റോഹിങ്ക്യ അഭയാര്‍ത്ഥികള്‍ക്കായി പ്രാര്‍ത്ഥനായോഗം നടത്തിയ ബിജെപി ന്യൂനപക്ഷ വനിതാ നേതാവിനെ പാര്‍ട്ടി പുറത്താക്കി

ഗുവാഹത്തിയിലെ യുനൈറ്റഡ് മൈനോറിറ്റി പീപ്പിള്‍സ് ഫോറം എന്ന എന്‍ജിഓ ആണ് സെപ്തംബര്‍ 16ന് റോഹിങ്ക്യ മുസ്ലീം അഭയാര്‍ത്ഥികള്‍ക്കായി പ്രാര്‍ത്ഥനായോഗം നടത്താന്‍ തീരുമാനിച്ചത്. ഇതിനെപ്പറ്റി ബേനസീര്‍ അര്‍ഫാന്‍ വിവിധ സാമൂഹ്യമാധ്യമ സൈറ്റുകളില്‍ വാര്‍ത്ത ഷെയര്‍ ചെയ്യുകയായിരുന്നു

റോഹിങ്ക്യ അഭയാര്‍ത്ഥികള്‍ക്കായി പ്രാര്‍ത്ഥനായോഗം നടത്തിയ  ബിജെപി ന്യൂനപക്ഷ വനിതാ നേതാവിനെ പാര്‍ട്ടി പുറത്താക്കി

റോഹിങ്ക്യ മുസ്ലീംകളെപ്പറ്റി സംസാരിച്ച ആസാമിലെ ന്യൂനപക്ഷ നേതാവിനെ ബിജെപി പാര്‍ട്ടിയില്‍നിന്നും പുറത്താക്കി. റോഹിങ്ക്യ മുസ്ലീംകള്‍ക്കായി പ്രാര്‍ത്ഥനായോഗം നടത്തിയതിനാണ് ബേനസീര്‍ അര്‍ഫാനെ പാര്‍ട്ടി പുറത്താക്കിയത്. ഭാരതീയ ജനതാ മസ്ദൂര്‍ മോര്‍ച്ചയുടെ സംസ്ഥാന എക്‌സിക്യൂട്ടിവ് അംഗമാണ് ബേനസീര്‍.

ഗുവാഹത്തിയിലെ യുനൈറ്റഡ് മൈനോറിറ്റി പീപ്പിള്‍സ് ഫോറം എന്ന സംഘടനയാണ് സെപ്തംബര്‍ 16ന് റോഹിങ്ക്യ മുസ്ലീം അഭയാര്‍ത്ഥികള്‍ക്കായി പ്രാര്‍ത്ഥനായോഗം നടത്താന്‍ തീരുമാനിച്ചത്. ഇതിനെപ്പറ്റി ബേനസീര്‍ അര്‍ഫാന്‍ വിവിധ സാമൂഹ്യമാധ്യമ സൈറ്റുകളില്‍ വാര്‍ത്ത ഷെയര്‍ ചെയ്തിരുന്നു. പരിപാടിയുടെ സംഘാടകരില്‍ ഒരാള്‍ എന്ന നിലയിലാണ് ബേനസീര്‍ വാര്‍ത്ത ഷെയര്‍ ചെയ്തത്. ബേനസീറിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയ വിവരം അറിയിച്ചുകൊണ്ട് ബിജെപിയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറി ദിലീപ് സൈകിയ കത്തയച്ചു.


Image Title


മുത്തലാഖിന്റെ ഇരകളില്‍ ഒരാള്‍ കൂടിയാണ് ബേനസീര്‍. മുത്തലാഖിനെതിരെ ബിജെപി ബേനസീറിനെ ഉപയോഗിക്കുകയും ചെയ്തിരുന്നു.

ബിജെപി സംസ്ഥാന പ്രസിഡന്റ് രഞ്ജിത് ദാസിനെതിരെ ബേനസീര്‍ അഴിമതി ആരോപണം ഉന്നയിച്ചു. അഴിമതിയുടെ തെളിവുകളൊന്നും മാധ്യമങ്ങള്‍ ആരും തന്നെ എവിടെയും രേഖപ്പെടുത്തിയിട്ടില്ല. മാധ്യമങ്ങള്‍ ഇത്തരം കാര്യങ്ങള്‍ക്ക് പരിഗണന നല്‍കാറില്ല എന്നും ബേനസീര്‍ അറിയിച്ചു. ബിജെപിയുടെ മൈനോറിറ്റി ഫോറം ചീഫ് കണ്‍വീനര്‍ റോസ്‌നാര ബീഗവും പ്രാര്‍ത്ഥനാ പരിപാടിയില്‍ പങ്കെടുത്തിരുന്നെങ്കിലും അവരെ സസ്‌പെന്‍ഡ് ചെയ്തിട്ടില്ല- ബേനസീര്‍ അറിയിച്ചു.

2012ലാണ് ബേനസീര്‍ അര്‍ഫാന്‍ ബിജെപിയില്‍ ചേര്‍ന്നത്. 2016ല്‍ എംഎല്‍എ സ്ഥാനത്തേക്ക് മത്സരിക്കുകയും ചെയ്തിരുന്നു. സംസ്ഥാനത്ത് കൂടുതല്‍ മാറ്റങ്ങളുണ്ടാക്കാം എന്ന പ്രതീക്ഷയിലാണ് ബിജെപിയില്‍ ചേര്‍ന്നത് എന്നും പാര്‍ട്ടിയില്‍ ചേര്‍ന്നതില്‍ ഇന്ന് പശ്ചാത്താപമുണ്ട് എന്നും ബേനസീര്‍ പറഞ്ഞു.

മുത്തലാഖിനെതിരെ ബിജെപി തന്നെ ഉപയോഗിക്കുകയായിരുന്നു, എന്നാല്‍ റോഹിങ്ക്യ മുസ്ലീങ്ങളെപ്പറ്റി സംസാരിച്ചതിന് ബിജെപി തന്നെ പുറത്താക്കി എന്നും ബേനസീര്‍ മാധ്യമങ്ങളോട് പറഞ്ഞു.


Read More >>