രാഷ്ട്രീയ സന്ദര്‍ശനങ്ങള്‍ സ്വന്തം ചെലവില്‍ മതി: ബിജെപിയോട് വെസ്റ്റ് ബംഗാള്‍ സര്‍ക്കാര്‍

മന്ത്രിമാര്‍ കേന്ദ്രസര്‍ക്കാര്‍ സ്‌കീമുകള്‍ പ്രഖ്യാപിക്കാനെന്ന് പറഞ്ഞ് വരുന്നത് ബിജെപിയുടെ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതിനാണെന്ന് സംസ്ഥാനസർക്കാർ ആരോപിക്കുന്നു.

രാഷ്ട്രീയ സന്ദര്‍ശനങ്ങള്‍ സ്വന്തം ചെലവില്‍ മതി: ബിജെപിയോട് വെസ്റ്റ് ബംഗാള്‍ സര്‍ക്കാര്‍

ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി വരുന്ന കേന്ദ്രമന്ത്രിമാരുടെ ചെലവുകള്‍ സ്വയം വഹിക്കണമെന്ന് വെസ്റ്റ് ബംഗാള്‍ ബിജെപി ഘടകത്തിനോട് സംസ്ഥാനസര്‍ക്കാര്‍. ഔദ്യോഗിക സന്ദര്‍ശനങ്ങള്‍ രാഷ്ട്രീയലക്ഷ്യങ്ങളോടെയാണെന്നാണ് ബംഗാള്‍ സര്‍ക്കാരിന്‌റെ ആരോപണം.

കേന്ദ്രമന്ത്രി കിരൺ റിജ്ജു ബംഗാളിൽ എത്തി ഒരു പൊതുസമ്മേളനത്തിൽ വച്ച് മമതാ ബാനര്‍ജിയെ വിമര്‍ശിച്ച് സംസാരിച്ചതാണ് സംസ്ഥാനസര്‍ക്കാരിനെ പ്രകോപിപ്പിച്ചത്. മമതാ ബാനര്‍ജി ബംഗാളിൽ ഏകാധിപത്യം തുടരുകയാണൊയിരുന്നു കിരൺ റിജ്ജു പറഞ്ഞത്.

ബിര്‍ഭം ജില്ലയിലെ സര്‍ക്കാര്‍ അതിഥിമന്ദിരം ഉപയോഗിക്കാനുള്ള അനുവാദം ബിജെപി ചോദിച്ചിരുന്നു. കേന്ദ്രത്തില്‍ നിന്നുമുള്ള ആര്‍ക്കും സര്‍ക്കാര്‍ സൗകര്യങ്ങള്‍ ഉപയോഗിക്കാമെന്നും പക്ഷേ സൗജന്യം ആയിരിക്കില്ലെന്നുമാണ് സംസ്ഥാനസര്‍ക്കാര്‍ മറുപടി നല്‍കിയത്.

മന്ത്രിമാര്‍ കേന്ദ്രസര്‍ക്കാര്‍ സ്‌കീമുകള്‍ പ്രഖ്യാപിക്കാനെന്ന് പറഞ്ഞ് വരുന്നത് ബിജെപിയുടെ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതിനാണെന്ന് മുഖ്യമന്ത്രിയുടെ ഓഫീസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.