ഉത്തേജക മരുന്ന് ഉപയോ​ഗിച്ചതായി കണ്ടെത്തി; യൂസഫ് പത്താന് അ‍ഞ്ച് മാസം വിലക്ക്

വിലക്കിനെ തുടർന്ന് ഏപ്രിലിൽ ആരംഭിക്കുന്ന എെപിഎൽ മത്സരങ്ങളിൽ യൂസഫ് പത്താന് കളിക്കാനാവില്ല. എന്നാൽ ഉത്തേജക മരുന്ന് ആരോപണം യൂസഫ് പത്താൻ നിഷേധിച്ചു.

ഉത്തേജക മരുന്ന് ഉപയോ​ഗിച്ചതായി കണ്ടെത്തി; യൂസഫ് പത്താന് അ‍ഞ്ച് മാസം വിലക്ക്

ഇന്ത്യൻ ക്രിക്കറ്റ് താരം യൂസഫ് പത്താന് അഞ്ച് മാസം വിലക്ക്. ഉത്തേജക മരുന്ന് പരിശോധനയിൽ പരാജയപ്പെട്ടതോടെയാണ് നടപടി. ബിസിസിഐയാണ് വിലക്കേർപ്പെടുത്തിയത്. കഴിഞ്ഞമാസം ആഭ്യന്തര ട്വിന്റി-20 മത്സരത്തിനിടെയാണ് താരം ഉത്തേജക മരുന്ന് ഉപയോ​ഗിച്ചതായി കണ്ടെത്തിയത്. വിവാദത്തെ തുടർന്ന് കഴിഞ്ഞ കുറച്ചു നാളുകളായി യൂസഫ് പത്താന്‍ ക്രിക്കറ്റില്‍ നിന്നും വിട്ടുനില്‍ക്കുകയായിരുന്നു.

വിലക്കിനെ തുടർന്ന് ഏപ്രിലിൽ ആരംഭിക്കുന്ന എെപിഎൽ മത്സരങ്ങളിൽ യൂസഫ് പത്താന് കളിക്കാനാവില്ല. എന്നാൽ ഉത്തേജക മരുന്ന് ആരോപണം യൂസഫ് പത്താൻ നിഷേധിച്ചു. താൻ കഴിച്ചത് ഡോക്ടർ നിർദേശിച്ച തൊണ്ടവേദനയ്ക്കുള്ള മരുന്ന് ആണെന്നും ഇതിൽ നിന്നായിരിക്കാം ടെര്‍ബ്യൂട്ട്‌ലൈന്‍ ഉള്ളില്‍ ചെന്നിരിക്കുന്നതെന്നും പത്താൻ പറഞ്ഞു. ഇത്തരം കാര്യങ്ങളിൽ ഭാവിയിൽ ജാ​ഗ്രത പാലിക്കുമെന്നും യൂസഫ് പത്താൻ വ്യക്തമാക്കി. എന്നാൽ അനുമതിയോടെ ടെര്‍ബ്യൂട്ട്‌ലൈന്‍ കഴിക്കുന്നത് അനുവദിക്കുന്നുണ്ടെന്നും പത്താന്‍ മുന്‍കൂര്‍ അനുമതി വാങ്ങിയിരുന്നില്ലെന്നുമാണ് ബിസിസിഐ വാദം.

2017 മാർച്ച് 16ന് ഡൽഹിയിൽ നടന്ന പ്രാദേശിക ട്വന്റി-20 മത്സരത്തിനു മുന്നോടിയായി ബിസിസിഐ ആന്റ് ഡോപ്പിങ് ടെസ്റ്റിലാണ് യൂസഫിന്റെ ശരീരത്തിൽ ഉത്തേജക മരുന്നിന്റെ അംശം ഉള്ളതായി കണ്ടെത്തിയത്. യൂസഫിന്റെ മൂത്രത്തിലാണ് ടെര്‍ബ്യൂട്ടലൈന്റെ അംശം കണ്ടെത്തിയത്. ഇതോടെ യൂസഫ് പത്താനെതിരേ കുറ്റം ചുമത്തുകയായിരുന്നു. വാഡ നിരോധനപ്പട്ടികയിൽ ഉൾപ്പെട്ടതാണ് ടെര്‍ബ്യൂട്ട്‌ലൈന്‍. ചുമയ്ക്കു കഴിക്കുന്ന സിറപ്പുകളിലാണ് ഇത് അടങ്ങിയിരിക്കുന്നത്.

Read More >>