ബവാന പ്ലാസ്റ്റിക് ഗോഡൗൺ തീപിടുത്തം; ഉടമ അറസ്റ്റിൽ

17 പേർ സംഭവ സ്ഥലത്തുതന്നെ മരണപ്പെട്ടിരുന്നു.30 പേരെ രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിച്ചതായി അഗ്നിശമനസേന അറിയിച്ചു.

ബവാന പ്ലാസ്റ്റിക് ഗോഡൗൺ തീപിടുത്തം; ഉടമ അറസ്റ്റിൽ

ന്യൂഡൽഹി ബവാന വ്യവസായ മേഖലയിലെ പ്ലാസ്റ്റിക് ഗോഡൗണിൽ ഉണ്ടായ തീപിടുത്തത്തിൽ 17 പേർ മരിച്ച സംഭവത്തിൽ ഫാക്ടറി ഉടമ അറസ്റ്റിൽ. ഫാക്ടറിയുടെ സമീപത്ത് അനധികൃതമായി പടക്ക നിർമ്മാണശാല പ്രവർത്തിപ്പിച്ചതിനാണ് ഉടമ മനോജ് ജെയിംസിനെ പൊലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ശനിയാഴ്ച്ച വൈകിട്ട് ആറരയോടെയാണു ഫാക്ടറിക്കു തീ പിടിച്ചെന്ന വിവരം അഗ്നിശമനസേന അറിഞ്ഞത്. ഉടൻ 10 യൂണിറ്റ് ഫയർ എൻജിനുകൾ സംഭവ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചിരുന്നു. എന്നാൽ 17 പേർ സംഭവ സ്ഥലത്തുതന്നെ മരണപ്പെട്ടിരുന്നു.30 പേരെ രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിച്ചതായി അഗ്നിശമനസേന അറിയിച്ചു. അപകടത്തിൽ പത്തു സ്ത്രീകളും ഏഴു പുരുഷന്മാരുമാണ് മരിച്ചത്.

മരണസംഖ്യ സംബന്ധിച്ച് സംശയങ്ങളും തുടരുന്നുണ്ട്. സംഭവത്തിൽ അടിയന്തര അന്വേഷണം പ്രഖ്യാപിച്ചതായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ അറിയിച്ചു. മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് 5 ലക്ഷം രൂപയും പരിക്കേറ്റവരുടെ കുടുംബങ്ങൾക്ക് ഒരുലക്ഷം രൂപ ധനസഹായവും സർക്കാർ നൽകുമെന്നും കെജ്‌രിവാൾ മാധ്യമങ്ങളോട് പറഞ്ഞു.

കഴിഞ്ഞ വർഷം ഇതേ മേഖലയിലെ തീപിടുത്തത്തിൽ 300 വീടുകൾ കത്തി നശിച്ചിരുന്നു.

Read More >>