ബംഗളുരുവില്‍ ബിജെപി നേതാവിനെ അജ്ഞാത അക്രമിസംഘം വെട്ടിക്കൊലപ്പെടുത്തി

പുലര്‍ച്ചെ അഞ്ച് മണിയോടെ കാറിലെത്തിയ ബി ജെ പി നേതാവിനെ വാഹനം തടഞ്ഞുനിര്‍ത്തി പുറത്തേക്ക് വലിച്ചിറക്കിയാണ് വെട്ടിക്കൊന്നത്‌

ബംഗളുരുവില്‍ ബിജെപി നേതാവിനെ അജ്ഞാത അക്രമിസംഘം വെട്ടിക്കൊലപ്പെടുത്തി

ബംഗളുരുവില്‍ യുവ ബി ജെ പി നേതാവിനെ വെട്ടേറ്റുമരിച്ച നിലയില്‍ കാണപ്പെട്ടു. വാസുവെന്ന കിട്ടഗണഹല്ലി വാസുവാണ് (38) ഇന്ന് രാവിലെ അജ്ഞാത അക്രമി സംഘത്തിന്റെ വെട്ടേറ്റുമരിച്ചത്. രാവിലെ അഞ്ച് മണിയോടെ കാറിലെത്തിയ വാസുവിനെ ബൊമ്മസാന്ദ്രയില്‍ വെച്ച് വാഹനം തടഞ്ഞുനിര്‍ത്തിയാണ് വെട്ടിക്കൊലപ്പെടുത്തിയതെന്ന് സൂര്യ സിറ്റി പോലീസ് പറഞ്ഞു. പ്രതികളെ പിടികൂടാനായി അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു.

സംഭവത്തിന് പിന്നിലെ കാരണത്തെക്കുറിച്ച് ഒന്നും പറയാറായിട്ടില്ലെന്ന് ബംഗളുരു റൂറല്‍ പോലീസ് സൂപ്രണ്ട് വിനീത് സിംഗ് പറഞ്ഞു. ഒക്ടോബര്‍ 16ന് സമാനമായ രീതിയില്‍ ബംഗളുരുവില്‍ ഒരു ആര്‍ ആസ് എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടിരുന്നു.

Read More >>