ക്രിമിനല്‍ കേസില്‍ ശിക്ഷിക്കപ്പെട്ടവര്‍ക്ക് തെരഞ്ഞെടുപ്പില്‍ ആജീവനാന്ത വിലക്കേര്‍പ്പെടുത്തുന്നു

രണ്ടു വര്‍ഷമോ അതില്‍ക്കൂടുതലോ ശിക്ഷിക്കപ്പെട്ടവര്‍ക്ക് നിലവില്‍ ആറു വര്‍ഷത്തേക്കാണ് ഇപ്പോള്‍ വിലക്കുള്ളത്. ഇത് ആജീവനാന്തമായി നീട്ടുന്നതിനോടാണ് കമ്മീഷന്‍ യോജിച്ചത്. എന്നാല്‍ മത്സരിക്കാന്‍ നിശ്ചിത വിദ്യാഭ്യാസ യോഗ്യത വേണമെന്ന ആവശ്യത്തോടു യോജിക്കാന്‍ കമ്മീഷന്‍ തയ്യാറായില്ല.

ക്രിമിനല്‍ കേസില്‍ ശിക്ഷിക്കപ്പെട്ടവര്‍ക്ക് തെരഞ്ഞെടുപ്പില്‍ ആജീവനാന്ത വിലക്കേര്‍പ്പെടുത്തുന്നു

ക്രിമിനല്‍ കേസില്‍ ശിക്ഷിക്കപ്പെട്ടവര്‍ക്ക് തെരഞ്ഞടുപ്പില്‍ എന്നന്നേക്കുമായി അവസരം നിഷേധിക്കാനൊരുങ്ങി തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഇത്തരക്കാര്‍ക്ക് ആജീവനാന്ത വിലക്കേര്‍പ്പെടുത്താമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ സുപ്രീംകോടതിയെ അറിയിച്ചു.

രണ്ടു വര്‍ഷമോ അതില്‍ക്കൂടുതലോ ശിക്ഷിക്കപ്പെട്ടവര്‍ക്ക് നിലവില്‍ ആറു വര്‍ഷത്തേക്കാണ് ഇപ്പോള്‍ വിലക്കുള്ളത്. ഇത് ആജീവനാന്തമായി നീട്ടുന്നതിനോടാണ് കമ്മീഷന്‍ യോജിച്ചത്. എന്നാല്‍ മത്സരിക്കാന്‍ നിശ്ചിത വിദ്യാഭ്യാസ യോഗ്യത വേണമെന്ന ആവശ്യത്തോടു യോജിക്കാന്‍ കമ്മീഷന്‍ തയ്യാറായില്ല. ഇക്കാര്യത്തില്‍ തീരുമാനം കൈക്കൊള്ളേണ്ടത് പാര്‍ലമെന്റാണെന്നു തെരഞ്ഞെടുപ്പ് കമ്മീഷന്‍ കോടതിയില്‍ വ്യക്തമാക്കി.