'ഭാരത് മാതാ കി ജയ് എന്ന് വിളിക്കാത്തവരുടെ തലയറുക്കണം': വിവാദ പ്രസ്താവന നടത്തിയ ബാബാ രാംദേവിനെതിരെ കോടതിയുടെ അറസ്റ്റ്‌വാറണ്ട്

കഴിഞ്ഞ വര്‍ഷം ഏപ്രിലിലാണ് രാംദേവ് വിവാദ പ്രസ്താവന നടത്തിയത്. സംഭവത്തില്‍ രാംദേവിനെതിരെ നപടി ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവും ഹരിയാന മുന്‍ മന്ത്രിയുമായ സുഭാഷ് ബത്രയാണ് കോടതിയെ സമീപിച്ചത്. കേസില്‍ രാംദേവിന് നേരത്തെ സമന്‍സ് അയച്ചിരുന്നെങ്കിലും ഹാജരാകാതെ വന്നതോടെയാണ് അറസ്റ്റ് വാറണ്ട് അയച്ചത്.

ഭാരത് മാതാ കി ജയ് എന്ന് വിളിക്കാത്തവരുടെ തലയറുക്കണം: വിവാദ പ്രസ്താവന നടത്തിയ ബാബാ രാംദേവിനെതിരെ കോടതിയുടെ അറസ്റ്റ്‌വാറണ്ട്

ഭാരത് മാതാ കി ജയ് എന്ന് വിളിക്കാത്തവരുടെ തലയറുക്കണമെന്ന വിവാദ പ്രസ്താവനയുടെ പേരില്‍ വിവാദ യോഗഗുരു ബാബാ രാം ദേവിനു കോടതിയുടെ അറസ്റ്റു വാറണ്ട്. ചീഫ് ജുഡീഷല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് വാറണ്ട് അയച്ചത്.

കഴിഞ്ഞ വര്‍ഷം ഏപ്രിലിലാണ് രാംദേവ് വിവാദ പ്രസ്താവന നടത്തിയത്. സംഭവത്തില്‍ രാംദേവിനെതിരെ നപടി ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവും ഹരിയാന മുന്‍ മന്ത്രിയുമായ സുഭാഷ് ബത്രയാണ് കോടതിയെ സമീപിച്ചത്. കേസില്‍ രാംദേവിന് നേരത്തെ സമന്‍സ് അയച്ചിരുന്നെങ്കിലും ഹാജരാകാതെ വന്നതോടെയാണ് അറസ്റ്റ് വാറണ്ട് അയച്ചത്.

പോലീസ് രാംദേവിനെതിരെ കേസെടുക്കാന്‍ തയാറാകാതിരുന്നതോടെയാണ് ബത്ര കോടതിയെ സമീപിച്ചത്. ഈ രാജ്യത്ത് നിയമവ്യവസ്ഥ ഇല്ലായിരുന്നെങ്കില്‍ ഭാരത് മാതാ കി ജയ് എന്ന് വിളിക്കാന്‍ തയ്യാറാത്ത ലക്ഷക്കണക്കിന് പേരുടെ തലയറുത്തേനെയെന്ന രാംദേവിന്റെ പ്രസ്താവനയാണ് വിവാദമായത്.

ഭാരത് മാതാ കി ജയ് എന്ന് വിളിക്കാന്‍ തയ്യാറല്ലെന്ന് ഏതെങ്കിലും മതവിഭാഗം പറയുന്നുണ്ടെങ്കില്‍ അവര്‍ക്ക് രാജ്യത്തോടു താത്പര്യമില്ലെന്നാണ് അത് കാണിക്കുന്നതെന്നും രാംദേവ് പറഞ്ഞിരുന്നു. റോഹ്തക്കില്‍ ആര്‍.എസ്.എസ് സംഘടിപ്പിച്ച റാലിയില്‍ സംസാരിക്കവേയാണ് രാംദേവ് വിവാദ പ്രസ്താവന നടത്തിയത്.