ആപ്പിൾ വാച്ചും മോണ്ട് ബ്ലാങ്ക് പേനയും; ബംഗാൾ സിപിഐഎം എംപിയക്ക് സസ്പൻഷൻ

കഴിഞ്ഞ ഫെബ്രുവരിയില്‍ ഒരു പൊതുപരിപാടിയില്‍ പങ്കെടുത്ത ഋതബ്രത യുടെ ചിത്രം ഫേസ്ബുക്കില്‍ വന്നതാണ് തുടക്കം. ആ ചിത്രത്തില്‍ ആപ്പിള്‍ വാച്ച് ധരിച്ച് കീശയില്‍ മോണ്ട് ബ്ലാങ്ക് പേനയും കുത്തിയായിരുന്നു അദ്ദേഹം ഇരുന്നിരുന്നത്.

ആപ്പിൾ വാച്ചും മോണ്ട് ബ്ലാങ്ക് പേനയും; ബംഗാൾ സിപിഐഎം എംപിയക്ക് സസ്പൻഷൻ

ആഢംബരജീവിതത്തിന്‌റെ പേരില്‍ വെസ്റ്റ് ബംഗാള്‍ സിപിഐഎം നേതാവും രാജ്യസഭാംഗവുമായ ഋതബ്രത ബാനര്‍ജിയെ മൂന്ന് മാസത്തേയ്ക്ക് സസ്പന്‌റ് ചെയ്തു. പാര്‍ട്ടിയുടെ നിയമാവലിയ്ക്ക് വിരുദ്ധമായി ആഢംബരജീവിതം നയിക്കുന്നു എന്നതാണ് കാരണം. ഋതബത്രയ്‌ക്കെതിരേ പാര്‍ട്ടിയില്‍ പരാതികള്‍ വരുന്നുണ്ടായിരുന്നു.

മാദ്ധ്യമങ്ങളുമായി രഹസ്യബന്ധങ്ങള്‍, പാര്‍ട്ടിയുടെ വിദ്യാര്‍ത്ഥി സംഘടനയിലം ചില സ്ത്രീകളുമായി സംശയാസ്പദമായ ബന്ധങ്ങള്‍ തുടങ്ങിയ പരാതികള്‍ അദ്ദേഹത്തിനെതിരേ വരുന്നുണ്ടായിരുന്നു. റിതബ്രതയെ സസ്പന്‌റ് ചെയ്തതിന്‌റെ യഥാര്‍ത്ഥ കാരണങ്ങള്‍ നിരത്തിയിട്ടില്ല. അത് പാര്‍ട്ടിയ്ക്കുള്ളിലെ കാര്യമാണെന്നാണ് പാര്‍ട്ടിയുടെ വെസ്റ്റ് ബംഗാള്‍ സ്റ്റേറ്റ് സെക്രട്ടറി സൂര്യകാന്ത മിശ്ര പറഞ്ഞു.

സിപിഐഎമ്മിന്‌റെ ഭരണഘടനയില്‍ പാര്‍ട്ടി അച്ചടക്കം എന്ന ഭാഗമുണ്ട്. അതനുസരിച്ച് ഏതെങ്കിലും പ്രവര്‍ത്തകനെ കരിങ്കാലിയായോ മദ്യപാനിയായോ വഞ്ചകനായോ അഴിമതിക്കാരനായോ കണ്ടെത്തിയാല്‍ പാര്‍ട്ടിയിലെ എല്ലാ ഉത്തരവാദിത്തങ്ങളില്‍ നിന്നും സസ്പന്‌റ് ചെയ്യുന്നതായിരിക്കും. മൂന്ന് മാസങ്ങളില്‍ കൂടുതല്‍ കാലയളവ് സസ്പന്‍ഷന്‍ ചെയ്യാനും പാടില്ല.


