ഡി.കെ ശിവകുമാറിനെ കുറിച്ച് പറയരുത്'; ബി.ജെ.പി നേതാക്കളോട് നളീന്‍കുമാര്‍ കട്ടീല്‍

ശിവകുമാറിന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് കർണാടകയിൽ കോൺഗ്രസിന്റെയും ,ജനതാദളിന്റെയും നേതൃത്വത്തിൽ വ്യാപക പ്രതിഷേധം തുടരുകയാണ്. ശിവകുമാറിനെ കള്ളക്കേസിൽ കുടുക്കിയെന്നാണ് ഇവർ ആരോപിക്കുന്നത്.

ഡി.കെ ശിവകുമാറിനെ കുറിച്ച്  പറയരുത്; ബി.ജെ.പി നേതാക്കളോട് നളീന്‍കുമാര്‍ കട്ടീല്‍

എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത കോൺഗ്രസ്സ് നേതാവ് ഡികെ ശിവകുമാറിനെതിരെ പ്രതികരണങ്ങൾ നടത്തരുതെന്ന് ബിജെപി നേതാക്കളോട് സംസ്ഥാന അധ്യക്ഷൻ നളീൻ കുമാർ കാട്ടീൽ ആവശ്യപ്പെട്ടു.പാർട്ടി കോർഡിനേഷൻ കമ്മറ്റിയിലാണ് കാട്ടീൽ നിർദേശം നൽകിയത്.

ശിവകുമാറിനെതിരെ ചില ബി.ജെ.പി നേതാക്കള്‍ നടത്തിയ പരാമര്‍ശങ്ങളെ ഉപയോഗിച്ച് സംസ്ഥാനത്ത് കോണ്‍ഗ്രസ് രാഷ്ട്രീയ നേട്ടമുണ്ടാക്കാന്‍ ശ്രമിക്കുകയാണ്. അതിനാല്‍ പ്രസ്താവനകളില്‍ നിന്ന് പിന്മാറണം എന്നാണ് നേതാക്കളോട് നളീന്‍ കുമാര്‍ കട്ടീല്‍ ആവശ്യപ്പെട്ടത്.

ശിവകുമാറിന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് കർണാടകയിൽ കോൺഗ്രസിന്റെയും ,ജനതാദളിന്റെയും നേതൃത്വത്തിൽ വ്യാപക പ്രതിഷേധം തുടരുകയാണ്. ശിവകുമാറിനെ കള്ളക്കേസിൽ കുടുക്കിയതാണ് എന്നാണ് കോൺ​ഗ്രസ് പ്രവർ‌ത്തകർ ആരോപിക്കുന്നത്.അതേ സമയം വൊക്കലിംഗ സമുദായാഗംമായ ശിവകുമാറിന്റെ അറസ്റ്റിനെ സാമുദായത്തെ ഉപയോഗിച്ച് കോൺഗ്രസും ,ദളും രഷ്ട്രീയമായ നേട്ടമുണ്ടാക്കുമോ എന്ന് ബിജെപി ഭയപ്പെടുന്നുണ്ട്. ഇതേ തുടർന്നാണ് നേരത്തെ കർണാടക മുഖ്യമന്ത്രി ശിവകുമാറിന്റെ അറസ്റ്റിൽ സന്തോഷിക്കുന്നില്ലെന്ന് പ്രതികരണം നടത്തിയതെന്ന് സൂചനയുണ്ട്.