ദളിതരുടെ പ്രക്ഷോഭത്തില്‍ ഉലഞ്ഞു ബിജെപി സര്‍ക്കാര്‍; 5 ഭീം ആര്‍മി പ്രവര്‍ത്തകര്‍ അറസ്റ്റില്‍

ഡല്‍ഹിയില്‍ പ്രതിഷേധ പ്രകടനം നടത്തിയ ഭീം സേനാ പ്രവര്‍ത്തകരില്‍ അഞ്ചു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കൂടാതെ ഭീം സേനാ തലവനായ ചന്ദ്രശേഖരന്‍ ഉള്‍പ്പെടെ 3 സാമൂഹിക പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുമുണ്ട്.

ദളിതരുടെ പ്രക്ഷോഭത്തില്‍ ഉലഞ്ഞു ബിജെപി സര്‍ക്കാര്‍; 5 ഭീം ആര്‍മി പ്രവര്‍ത്തകര്‍ അറസ്റ്റില്‍

ഒരാഴ്ചയായി താക്കൂര്‍ വിഭാഗക്കാരും ദളിതരും തമ്മിൽ നിലനിൽക്കുന്ന സംഘർഷങ്ങളെ തുടർന്ന് പിന്നോക്ക വിഭാഗക്കാരെ പ്രതി ചേര്‍ത്തു സഹാരന്പൂര്‍ ജില്ല പൊലീസ് കേസെടുത്തു. സവര്‍ണ ഹിന്ദു വിഭാഗമായ താക്കൂറുകളുടേയും പൊലീസിന്റെയും അതിക്രമങ്ങളില്‍ പ്രതിഷേധിച്ച് ഉത്തര്‍പ്രദേശിലെ സഹരണ്‍പൂര്‍ ജില്ലയിലെ മൂന്ന് ഗ്രാമങ്ങളിലെ 180 കുടുംബങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയ പ്രതിഷേധപരിപാടികളെ തുടര്‍ന്നാണ്‌ ദളിതര്‍ക്കെതിരെ വ്യാപകമായി കേസെടുത്തിരിക്കുന്നത്.

ഇതിനിടെ ഡല്‍ഹിയില്‍ പ്രതിഷേധ പ്രകടനം നടത്തിയ ഭീം സേനാ പ്രവര്‍ത്തകരില്‍ അഞ്ചു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കൂടാതെ ഭീം സേനാ തലവനായ ചന്ദ്രശേഖരന്‍ ഉള്‍പ്പെടെ 3 സാമൂഹിക പ്രവര്‍ത്തകര്‍ക്കെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ചുമത്തി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുമുണ്ട്.

ഡല്‍ഹിയെ വിറപ്പിച്ച് ഭീം ആര്‍മി; സംഘപരിവറിനെതിരെ ഒറ്റ വാട്ട്‌സപ്പ് സന്ദേശത്തിലൂടെ എത്തിയത് ലക്ഷം ദളിതര്‍

ഡല്‍ഹിയില്‍ ദളിത് സംഘടനയായ ഭീം ആര്‍മിയുടെ നേതൃത്വത്തില്‍ വന്‍ പ്രതിഷേധം നടന്നു വരികയാണ്. പൊലീസ് അനുമതി നിഷേധിച്ചിട്ടും വിലക്ക് ലംഘിച്ച് അമ്പതിനായിരത്തിലേറെ ആളുകളാണ് പ്രതിഷേധസമരത്തി നെത്തിയത്. പ്രതിഷേധത്തെ തടുക്കാന്‍ പൊലീസിനായിരുന്നില്ല. തുടര്‍ന്നാണ്‌ ഈ യോഗങ്ങളില്‍ പ്രകോപനപരമായ പ്രസംഗം നടത്തിയെന്നും മുഖ്യമന്ത്രിയ്ക്കെതിരെ ഭീഷണി മുഴക്കിയെന്നുമാരോപിച്ചു ഇപ്പോള്‍ പൊലീസ് ചന്ദ്രശേഖരന്‍ ഉള്‍പ്പെടെ ഉള്ളവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.

ഈ മാസം അഞ്ചിനു സഹാരന്‍പൂരിലെ ഷബീര്‍പൂര്‍ ഗ്രാമത്തില്‍ സവര്‍ണ ഹിന്ദുവിഭാഗമായ താക്കൂറുകള്‍ ദളിത് ജാദവ് വിഭാഗത്തെ ആക്രമിച്ചിരുന്നു. കാവി തലക്കെട്ടു ധരിച്ചെത്തിയ താക്കൂര്‍ വിഭാഗത്തിന്റെ ആക്രമണത്തില്‍ നിരവധി പേര്‍ക്കു പരിക്കേറ്റിരുന്നു. ഇതിനെതിരെ മെയ് ഒമ്പിതിന് ഭീം ആര്‍മി എന്ന ദളിത് സംഘടനയുടെ നേതൃത്വത്തില്‍ സഹാറന്‍പൂര്‍ നഗരത്തില്‍ നടന്ന പ്രതിഷേധത്തിനു നേരെ ബജ്റംഗ്ദള്‍, ബിജെപി പ്രവര്‍ത്തകര്‍ ആക്രമണം നടത്തിയിരുന്നെങ്കിലും ഇവര്‍ക്കെതിരെ പൊലീസ് നടപടി സ്വീകരിച്ചില്ല എന്ന ആക്ഷേപവും ഉയര്‍ന്നിരുന്നു.

Courtesy: Indian Express