സ്ത്രീകളുടെ ക്ഷേത്ര പ്രവേശനം: ബിജെപിയുടേത് ഇരട്ടത്താപ്പെന്ന് ശിവസേന

കോലാപുരിലെ അംബാദേവി ക്ഷേത്രത്തിലും അഹമ്മദ്നഗറിലെ ശനി ഷിൻഗ്‍നാപുർ ക്ഷേത്രത്തിലും സ്ത്രീകൾ പ്രവേശിക്കട്ടെ എന്ന നിലപാടിലായിരുന്നു ബിജെപിയും അവരുടെ സർക്കാരുമെന്നും ശിവസേന നേതാവ് സഞ്ജയ് റാവത്ത്

സ്ത്രീകളുടെ ക്ഷേത്ര പ്രവേശനം: ബിജെപിയുടേത് ഇരട്ടത്താപ്പെന്ന് ശിവസേന

സ്ത്രീകളുടെ ക്ഷേത്രപ്രവേശന വിഷയത്തിൽ ബിജെപിയുടേത് ഇരട്ടത്താപ്പാണെന്നു ശിവസേന. ശബരിമലയിൽ യുവതീപ്രവേശം അനുവദിച്ച സുപ്രീം കോടതി വിധിയെ എതിർക്കുന്ന പാർട്ടി, മഹാരാഷ്ട്രയിലെ ശനി ഷിൻഗ്‌നാപുർ ഉൾപ്പെടെയുള്ള ക്ഷേത്രങ്ങളുടെ വിഷയത്തിൽ സ്വീകരിച്ച നിലപാട് ഇതായിരുന്നില്ലെന്ന് മുതിർന്ന ശിവസേനാ നേതാവും രാജ്യസഭാംഗവുമായ സഞ്ജയ് റാവുത്ത് ആരോപിച്ചു.

എന്നാൽ, കോലാപുരിലെ അംബാദേവി ക്ഷേത്രത്തിലും അഹമ്മദ്നഗറിലെ ശനി ഷിൻഗ്‍നാപുർ ക്ഷേത്രത്തിലും സ്ത്രീകൾ പ്രവേശിക്കട്ടെ എന്ന നിലപാടിലായിരുന്നു ബിജെപിയും അവരുടെ സർക്കാരും. ക്ഷേത്ര ട്രസ്റ്റിന്റെ എതിർപ്പിനെ ബിജെപി സർക്കാരും നേതാക്കളും ചേർന്ന് നിശബ്ദമാക്കിയെന്നും ലേഖനത്തിൽ പറയുന്നു. ശബരിമല വിധിയെ ബിജെപി പ്രസിഡന്റ് അമിത് ഷാ വെല്ലുവിളിക്കുന്നു. ജനങ്ങൾക്ക് സ്വീകാര്യമായ ഉത്തരവുകൾ കോടതികൾ പുറപ്പെടുക്കണമെന്നാണ് സഞ്ജയ് റാവുത്ത് ആവശ്യപ്പെട്ടത്. പാർട്ടി മുഖപത്രമായ സാമ്നയിലെ പ്രതിവാര പംക്തിയിൽ, 'മതേതര ഇന്ത്യയിൽ ക്ഷേത്ര രാഷ്ട്രീയം' എന്ന തലക്കെട്ടിലാണു ലേഖനം.

വിധിയും ആചാരവും സംരക്ഷിച്ച് ശനി ക്ഷേത്രത്തിൽ സ്ത്രീപ്രവേശം അനുവദിച്ചെങ്കിലും ഇവിടെ പ്രതിഷ്ഠയുള്ള ഭാഗത്തേക്ക് നാട്ടുകാരായ സ്ത്രീകൾ ഇപ്പോഴും കയറുന്നില്ല. എന്നാൽ, രാജ്യത്തിന്റെ വിവിധ മേഖലകളിൽ നിന്ന് എത്തുന്ന സ്ത്രീകൾ പ്രവേശിക്കുന്നുമുണ്ട്. ഒരേസമയം കോടതി വിധി നടപ്പാക്കുകയും തങ്ങൾ തുടർന്നുവന്ന വിശ്വാസവും പാരമ്പര്യവും കാത്തുസൂക്ഷിക്കുകയും ചെയ്യുക എന്ന നിലപാടാണ് ഗ്രാമീണർ സ്വീകരിച്ചത്.

Read More >>