ബാബരി മസ്ജിദ്; അദ്വാനിക്കെതിരായ കേസിൽ ഇന്ന് ഉത്തരവ്

1992 ഡിസംബര്‍ ആറിന് ബാബറി മസ്ജിദ് പൊളിച്ചതുമായി ബന്ധപ്പെട്ട് രണ്ടു വിഭാഗം കേസുകളാണ് ലഖ്നൗ, റായ്ബറേലി കോടതികളിലായി നടക്കുന്നത്. കര്‍സേവകര്‍ക്കെതിരെയുള്ള കേസ് ലഖ്‌നൗവിലും നേതാക്കള്‍ക്കെതിരായ കേസുകള്‍ റായ്ബറേലിയിലുമാണ്. യുപിയിലെ റായ് ബറേലിയില്‍ നടക്കുന്ന വിചാരണ ലഖ്‌നൗവിലേക്ക് മാറ്റുന്നത് സംമ്പന്ധിച്ചും ഇന്ന് സുപ്രീംകോടതി തീരുമാനമെടുക്കും.

ബാബരി മസ്ജിദ്; അദ്വാനിക്കെതിരായ കേസിൽ ഇന്ന് ഉത്തരവ്

ബാബറി മസ്ജിദ് കേസില്‍ എല്‍കെ അദ്വാനി ഉള്‍പ്പെടെയുള്ള ബിജെപി നേതാക്കള്‍ക്കെതിരായ ഗൂഢാലോചനക്കുറ്റം പുനസ്ഥാപിക്കണമെന്ന ഹര്‍ജിയില്‍ സുപ്രീംകോടതി ഇന്ന് ഉത്തരവിറക്കിയേക്കും. മുരളീ മനോഹര്‍ ജോഷി, ഉമാ ഭാരതി എന്നിവരാണ് മറ്റു പ്രതികള്‍.

1992 ഡിസംബര്‍ ആറിന് ബാബറി മസ്ജിദ് പൊളിച്ചതുമായി ബന്ധപ്പെട്ട് രണ്ടു വിഭാഗം കേസുകളാണ് ലഖ്നൗ, റായ്ബറേലി കോടതികളിലായി നടക്കുന്നത്. കര്‍സേവകര്‍ക്കെതിരെയുള്ള കേസ് ലഖ്‌നൗവിലും നേതാക്കള്‍ക്കെതിരായ കേസുകള്‍ റായ്ബറേലിയിലുമാണ്. യുപിയിലെ റായ് ബറേലിയില്‍ നടക്കുന്ന വിചാരണ ലഖ്‌നൗവിലേക്ക് മാറ്റുന്നത് സംമ്പന്ധിച്ചും ഇന്ന് സുപ്രീംകോടതി തീരുമാനമെടുക്കും.

ജഡ്ജിമാരായ പിസി ഘോഷ്, ആര്‍എഫ് നരിമാന്‍ എന്നിവരുടെ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. ഇരു കേസുകളിലും ഒന്നിച്ചു വിചാരണ നടത്തുന്നത് സംബന്ധിച്ചും ഇന്ന് തീരുമാനമുണ്ടാകും.

അദ്വാനി, മുരളീ മനോഹര്‍ ജോഷി, ഉമാഭാരതി എന്നിവരുള്‍പ്പെടെയുള്ളവര്‍ക്കെതിരെയുള്ള ഗൂഢാലോചനക്കുറ്റം ഒഴിവാക്കിയത് അംഗീകരിക്കാനാവില്ലെന്ന് സുപ്രീംകോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. ഹാജി മെഹബൂബ് അഹമ്മദ് എന്നയാളും സിബിഐയുമാണ് ഇതിനെതിരെ അപ്പീല്‍ നല്‍കിയത്. അദ്വാനി ഉള്‍പ്പെടെ 20 പേര്‍ക്കെതിരെയാണ് സിബിഐ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.