ് ആമിനുൾ ഹഖ് ലഷ്ക്കർ.

ബാരാക് താഴ്വര ഉൾപ്പെടുന്ന സോനായിയിലെ പ്രാദേശിക തീവ്ര സംഘടനയാണ് സംഭവത്തിനു പിന്നിലെന്ന് പൊലീസ് സംശയിക്കുന്നു. സിൽച്ചാർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എംഎൽഎയുടെ സുരക്ഷ പൊലീസ് വർദ്ധിപ്പിച്ചു.

മൂന്നു പേജുള്ള ഭീഷണിക്കത്തിലെ പേപ്പറിൽ രണ്ടു വെടിയുണ്ടകൾ ടേപ്പ് ഒട്ടിച്ച നിലയിലായിരുന്നു. 'ആവശ്യം അംഗീകരിക്കാൻ 15 ദിവസത്തെ സാവകാശം മാത്രമേ അനുവദിക്കൂ. അതിനകം ബിജെപി വിട്ടില്ലെങ്കിൽ നിഷ്കരുണം കൊല്ലും'- ചുവന്ന മഷിയിൽ ബംഗാളിയിൽ ആണ് സന്ദേശം. രണ്ടു ഡസൻ സുരക്ഷാ ഉദ്യോഗസ്ഥർ എംഎൽഎയെ വളഞ്ഞു നിന്നാലും രക്ഷപ്പെടില്ല എന്നായിരുന്നു ഭീഷണി.


Story by
Read More >>