അംബേദ്കര്‍ ജയന്തി: ബറോഡയില്‍ ഹാരമര്‍പ്പിയ്ക്കാന്‍ വന്ന ദളിതര്‍ക്ക് മര്‍ദ്ദനം

ദളിത് ചെറുപ്പക്കാരെ അവര്‍ സ്റ്റേജില്‍ നിന്നും പല തവണ ഇറക്കിവിട്ടു. തുടര്‍ന്ന് ദളിതരെ പൊലീസ് തടയുകയും അവരെ സ്‌റ്റേഷനിലേയ്ക്ക് കൊണ്ടു പോകുകയും ചെയ്തു.

അംബേദ്കര്‍ ജയന്തി: ബറോഡയില്‍ ഹാരമര്‍പ്പിയ്ക്കാന്‍ വന്ന ദളിതര്‍ക്ക് മര്‍ദ്ദനം

ബാബാ സാഹേബ് അംബേദ്‌കറുടെ 126 മത് ജന്മദിനത്തില്‍ അംബേദ്‌കര്‍ പ്രതിമയില്‍ ഹാരമര്‍പ്പിക്കാന്‍ ശ്രമിച്ച ദളിതരെ ബിജെപി പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചു. ഗുജറാത്തിലെ ബറോഡയിലാണ് സംഭവം.


പ്രതിമയില്‍ ആദ്യം ഹാരമര്‍പ്പിക്കുന്നത് ബറോഡ മേയര്‍ ആയിരിക്കുനെന്നും അതിനു ശേഷം മാത്രമേ മറ്റുള്ളവരെ അനുവദിക്കുകയുള്ളൂ എന്ന് ബിജെപി പ്രവര്‍ത്തകര്‍ പറഞ്ഞു. ദളിത് ചെറുപ്പക്കാരെ അവര്‍ സ്റ്റേജില്‍ നിന്നും പല തവണ ഇറക്കിവിട്ടു. തുടര്‍ന്ന് ദളിതരെ പൊലീസ് തടയുകയും അവരെ സ്‌റ്റേഷനിലേയ്ക്ക് കൊണ്ടു പോകുകയും ചെയ്തു.

അതേ സമയം പ്രധാനമന്ത്രി നരേന്ദ്രമോദി ട്വിറ്ററില്‍ സമത്വ ഇന്ത്യയെക്കുറിച്ച് എഴുതിയിരുന്നു എന്നത് ശ്രദ്ധേയമാണ്.


Read More >>