മധ്യപ്രദേശിൽ തദ്ദേശ തെരഞ്ഞെടുപ്പിൽ കോൺ​ഗ്രസിന് വൻ വിജയം; ശിവ്രാജ് ചൗഹാൻ പ്രചാരണം നടത്തിയിടത്തും ബിജെപിയ്ക്ക് പരാജയം

നിയമസഭാ തെരഞ്ഞെടുപ്പിന്റെ സെമിഫൈനലെന്നാണ് തദ്ദേശ തെരഞ്ഞെടുപ്പിനെ ബിജെപി വിശേഷിപ്പിച്ചിരുന്നത്

മധ്യപ്രദേശിൽ തദ്ദേശ തെരഞ്ഞെടുപ്പിൽ കോൺ​ഗ്രസിന് വൻ വിജയം; ശിവ്രാജ് ചൗഹാൻ പ്രചാരണം നടത്തിയിടത്തും ബിജെപിയ്ക്ക് പരാജയം

മധ്യപ്രദേശിലെ രാ​ഘോ​ഗഡ് പഞ്ചായത്തിൽ ബിജെപിയ്ക്ക് വൻ തിരിച്ചടിയായി മുനിസിപ്പാലിറ്റി കൗൺസിൽ തെരഞ്ഞെടുപ്പിൽ കോൺ​ഗ്രസിന് വിജയം. രാഘോ​ഗഡിൽ വൻ വിജയമാണ് കോൺ​ഗ്രസ് നേടിയത്. 24 വാർഡുകളിൽ 20 ലും കോൺ​ഗ്രസ് വിജയിച്ചു. ഗുണ ജില്ലയിലെ രാഘോ​ഗഡ് വിജയ്പുർ മുനിസിപ്പൽ കൗൺസിൽ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് ആരതി മഹേന്ദ്ര ശർമ വിജയിച്ചു. മുഖ്യമന്ത്രി നേരിട്ടെത്തി വൻ പ്രചാരണം നടത്തിയ ധാറിൽ കോൺ​ഗ്രസിന്റെ പർവത് സിം​ഗ് ചൗഹാൻ പ്രസിഡന്റ് ആയി.

ധാർ, ബർവാനി, ഖാണ്ട്വ,​ഗുണ, അനുപ്പൂർ തുടങ്ങി അഞ്ച് ജില്ലകളിലെ 19 അർബൻ ലോക്കൽ സ്വയംഭരണ സ്ഥാപനങ്ങളിലേക്കും 51 പഞ്ചായത്തുകളിലേക്കുമാണ് തെരഞ്ഞടുപ്പ് നടന്നത്. നിയമസഭാ തെരഞ്ഞെടുപ്പിന്റെ സെമിഫൈനലെന്നാണ് തദ്ദേശ തെരഞ്ഞെടുപ്പിനെ ബിജെപി വിശേഷിപ്പിച്ചത്. ധാർ, മനാവർ, സർദാർപുർ, ധരംപുരി, ഖേതിയ, അഞ്ജാദ് എന്നീ മുനിസിപ്പാലി്റ്റികളിൽ കോൺ​ഗ്രസ് ബിജെപിയെ അട്ടിമറിച്ച് പ്രസിഡന്റ് സ്ഥാനം നേടി. ധാറിലെ പ്രചാരണ സമയത്താണ് മുഖ്യമന്ത്രി ശിവ്രാജ് ചൗഹാൻ സ്വന്തം സുരക്ഷാ ഉദ്യോ​ഗസ്ഥനെ തല്ലിയത്. ഇതിന്റെ ദൃശ്യങ്ങൾ വൈറലാവുകയും ചെയ്തിരുന്നു. ഈ വർഷം അവസാനമാണ് മധ്യപ്രദേശിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുക.


Read More >>