വേണ്ടത് ജാതി ഇല്ലാത്ത സമൂഹം: തമിഴന്‍ എന്നതിനെക്കാള്‍ ദ്രാവിഡന്‍ എന്നു വിളിക്കപ്പെടാന്‍ താത്പര്യം: കമല്‍ഹാസന്‍ പറയുന്നു

പഴയ നിയമങ്ങൾ ഉപേക്ഷിച്ച് പുതിയ നിയമങ്ങൾ നിർമ്മിക്കണം. എനിക്ക് തലവനായി ആരുമില്ല. ഗാന്ധി, പെരിയാർ പോലെയുള്ള ഹീറോകൾ മാത്രമേയുള്ളൂ. കാരണം, ഗാന്ധിയും പെരിയാറും തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ ഇല്ല," കമൽ കൂട്ടിച്ചേർത്തു.

വേണ്ടത് ജാതി ഇല്ലാത്ത സമൂഹം: തമിഴന്‍ എന്നതിനെക്കാള്‍ ദ്രാവിഡന്‍ എന്നു വിളിക്കപ്പെടാന്‍ താത്പര്യം: കമല്‍ഹാസന്‍ പറയുന്നു

വെറും കലാകാരന്‍ മാത്രമായിരിക്കാന്‍ കഴിയില്ലെന്നും വര്‍ത്തമാനകാലത്തിലെ രാഷ്ട്രീയത്തിന് എതിരായി ശബ്ദിക്കുമെന്നും തമിഴ് നടന്‍ കമലഹാസന്‍. ഒരു തമിഴ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് കമല്‍ തന്റെ കാഴ്ചപ്പാടുകള്‍ തുറന്ന് പറഞ്ഞത്. അനീതികള്‍ അധികരിക്കുമ്പോള്‍ ജനങ്ങള്‍ പ്രക്ഷുബ്ധരാകുമെന്നും അദ്ദേഹം പറഞ്ഞു.

തന്നെ തമിഴന്‍ എന്നതിനേക്കാള്‍ ദ്രാവിഡന്‍ എന്ന് വിളിക്കുന്നതാണ് ഉചിതമായിരിക്കുകയെന്ന് പറഞ്ഞ കമല്‍, ദ്രാവിഡ സംഘടനകള്‍ നശിച്ചു കൊണ്ടിരിക്കുകയാണെന്നും അഭിപ്രായപ്പെട്ടു. എളിമയുള്ള നേതാക്കള്‍ ആവശ്യമാണെന്നും ഒരു പൗരന്‍ എന്നത് തന്നെയാണ് രാഷ്ട്രീയം സംസാരിക്കാനുള്ള തന്റെ അവകാശം എന്നും പറഞ്ഞു.

ജാതി എടുത്തു കളയണമെന്നും ജാതി ഇല്ലാത്ത സമൂഹം നിര്‍മ്മിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 'പഴയ നിയമങ്ങള്‍ ഉപേക്ഷിച്ച് പുതിയ നിയമങ്ങള്‍ നിര്‍മ്മിക്കണം. എനിക്ക് തലവനായി ആരുമില്ല. ഗാന്ധി, പെരിയാര്‍ പോലെയുള്ള ഹീറോകള്‍ മാത്രമേയുള്ളൂ. കാരണം, ഗാന്ധിയും പെരിയാറും തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ ഇല്ല,' കമല്‍ കൂട്ടിച്ചേര്‍ത്തു.

വര്‍ത്തമാന തമിഴ് രാഷ്ട്രീയത്തിനെപ്പറ്റി സംസാരിച്ചപ്പോള്‍ തനിക്ക് ഓപിഎസ്സിനേയും ഈപീഎസ്സിനേയും അറിയില്ലെന്നും ആരേയും പിന്തുണയ്ക്കുന്നില്ലെന്നും പറഞ്ഞു. വര്‍ത്തമാനകാലത്തിലെ രാഷ്ട്രീയത്തിന് എതിരായിട്ടേ സംസാരിക്കുകയുള്ളൂയെന്നും അദ്ദേഹം പറഞ്ഞു. പലരും സിനിമയെ വിമര്‍ശിക്കുന്നതു പോലെ താന്‍ രാഷ്ട്രീയത്തിനെ വിമര്‍ശിക്കുന്നു. അതിനായി തന്നെ രാഷ്ട്രീയത്തിലേയ്ക്ക് ക്ഷണിക്കുന്നത് എന്തിനാണെന്നും അദ്ദേഹം ചോദിച്ചു.