പാർട്ടി പരിപാടികളിൽ പങ്കെടുക്കാത്തവർക്ക് അംഗത്വമില്ല; ബംഗാൾ സിപിഎം 40% അംഗങ്ങളെ ഒഴിവാക്കും

കഴിഞ്ഞ വർഷം സെപ്റ്റംബർ 30 ന് നടന്ന ദ്വിദിന സംസ്ഥാനപ്ലീനത്തിന്റെ റിപ്പോർട്ട് അനുസരിച്ച് അംഗങ്ങളെ കർശനമായ വിശകലനത്തിന് വിധേയമാക്കാനാണ് പാർട്ടി തീരുമാനം. 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന്റെ പശ്ചാത്തലത്തിൽ പാർട്ടിയെ നവീകരിക്കേണ്ടതിനുള്ള വഴികൾ പ്ലീനത്തിൽ ചർച്ച ചെയ്തിരുന്നു.

പാർട്ടി പരിപാടികളിൽ പങ്കെടുക്കാത്തവർക്ക് അംഗത്വമില്ല; ബംഗാൾ സിപിഎം 40% അംഗങ്ങളെ ഒഴിവാക്കും

പാര്‍ട്ടിയില്‍ വന്‍ വെട്ടിനിരത്തിലിനൊരുങ്ങി ബംഗാള്‍ സിപിഎം. 35 തൊട്ട് 40 ശതമാനം വരെ അംഗങ്ങളെ വെട്ടിച്ചുരുക്കാനാണ് തീരുമാനം. പാര്‍ട്ടി അംഗത്വം പുതുക്കാന്‍ താല്‍പര്യപ്പെടാത്തവരേയും പാര്‍ട്ടി പരിപാടികളില്‍ പങ്കെടുക്കാത്തവരേയും ഒഴിവാക്കാനാണ് തീരുമാനം എന്നറിയുന്നു.

'ബംഗാളില്‍ 2.65 ലക്ഷം അംഗങ്ങളുണ്ട്. ഓരോ അംഗത്തിനേയും പരിശോധിച്ച് കഴിയുമ്പോള്‍ അംഗസംഖ്യ ഒരു ലക്ഷമായി കുറയാന്‍ സാധ്യതയുണ്ട്,' സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം അറിയിച്ചു.

കഴിഞ്ഞ വർഷം സെപ്റ്റംബർ 30 ന് നടന്ന ദ്വിദിന സംസ്ഥാനപ്ലീനത്തിന്റെ റിപ്പോർട്ട് അനുസരിച്ച് അംഗങ്ങളെ കർശനമായ വിശകലനത്തിന് വിധേയമാക്കാനാണ് പാർട്ടി തീരുമാനം. 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന്റെ പശ്ചാത്തലത്തിൽ പാർട്ടിയെ നവീകരിക്കേണ്ടതിനുള്ള വഴികൾ പ്ലീനത്തിൽ ചർച്ച ചെയ്തിരുന്നു.

ആദ്യം പ്രകടനം മാത്രമായിരുന്നു അളവുകോൽ എങ്കിൽ പിന്നീട് രണ്ട് വശങ്ങൾ കൂടി കൂട്ടിച്ചേർക്കുകയായിരുന്നു. പാർട്ടിയുടെ പ്രവർത്തനങ്ങളിലെ സംഭാവനകളും പൊതുസമ്മേളനങ്ങളിലും റാലികളിലും പങ്കാളിത്തവും കൂടി വിലയിരുത്താൻ തീരുമാനമാകുകയായിരുന്നു.

എല്ലാ വര്‍ഷവും ജനുവരി മുതല്‍ മാര്‍ച്ച് വരെയാണ് പരിശോധന നടത്താറുള്ളത്. അപ്പോഴാണ് അംഗത്വം പുതുക്കാറുള്ളത്. പുതിയ അംഗങ്ങളെ ചേര്‍ക്കുന്നത് ഏപ്രില്‍ തൊട്ട് ഡിസംബര്‍ വരെയാണ്.

പാര്‍ട്ടിയെ നവീകരിക്കാനും പുനഃക്രമീകരിക്കാനുമാണ് ലക്ഷ്യം. അതിനുള്ള പുതിയ അളവുകോലുകള്‍ ചേര്‍ത്തിട്ടുണ്ടെന്ന് മറ്റൊരു അംഗം പറഞ്ഞു. പാര്‍ട്ടിയില്‍ നിന്നും അനാവശ്യമായ ഘടകങ്ങള്‍ നീക്കം ചെയ്യുന്നതിനും ഇത് സഹായകമാകും.

Story by
Read More >>