ദളിത് ശക്തിയെ ഭയന്ന് സര്‍ക്കാര്‍; ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് അറസ്റ്റില്‍

ഹിമാചല്‍ പ്രദേശില്‍ നിന്നാണ് ദളിത് നേതാവ് രാവണന്‍ എന്ന ചന്ദ്രശേഖര്‍ ആസാദിനെ ഉത്തര്‍പ്രദേശ് പൊലീസ് പിടികൂടിയത്. ഉത്തര്‍പ്രദേശിലെ സഹരണ്‍പൂരിലെ സംഘര്‍ഷങ്ങള്‍ക്കു പിന്നില്‍ ചന്ദ്രശേഖറാണെന്നാണ് യുപി പൊലീസിന്റെ വാദം.

ദളിത് ശക്തിയെ ഭയന്ന് സര്‍ക്കാര്‍; ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് അറസ്റ്റില്‍

ദളിത് നേതാവും ഭീം ആര്‍മി നേതാവുമായ രാവണന്‍ എന്ന ചന്ദ്രശേഖര്‍ ആസാദിനെ അറസ്റ്റ് ചെയ്തു. ഹിമാചല്‍ പ്രദേശിലെ ഡല്‍ഹൗസിയില്‍ നിന്ന് ഉത്തര്‍പ്രദേശ് പൊലീസാണ് ചന്ദ്രശേഖറിനെ കസ്റ്റഡിയിലെത്തിയത്. ഉത്തര്‍ പ്രദേശില്‍ മെയ് 9ന് നടന്ന സംഘര്‍ഷങ്ങള്‍ക്കു പിന്നില്‍ ചന്ദ്രശേഖറാണെന്നാണ് ഉത്തര്‍പ്രദേശ് പൊലീസിന്റെ വാദം.

സഹാരണ്‍പൂരില്‍ താക്കൂര്‍-ദളിത് വിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷത്തില്‍ 25ഓളം എഫ്‌ഐആറുകളാണ് പൊലീസ് രജിസ്റ്റര്‍ ചെയ്തത്. ഡല്‍ഹി ജന്തര്‍ മന്ദറില്‍ സംഘടിപ്പിച്ച ദളിത് പ്രക്ഷോഭം ചന്ദ്രശേഖറിന്റെ നേതൃത്വത്തിലാണ് സംഘടിപ്പിച്ചത്. ഇതിനെതിരെ കോടതിയില്‍ ഹാജരാകാന്‍ നോട്ടീസ് നല്‍കിയെങ്കിലും ഇയാള്‍ ഒളിവില്‍ പോകുകയായിരുന്നു.

പ്രത്യേക അന്വേഷണ സംഘമാണ് ചന്ദ്രശേഖറിനെ കസ്റ്റഡിയിലെടുത്തത്. അറസ്റ്റിനെ തുടര്‍ന്ന് ചന്ദ്രശേഖറിന്റെ സ്വദേശമായ സഹാരണ്‍പൂരിലെ ചുട്മാല്‍പൂരില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ചന്ദ്രശേഖറിനെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് 12000 രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.


Read More >>