ബാബരി; സുപ്രീം കോടതിയെ വെല്ലുവിളിച്ച് ബിജെപി നേതാവ്

പ്രസ്താവന വിവാദമായിട്ടും തന്റെ പ്രസ്താവനയിൽ ഉറച്ചു നിൽക്കുന്ന ഇയാൾ സുപ്രീം കോടതി വിധി അനുകൂലമല്ലെങ്കിൽ ലോക്സഭാ നിയമ നിർമ്മാണത്തിലൂടെ ക്ഷേത്രം നിർമ്മിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും കൂട്ടിച്ചേർത്തു.

ബാബരി; സുപ്രീം കോടതിയെ വെല്ലുവിളിച്ച് ബിജെപി നേതാവ്

ബാബരി വിഷയത്തിൽ സുപ്രീം കോടതിയെ വെല്ലുവിളിച്ച് ബിജെപി നേതാവ് തപോവൻ ഭൗമിക്. സുപ്രീം കോടതി വിധി എന്ത് തന്നെയായാലും ബാബരി മസ്ജിദിന്റെ സ്ഥാനത്ത് രാമക്ഷേത്രം പണിയുമെന്നാണ് തപോവൻ ബൗമിക് പറഞ്ഞിരിക്കുന്നത്. ഇന്ത്യയിലെ ഓരോ ഹിന്ദുക്കളുടെയും സഹായത്തോടെ അവർക്കായി ക്ഷേത്രം നിർമ്മിക്കുമെന്നും സുപ്രീം കോടതി വിധി എന്ത് തന്നെയായാലും ഹിന്ദുക്കൾക്കായി ക്ഷേത്രം നിർമ്മിക്കുന്നതിൽ നിന്നും പിന്നോട്ടില്ലെന്നുമാണ് ഭൗമിക് പറഞ്ഞു. അടുത്ത ദീപാവലിക്ക് മുൻപ് ക്ഷേത്രത്തിന്റെ തറക്കല്ല് ഇടുമെന്നും ഇയാൾ പറഞ്ഞു.

എന്നാൽ പ്രസ്താവന വിവാദമായിട്ടും തന്റെ പ്രസ്താവനയിൽ ഉറച്ചു നിൽക്കുന്ന ഇയാൾ സുപ്രീം കോടതി വിധി അനുകൂലമല്ലെങ്കിൽ ലോക്സഭാ നിയമ നിർമ്മാണത്തിലൂടെ ക്ഷേത്രം നിർമ്മിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും കൂട്ടിച്ചേർത്തു.

അതേസമയം തപോവന്റെ പ്രസ്താവനക്കെതിരെ കോൺഗ്രസ്സ് രംഗത്തുവന്നു. രാജ്യത്തെ നിയമവാഴ്ചയെ ചോദ്യം ചെയ്യുന്ന സർക്കാരാണ് ഭരണത്തിലിരിക്കുന്ന എന്നതിന്റെ തെളിവാണ് തപോവന്റെ പ്രസ്താവനയെന്നു കോൺഗ്രസ്സ് നേതാവ് കെ കെ മിശ്ര കുറ്റപ്പെടുത്തി.

Read More >>