Image Titleകഴിഞ്ഞ ഫെബ്രുവരിയില്‍ ഒരു പൊതുപരിപാടിയില്‍ പങ്കെടുത്ത ഋതബ്രതയുടെ ചിത്രം ഫേസ്ബുക്കില്‍ വന്നതാണ് തുടക്കം. ആ ചിത്രത്തില്‍ ആപ്പിള്‍ വാച്ച് ധരിച്ച് കീശയില്‍ മോണ്ട് ബ്ലാങ്ക് പേനയും കുത്തിയായിരുന്നു അദ്ദേഹം ഇരുന്നിരുന്നത്. പാര്‍ട്ടി അംഗങ്ങള്‍, പ്രത്യേകിച്ചും തെക്കേ ഇന്ത്യയില്‍ നിന്നും, അതിനെ കാര്യമായി വിമര്‍ശിച്ചിരുന്നു. പാര്‍ട്ടിയുടെ ആദര്‍ശങ്ങള്‍ക്കനുസരിച്ചുള്ളതല്ല ഋതബ്രതയുടെ ജീവിതം എന്ന് അവര്‍ വിമര്‍ശിച്ചു.

സസ്പന്‍ഷന്‌റെ പേരില്‍ പാര്‍ട്ടിയുമായി വഴക്കിടാനൊന്നും ഋതബ്രത തുനിഞ്ഞില്ല. തന്നെ വളര്‍ത്തിയത് പാര്‍ട്ടിയാണെന്നും ഏത് ശിക്ഷയും ഏറ്റ് വാങ്ങാന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. എം പിയ്‌ക്കെതിരേയുള്ള പരാതികള്‍ അന്വേഷിക്കാന്‍ മൂന്നംഗസമിതിയെ പാര്‍ട്ടി നിയോഗിച്ചിട്ടുണ്ട്.

പരാതിയെക്കുറിച്ച് സമ്മിശ്രപ്രതികരണങ്ങളാണ് പാര്‍ട്ടിയ്ക്കുള്ളില്‍ നിന്നും വരുന്നത്. കാലവും മൂല്യങ്ങളും മാറിയെന്ന് പോളിറ്റ് ബ്യൂറോ അംഗം മുഹമ്മദ് സലീം പറഞ്ഞു. ഇപ്പോള്‍ അന്വേഷണസമിതിയില്‍ ഉള്ളതിനാല്‍ കൂടുതലൊന്നും പറയാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ ആഢംബരം പാര്‍ട്ടിയില്‍ ഇല്ലാത്തതൊന്നുമല്ലെന്നതാണ് വാസ്തവം. മുന്‍ മുഖ്യമന്ത്രി ആയിരുന്ന ജ്യോതി ബസു അദ്ദേഹത്തിന്‌റെ ആഢംബരജീവിതത്തിന് പ്രശസ്തനായിരുന്നു. ലണ്ടനില്‍ നിന്നും വക്കീല്‍ പരിശീലനം ലഭിച്ച ജ്യോതി ബസുവിന് സ്‌കോച്ചും ആഢംബരവിരുന്നുകളും നല്ല ഭക്ഷണവും വളരെ ഇഷ്ടമായിരുന്നു. മുഖ്യമന്ത്രി ആയിരുന്ന സമയത്ത് ഔദ്യോഗികവസതി ഉപേക്ഷിച്ച് കൊല്‍ക്കത്തയിലെ രാജ് ഭവനിലേയ്ക്ക് താമസം മാറ്റിയിരുന്നു ബസു.

മറ്റൊരു പ്രമുഖ നേതാവായിരുന്ന സോംനാഥ് ചാറ്റര്‍ജിയും വ്യത്യസ്തനായിരുന്നില്ല. ബസുവും ചാറ്റര്‍ജിയും അറിയപ്പെട്ടിരുന്നത് തന്നെ കുലീനരായ കമ്മ്യൂണിസ്റ്റുകാര്‍ എന്നായിരുന്നു.

ഋതബ്രതയുടെ സസ്പന്‍ഷന്‍ ഏത് രീതിയിലായിരിക്കും പാര്‍ട്ടി കണക്കിലെടുക്കുക എന്നത് അന്വേഷണസമിതിയുടെ നിരീക്ഷണങ്ങള്‍ പുറത്ത് വന്നാലേ അറിയാന്‍ കഴിയൂ.

Read More >>