ബിൽക്കീസ് ബാനു കേസ്: കുറ്റവാളിയായ ഐപിഎസ് ഓഫീസർക്കു തിരിച്ചടി; വിധിക്കെതിരെ സമർപ്പിച്ച ഹരജി സുപ്രീംകോടതി തള്ളി

ബോംബെ ഹൈക്കോടതി വിധിച്ച ശിക്ഷയിൽ നിന്നു മോചിപ്പിക്കണമെന്നാവശ്യപ്പെട്ടായിരുന്നു ഹരജി. ബിൽക്കീസ് ബാനു കേസിൽ 102 പ്രതികളുടെ ജീവപര്യന്തം തടവു ശിക്ഷ ശരിവച്ച് കഴിഞ്ഞ മെയ് നാലിനായിരുന്നു കോടതി വിധി. സുപ്രീം കോടതിയുടെ അവധിക്കാല ബെഞ്ചിലെ ജഡ്ജുമാരായ എ കെ സിക്രി, ദീപക് ഗുപ്ത എന്നിവരാണ് ഹരജി തള്ളിയത്. കേസില്‍ തിരക്കിട്ട വാദത്തിന്റെ ആവശ്യമില്ലെന്നു ചൂണ്ടിക്കാട്ടിയായിരുന്നു നടപടി.

ബിൽക്കീസ് ബാനു കേസ്: കുറ്റവാളിയായ ഐപിഎസ് ഓഫീസർക്കു തിരിച്ചടി; വിധിക്കെതിരെ സമർപ്പിച്ച ഹരജി സുപ്രീംകോടതി തള്ളി

ബിൽക്കീസ് ബാനു കൂട്ടബലാൽസം​ഗ കേസിൽ കുറ്റവാളിക്കു തിരിച്ചടി. ഐപിഎസ് ഓഫീസർ ആർ എസ് ബ​ഗോരയുടെ ഹരജി സുപ്രീംകോടതി തള്ളി. കേസിൽ ഉൾപ്പെട്ടവരെ ശിക്ഷിച്ച ബോംബെ ഹൈക്കോടതിയുടെ വിധിക്കെതിരെ ബ​ഗോര സമർപ്പിച്ച ഹരജിയിലാണ് കോടതിയുടെ ഇടപെടൽ.

ബോംബെ ഹൈക്കോടതി വിധിച്ച ശിക്ഷയിൽ നിന്നു മോചിപ്പിക്കണമെന്നാവശ്യപ്പെട്ടായിരുന്നു ഹരജി. ബിൽക്കീസ് ബാനു കേസിൽ 102 പ്രതികളുടെ ജീവപര്യന്തം തടവു ശിക്ഷ ശരിവച്ച് കഴിഞ്ഞ മെയ് നാലിനായിരുന്നു കോടതി വിധി. സുപ്രീം കോടതിയുടെ അവധിക്കാല ബെഞ്ചിലെ ജഡ്ജുമാരായ എ കെ സിക്രി, ദീപക് ഗുപ്ത എന്നിവരാണ് ഹരജി തള്ളിയത്. കേസില്‍ തിരക്കിട്ട വാദത്തിന്റെ ആവശ്യമില്ലെന്നു ചൂണ്ടിക്കാട്ടിയായിരുന്നു നടപടി.

2002 ലെ ​ഗുജറാത്ത് കലാപ കേസിലെ നിരവധി കേസുകളിൽ ഒന്നുമാത്രമാണെന്നിതെന്നായിരുന്നു കോടതിയുടെ നിർദേശം. തന്റെ കക്ഷി കേസിൽ ശിക്ഷയനുഭവിച്ചു കഴിഞ്ഞതാണെന്നു ചൂണ്ടിക്കാട്ടിയായിരുന്നു ബ​ഗോരയുടെ അഭിഭാഷകൻ കോടതിയെ സമീപിച്ചത്. കേസ് നിലനിൽക്കുകയാണെങ്കിൽ ബ​ഗോരയുടെ ജോലി നഷ്ടപ്പെടുമെന്നായിരുന്നു അഭിഭാഷകന്റെ വാദം.

ബ​ഗോരയോടൊപ്പം പൊലീസ് ഉദ്യോ​ഗസ്ഥനും ഡോക്ടറും അടങ്ങുന്നവരുടെ ശിക്ഷയായിരുന്നു കോടതി ശരിവച്ചിരുന്നത്. കേസിൽ സിബിഐ മൂന്നു പേർക്ക് വധശിക്ഷ നൽകണമെന്നാവശ്യപ്പെട്ടു നൽകിയ ഹരജിയും കോടതി തള്ളിയിരുന്നു.