മനുഷ്യക്കടത്തിൽ ഒന്നാമത് ബംഗാൾ; കേരളത്തിന് അതിലെത്ര പങ്ക്?

ബംഗാൾ മനുഷ്യക്കടത്തിന് ഒന്നാം സ്ഥാനം നേടിയിട്ടുണ്ടെങ്കിൽ അതിൽ വലിയൊരു പങ്ക് കേരളത്തിൽ എത്തിയിട്ടുണ്ടാകും/എത്തുന്നുണ്ടാകും എന്നതിൽ സംശയം ആവശ്യമില്ല. ഇന്ത്യൻ സംസ്ഥാനങ്ങളിൽ ഏറ്റവും കൂടുതൽ തൊഴിലാളികൾ വന്നിറങ്ങുന്നത് ഇപ്പോൾ കേരളത്തിലാണ്.

മനുഷ്യക്കടത്തിൽ ഒന്നാമത് ബംഗാൾ; കേരളത്തിന് അതിലെത്ര പങ്ക്?

മനുഷ്യക്കടത്തിന്റെ കാര്യത്തിൽ ഇന്ത്യയിലെ ഒന്നാമത്തെ സംസ്ഥാനമായി മാറിയിരിക്കുന്നു വെസ്റ്റ് ബംഗാൾ. 2016 ൽ രജിസ്റ്റർ ചെയ്യപ്പെട്ട 8132 മനുഷ്യക്കടത്ത് കേസുകളിൽ 3576 കേസുകളും ബംഗാളിൻ നിന്നും ആയിരുന്നെന്ന് അറിയുമ്പോഴാണ് എത്ര വിപുലമാണ് അവിടത്തെ മനുഷ്യക്കടത്ത് എന്ന് മനസ്സിലാക്കാം.

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുമുള്ള തൊഴിലാളികൾ കേരളത്തിലേയ്ക്ക് ഒഴുകാൻ തുടങ്ങിയിട്ട് ദശാബ്ധങ്ങളായി. പെരുമ്പാവൂരിൽ മാത്രം ഒരു ലക്ഷത്തിലധികം ഉത്തരേന്ത്യക്കാർ താമസിക്കുന്നുണ്ട്. ഇവർക്കെല്ലാം തൊഴിൽ നൽകാൻ കേരളത്തിനാകുന്നുണ്ട് എന്നത് തന്നെയാണ് കൂടുതൽ കൂടുതൽ ഉത്തരേന്ത്യക്കാർ കേരളത്തിലെത്തുന്നതിന്റെ കാരണം. ഭേദപ്പെട്ട ജീവിതനിലവാരം, വേതനം എന്നിവയും മറ്റ് ഘടകങ്ങൾ ആകാം.

ബംഗാളിൽ നിന്നുമുള്ള മനുഷ്യക്കടത്തും കേരളത്തിലെ ഉത്തരേന്ത്യക്കാരുടെ ആധിക്യവും തമ്മിൽ ചേർക്കുമ്പോൾ ചില കാര്യങ്ങൾ വെളിപ്പെടാനുണ്ട്. കഴിഞ്ഞ വർഷം മെയ് മാസത്തിൽ ബംഗാൾ, ഝാർഖണ്ഡ്, ബീഹാർ എന്നിവിടങ്ങളിൽ നിന്നും 589 കുട്ടികൾ തീവണ്ടിയിൽ കേരളത്തിലേയ്ക്ക് കൊണ്ടുവരപ്പെട്ടത് വാർത്തയായിരുന്നു. യാത്രക്കാർ പരാതിപ്പെട്ടതിനെ തുടർന്ന് പൊലീസ് അന്വേഷിക്കുകയും എട്ട് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. പന്ത്രണ്ട് വയസ്സിൽ താഴെയുള്ള കുട്ടികളെ കടത്തിക്കൊണ്ട് വന്നതിനായിരുന്നു അവരെ അറസ്റ്റ് ചെയ്തത്. ഝാർഖണ്ഡിൽ നിന്നും വന്ന പൊലീസ് ഉദ്യോഗസ്ഥർ അവർ മനുഷ്യക്കടത്തുകാരാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.

ബംഗാൾ മനുഷ്യക്കടത്തിന് ഒന്നാം സ്ഥാനം നേടിയിട്ടുണ്ടെങ്കിൽ അതിൽ വലിയൊരു പങ്ക് കേരളത്തിൽ എത്തിയിട്ടുണ്ടാകും/എത്തുന്നുണ്ടാകും എന്നതിൽ സംശയം ആവശ്യമില്ല. ഇന്ത്യൻ സംസ്ഥാനങ്ങളിൽ ഏറ്റവും കൂടുതൽ തൊഴിലാളികൾ വന്നിറങ്ങുന്നത് ഇപ്പോൾ കേരളത്തിലാണ്. പൊലീസോ തൊഴിൽ വകുപ്പ് അധികാരികളോ ശ്രദ്ധിക്കാത്ത മേഖലയാണത്. എന്തെങ്കിലും കുറ്റകൃത്യം നടക്കുമ്പോൾ മാത്രം 'അന്യ'സംസ്ഥാന തൊഴിലാളികളെ സംശയിക്കുന്ന പ്രവണതയും ഉണ്ട്. ഹോട്ടലുകളിലും ബേക്കറികളിലും ചില്ലറവ്യാപാരകേന്ദ്രങ്ങളിലും തൊഴിലെടുക്കുന്ന 'ഭായി'മാരിൽ എത്ര പേർ മനുഷ്യക്കടത്തുകാരുടെ ഇരകളായിരിക്കും.