സ്വന്തം മണ്ഡലത്തിലെ ജനങ്ങളുടെ വീടിനു തീപിടിച്ചപ്പോള്‍ മുന്നില്‍ നിന്ന് സെല്‍ഫി; ബിജെപി എംഎല്‍എയ്‌ക്കെതിരെ അസഭ്യവര്‍ഷവുമായി സോഷ്യല്‍ മീഡിയ

ബച്ചു സിംഗ് തീപടരുന്നതിന്റെ പശ്ചാത്തലത്തില്‍ സെല്‍ഫിയെടുത്ത് സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. എംഎല്‍എയുടെ നടപടിയില്‍ സമീപത്തുണ്ടായിരുന്ന ജനങ്ങള്‍ അപ്പോള്‍ പ്രതികരിച്ചില്ലെങ്കിലും സോഷ്യല്‍മീഡിയ ശക്തമായ രീതിയിലാണ് രംഗത്തെത്തിയത്...

സ്വന്തം മണ്ഡലത്തിലെ ജനങ്ങളുടെ വീടിനു തീപിടിച്ചപ്പോള്‍ മുന്നില്‍ നിന്ന് സെല്‍ഫി; ബിജെപി എംഎല്‍എയ്‌ക്കെതിരെ അസഭ്യവര്‍ഷവുമായി സോഷ്യല്‍ മീഡിയ

സ്വന്തം മണ്ഡലത്തിലെ ജനങ്ങളുടെ വീടിനു തീപിടിച്ചപ്പോള്‍ അതിന്റെ പശ്ചാത്തലത്തില്‍ സെല്‍ഫിയെടുത്തു സോഷ്യല്‍മീഡിയയില്‍ ഷെയര്‍ ചെയ്ത ബിജെപി എംഎല്‍എയ്‌ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ അസഭ്യവര്‍ഷം. രാജസ്ഥാനിലെ ബിജെപി എംഎല്‍എ ബച്ചു സിംഗാണ് സെല്‍ഫിയുടെ പേരില്‍ സോഷ്യല്‍മീഡിയയുടെ തെറികേള്‍ക്കേണ്ടിവന്നത്. ഭരത്പുര്‍ ജില്ലയിലെ ബയാന മണ്ഡലത്തില്‍നിന്നുള്ള ബിജെപി എംഎല്‍എയാണു ബച്ചു.

ബയാനയില്‍ നഗ്ല മൊറോയി ദാംഗ് പട്ടണത്തിലാണു സംഭവം. കെട്ടിടങ്ങള്‍ക്കു തീ പടര്‍ന്ന വാര്‍ത്തയറിഞ്ഞു ബച്ചു സ്ഥലത്തെത്തുകയും സ്ഥിതിഗതികള്‍ വിലയിരുത്തുകയും ചെയ്തിരുന്നു. അതിനിടയിലാണ് ബച്ചു തീപടരുന്നതിന്റെ പശ്ചാത്തലത്തില്‍ സെല്‍ഫിയെടുത്തതും സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്തതും. എംഎല്‍എയുടെ നടപടിയില്‍ സമീപത്തുണ്ടായിരുന്ന ജനങ്ങള്‍ അപ്പോള്‍ പ്രതികരിച്ചില്ലെങ്കിലും സോഷ്യല്‍മീഡിയ ശക്തമായ രീതിയിലാണ് രംഗത്തെത്തിയത്.

എന്നാല്‍ സെല്‍ഫിവിവാദത്തെ ന്യായീകരിച്ചു എംഎല്‍എ ബച്ചുസിംഗ് രംഗത്തെത്തി. സെല്‍ഫിയെപ്പറ്റി വിമര്‍ശനമുന്നയിക്കുന്നവര്‍ക്കു കാഴ്ചപ്പാടിന്റെ പ്രശ്‌നമാണെന്നാണ് അദ്ദേഹം പറഞ്ഞത്. ഫോണെടുക്കാത്തതിനാല്‍ അഡീഷണല്‍ ഡിവിഷണല്‍ മജിസ്‌ട്രേറ്റിനു ചിത്രം അയച്ചുകൊടുക്കുക മാത്രമാണു ചെയ്തതെന്നും ബച്ചു മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനു മറുപടിയായി പ്രതികരിച്ചുത്.

സോഷ്യല്‍ മീഡിയയില്‍ സെല്‍ഫിയ്‌ക്കെതിരെയുള്ള പ്രതികരണങ്ങള്‍ കൂടിയപ്പോള്‍ ചിത്രത്തെ ന്യായീകരിച്ചു ബച്ചു വീണ്ടും പോസ്റ്റിട്ടിരുന്നു. എന്നാല്‍ Oതിനെതിരെ ബിജെപി നേതൃത്വം രംഗത്തെത്തിയതോടെ ബച്ചു പോസ്റ്റ് ഡീലീറ്റ് ചെയ്യുകയായിരുന്നു.