ദേശീയ-സംസ്ഥാന പാതയോരത്തെ മദ്യനിരോധനം ബാറുകൾക്കും ബാധകമെന്നു സുപ്രീംകോടതി; ഫൈവ് സ്റ്റാറുകൾക്കും പൂട്ടുവീഴും

ദേശീയപാതയോരത്തെ മദ്യശാലകൾ അടച്ചുപൂട്ടണമെന്ന് കഴിഞ്ഞ വർഷം ഡിസംബർ 15നാണ് സുപ്രീകോടതി വിധി പുറപ്പെടുവിച്ചത്. ഏപ്രിൽ ഒന്നുമുതൽ വിധി നടപ്പാക്കണമെന്നായിരുന്നു അറിയിച്ചിരുന്നത്. ഇതോടെ, വിധി ബാറുകൾക്ക് ബാധകമല്ലെന്നുള്ള നിയമോപദേശം കേരളത്തിനു ലഭിക്കുകയും ചെയ്തിരുന്നു. എന്നാൽ ബാറുകൾ അടക്കമുള്ള ദേശീയ-സംസ്ഥാന പാതയോരത്തെ എല്ലാ മദ്യശാലകളും പൂട്ടണമെന്നാണ് ഇപ്പോൾ കോടതി വ്യക്തമാക്കിയിരിക്കുന്നത്.

ദേശീയ- സംസ്ഥാന പാതയോരത്തെ മദ്യനിരോധനം ബാറുകൾക്കും ബാധകമെന്ന് സുപ്രീംകോടതി. വിധി ഫൈവ് സ്റ്റാർ ബാറുകൾക്കും ബാധകമാണെന്നും കോടതി വ്യക്തമാക്കി. ദേശീയപാതയോരത്തെ മദ്യനിരോധനം ബാറുകൾക്കു ബാധകമല്ലെന്നുള്ള വാദങ്ങൾ ഉയർന്ന സാഹചര്യത്തിലാണ് ഇക്കാര്യത്തിൽ സുപ്രീംകോടതി വ്യക്തത വരുത്തിയിരിക്കുന്നത്. ഇതോടെ ദേശീയപാതയോരത്തുള്ള ഫൈവ് സ്റ്റാർ ഹോട്ടലുകളിലെ ബാറുകൾക്കും പൂട്ടുവീഴും.

ദേശീയപാതയോരത്തെ മദ്യശാലകൾ അടച്ചുപൂട്ടണമെന്ന് കഴിഞ്ഞ വർഷം ഡിസംബർ 15നാണ് സുപ്രീകോടതി വിധി പുറപ്പെടുവിച്ചത്. ഏപ്രിൽ ഒന്നുമുതൽ വിധി നടപ്പാക്കണമെന്നായിരുന്നു അറിയിച്ചിരുന്നത്. ഇതോടെ, വിധി ബാറുകൾക്ക് ബാധകമല്ലെന്നുള്ള നിയമോപദേശം കേരളത്തിനു ലഭിക്കുകയും ചെയ്തിരുന്നു. എന്നാൽ ബാറുകൾ അടക്കമുള്ള ദേശീയ-സംസ്ഥാന പാതയോരത്തെ എല്ലാ മദ്യശാലകളും പൂട്ടണമെന്നാണ് ഇപ്പോൾ കോടതി വ്യക്തമാക്കിയിരിക്കുന്നത്.

അതേസമയം, ലൈസന്‍സ് കാലാവധി തീരാത്ത മദ്യശാലകള്‍ക്ക് സെപ്തംബര്‍ 30 വരെ പ്രവർത്തനാനുമതി നൽകിയും കോടതി ഉത്തരവായി. 20,000ല്‍ താഴെ ജനസംഖ്യയുള്ള തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലെ മദ്യശാലകളുടെ ദൂരപരിധിയും കോടതി കുറച്ചു. 500 മീറ്ററില്‍ നിന്ന് 220 മീറ്ററായാണ് കുറച്ചിരിക്കുന്നത്.