ഡീസല്‍ വാഹനങ്ങള്‍ക്ക് ഡല്‍ഹിയില്‍ നിരോധനമേര്‍പ്പെടുത്തിയ ഹരിത ട്രൈബ്യൂണലിനെതിരെ കേന്ദ്രസര്‍ക്കാര്‍

10 വര്‍ഷത്തിലധികം പഴക്കമുള്ള ഡീസല്‍ വാഹനങ്ങള്‍ക്ക് ദേശീയ തലസ്ഥാനത്ത് നിരോധനമേര്‍പ്പെടുത്തിയത് ഉള്‍പ്പെടെയുണ്ടായ ഹരിത ട്രൈബ്യൂണലിന്റെ വിധിക്കെതിയാണ് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.

ഡീസല്‍ വാഹനങ്ങള്‍ക്ക് ഡല്‍ഹിയില്‍ നിരോധനമേര്‍പ്പെടുത്തിയ ഹരിത ട്രൈബ്യൂണലിനെതിരെ കേന്ദ്രസര്‍ക്കാര്‍

ഹരിത ട്രൈബ്യൂണലിന്റെ വിധി ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്നും സര്‍ക്കാരിന്റെ അധികാരത്തില്‍ കൈകടത്തുകയാണെന്നും കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. 10 വര്‍ഷത്തിലധികം പഴക്കമുള്ള ഡീസല്‍ വാഹനങ്ങള്‍ക്ക് ദേശീയ തലസ്ഥാനത്ത് നിരോധനമേര്‍പ്പെടുത്തിയത് ഉള്‍പ്പെടെയുണ്ടായ ഹരിത ട്രൈബ്യൂണലിന്റെ വിധിക്കെതിയാണ് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.

ദേശീയ തലസ്ഥാന മേഖലയിലെ വാഹന സാന്ദ്രത എന്നുള്ളതിനെ ഡല്‍ഹിയുടെ മുഴുവന്‍ വാഹനസാന്ദ്രത എന്ന നിലയില്‍ തെറ്റായാണ് ഹരിത ട്രൈബ്യൂണല്‍ കണക്കാക്കിയിട്ടുള്ളതെന്നും കേന്ദ്രസര്‍ക്കാര്‍ ചൂണ്ടിക്കാണിക്കുന്നു.കൃത്യമായ ഒരു പരിശോധനകളും ഇല്ലാതെയാണ് ട്രൈബ്യൂണല്‍ വിലക്ക് പ്രഖ്യാപിച്ചിട്ടുള്ളത്. ഇത് മോട്ടോര്‍ വാഹന നിയമത്തിന്റെ ലംഘനമാണ്. മാത്രമല്ല, പൊതുജനജീവിതത്തെ ഈ വിധി സാരമായി ബാധിച്ചിട്ടുണ്ട്.

ഹെവി ഇന്റസ്ട്രീസ് മന്ത്രാലയമാണ് കേന്ദ്രസര്‍ക്കാരിന് വേണ്ടി കോടതിയെ സമീപിച്ചിരിക്കുന്നത്.

Read More >>