പോളണ്ടിലെ റോഡ് രാജസ്ഥാൻ എക്സ്പ്രസ്സ് വേ ആക്കി ബിജെപി; മുതിർന്ന നേതാക്കളടക്കം പ്രചരിപ്പിച്ചത് വ്യാജ വാർത്ത

നിതിൻ ഗഡ്കരിയോടൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടി ഉൾപ്പെടുന്ന ചിത്രമാണ് ട്വീറ്റിലുള്ളത്.

പോളണ്ടിലെ റോഡ് രാജസ്ഥാൻ എക്സ്പ്രസ്സ് വേ ആക്കി ബിജെപി; മുതിർന്ന നേതാക്കളടക്കം പ്രചരിപ്പിച്ചത് വ്യാജ വാർത്ത

പോളണ്ടിലെ മോട്ടോർ വേ റോഡ് രാജസ്ഥാൻ എക്സ്പ്രസ്സ് വേ ആക്കി ബിജെപി. ബിജെപി രാജസ്ഥാൻ്റെ ഒഫീഷ്യൽ പേജിലൂടെയാണ് വ്യാജ പ്രചാരണം നടക്കുന്നത്. ഈ പോസ്റ്റ് ബിജെപിയിലെ മുതിർന്ന നേതാക്കളടക്കം പലരും പങ്കു വെച്ചിട്ടുണ്ട്.'860.2 കോടി രൂപ ചെലവിൽ 162.46 കിലോമീറ്റർ ദൈർഘ്യമുള്ള ഇരട്ട പാതയുടെ തറക്കല്ലിടൽ ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി നിർവഹിക്കും' എന്നാണ് രാജസ്ഥാൻ ബിജെപിയുടെ പോസ്റ്റിൻ്റെ സ്വതന്ത്ര പരിഭാഷ. നിതിൻ ഗഡ്കരിയോടൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടി ഉൾപ്പെടുന്ന ചിത്രമാണ് പോസ്റ്റിലുള്ളത്. ഈ ചിത്രത്തിലുള്ള റോഡാണ് തെറ്റിദ്ധാരണ പരത്തുന്നത്. രാജസ്ഥാൻ ബിജെപി പ്രസിഡൻ്റ് മദൻ ലാൽ സെയ്നി ഈ പോസ്റ്റ് ട്വിറ്ററിൽ പങ്കു വെച്ചിട്ടുമുണ്ട്.പോസ്റ്റിലുള്ള റോഡ് പോളണ്ടിലെ എക്സ്പ്രസ്സ് വേയുടെ ചിത്രമാണ്. പോളണ്ടിലെ മോട്ടോർ വേ എ2 എന്ന റോഡാണിത്. മുൻപും ഇതേ റോഡിൻ്റെ ചിത്രം ബിജെപി ഭരണനേട്ടം ചൂണ്ടിക്കാട്ടുന്നതിനായി ഉപയോഗിച്ചിരുന്നു.